കൊവിഡ് 19 പ്രതിരോധത്തിനായി 25 കോടി രൂപയുടെ മരുന്നുകളും സാനിറ്റൈസറും സംഭാവന ചെയ്യും: സണ്‍ ഫാര്‍മ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനായി 25 കോടി രൂപയുടെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ (HCQS), അസിത്രോമിസൈന്‍, മറ്റു അനുബന്ധ മരുന്നുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ സംഭാവന ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രസ്താവനയിലൂടെ അറിയിച്ചു. കൊവിഡ് 19 നേരിടാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് രൂപികരിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സ്, വലിയ വിഭാഗം ജനങ്ങള്‍ക്ക് അണുബാധയുടെ രോഗനിര്‍ണയത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

 

കൊവിഡ് 19 ചികിത്സിക്കുന്നതിനായി അസിത്രോമിസൈനുമായി എച്ച്എസ്‌ക്യുഎസ് ചേര്‍ത്തുള്ള പഠനത്തിലാണ് ലോകാരോഗ്യ സംഘടന. മരുന്നുകള്‍ തടസ്സമില്ലാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരുകളുമായും ബന്ധപ്പെട്ട പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ സണ്‍ ഫാര്‍മ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഈ ഉല്‍പ്പന്നങ്ങളുടെ വിതരണം കൈകാര്യം ചെയ്യാനും സുഗമമാക്കാനും ഒരു ടാസ്‌ക് ഫോഴ്‌സ് കമ്പനി രൂപീകരിക്കുന്നുണ്ട്. കൊവിഡ് 19 -നെ നേരിടുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിച്ച കമ്പനി, ഇവരെ സഹായിക്കുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മ്മിക്കുന്നതിന് ഇന്ത്യയിലെ ദ്രാവക ഉല്‍പാദന കേന്ദ്രം പുനര്‍നിര്‍മിച്ചതായും കമ്പനി അറിയിച്ചു.

കൊവിഡ് 19 പ്രതിരോധത്തിനായി 25 കോടി രൂപയുടെ മരുന്നുകളും സാനിറ്റൈസറും സംഭാവന ചെയ്യും: സണ്‍ ഫാര്‍മ

കൊറോണയിൽ സ്തംഭിച്ച് സ്വർണ വിപണി, ആർക്കും വേണ്ട ഇനി മഞ്ഞലോഹം

ഇവ രാജ്യത്തിനും കൊവിഡ് 19 -ന് എതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംരക്ഷണ പ്രഫഷണലുകള്‍ക്കും സംഘടനകള്‍ക്കും ലഭ്യമാകും. എല്ലാ ജീവനക്കാര്‍ക്കും വീട്ടിലിരുന്ന്/ വിദൂരമായി ജോലി ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര ഫാര്‍മ ഭീമനായ സണ്‍ ഫാര്‍മ വ്യക്തമാക്കി. കൊവിഡ് 19 മഹാമാരിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണ്. രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം കൊവിഡ് 19 നിയന്ത്രണവിധേയമാക്കാന്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതിയും മഹീന്ദ്രയും വെന്റിലേറ്റര്‍ നിര്‍മാണത്തിലേര്‍പ്പെട്ടപ്പോള്‍, ബജാജ് ഗ്രൂപ്പ് കൊവിഡ് 19 ഫണ്ടിലേക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തു. മറ്റൊരു വാഹനനിര്‍മാതാക്കളായ ടാറ്റ ഗ്രൂപ്പ് ദുരിതാശ്വാസ ഫണ്ടിലേക്ക് 1,500 കോടി രൂപ സംഭാവന ചെയ്തു. ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 1,000 കടന്നു. ഇതിനുപുറമെ, രാജ്യത്തെ കൊവിഡ് 19 മരണനിരക്ക് 26 ആയി ഉയരുകയും ചെയ്തു.

Read more about: sun pharma coronavirus
English summary

കൊവിഡ് 19 പ്രതിരോധത്തിനായി 25 കോടി രൂപയുടെ മരുന്നുകളും സാനിറ്റൈസറും സംഭാവന ചെയ്യും: സണ്‍ ഫാര്‍മ

sun pharma to donate medicines hand sanitizers worth rs 25 crore to fight against corona virus
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X