പച്ചക്കറിയും പലവ്യജ്ഞനങ്ങളും സപ്ലൈക്കോ ഓൺലൈനിലെത്തിക്കും.. ഹോം ഡെലിവറിയുമായി കൺസ്യൂമർ ഫെഡും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം; കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കുന്നതിന് സംവിധാനം ഒരുക്കി കണ്‍സ്യൂമര്‍ഫെഡ്.
ഇതിന്റെ ഭാഗമായി എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. മരുന്നുകള്‍ ഉള്‍പ്പെടെ വീട്ടാവശ്യത്തിനുളള എല്ലാ സാധനങ്ങളും ഹോം ഡെലിവറിയായി എത്തിക്കും.

 
പച്ചക്കറിയും പലവ്യജ്ഞനങ്ങളും സപ്ലൈക്കോ ഓൺലൈനിലെത്തിക്കും.. ഹോം ഡെലിവറിയുമായി കൺസ്യൂമർ ഫെഡും

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളുടെ വാട്‌സ്ആപ് നമ്പറില്‍ നല്‍കുന്ന ഇന്‍ഡന്റും മേല്‍വിലാസവും പരിഗണിച്ചാണ് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുളള ഭക്ഷ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുക.
പ്രിവന്റീവ് മെഡിസിന്‍ കിറ്റുകളും കോവിഡാനന്തര കിറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ വിതരണം ചെയ്യും. സീനിയര്‍ സിറ്റിസണ്‍സിന് ആവശ്യമായ എല്ലാ മരുന്നുകളും ആവശ്യാനുസരണം വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അടുത്ത അധ്യയനവര്‍ഷത്തെ വിദ്യാര്‍ഥികളുടെ പഠനത്തിന് ആവശ്യമായ ത്രിവേണി നോട്ടു ബുക്കുകള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങളും വീടുകളിലെത്തിക്കുന്നതിന് ആവശ്യമായ പദ്ധതിയും കണ്‍സ്യൂമര്‍ഫെഡ് തയാറാക്കി വരുകയാണ്.

ആദ്യ ഘട്ടത്തിൽ രോഗവ്യാപനം ഉയർന്ന സ്ഥലങ്ങളിലായിരിക്കും ഇത്തരത്തിൽ സാധനങ്ങൾ എത്തിക്കുക. ഇത് ലഭ്യമാകാത്ത ഇടങ്ങളിൽ കെഎസ്ആർടിസി വഴിയും പദ്ധതി നടപ്പാക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് നിത്യോപയോഗ സാധനങ്ങൾ 15 ഇരട്ടി സംഭരിച്ചിട്ടുണ്ട്.

നിങ്ങളുടെ എല്‍ഐസി പോളിസി കോവിഡ് 19 കവറേജ് നല്‍കുന്നുണ്ടോ? അറിയാം

ത്രിവേണി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് അതുവഴി ആവശ്യക്കാരെ കണ്ടെത്തി അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന നടപടികളാണ് സ്വീകരിച്ചിട്ടുളളത്. അതേസമയം പലവ്യജ്ഞനങ്ങൾ, മത്സ്യം, മാംസം പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ഓൺലൈനായി ലഭ്യമാക്കാനുള്ള നടപടികൾ സപ്ലൈക്കോയും ആരംഭിച്ചിട്ടുണ്ട്. കെപ്കോ, ഹോർട്ടികോർപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവ ലഭ്യമാക്കുന്നത്.

അടച്ചിടല്‍ രാജ്യത്തിന് തിരിച്ചടിയാകുന്നു; 1.5 ലക്ഷം കോടി നഷ്ടം, പ്രതീക്ഷിത വളര്‍ച്ച കുറച്ച് എസ്ബിഐ

English summary

Supplyco will deliver vegetables and groceries online, Consumer Fed with Home Delivery | പച്ചക്കറിയും പലവ്യജ്ഞനങ്ങളും സപ്ലൈക്കോ ഓൺലൈനിലെത്തിക്കും.. ഹോം ഡെലിവറിയുമായി കൺസ്യൂമർ ഫെഡും

Supplyco will deliver vegetables and groceries online, Consumer Fed with Home Delivery
Story first published: Friday, April 23, 2021, 18:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X