യുപിഐ ഡാറ്റ കോര്‍പ്പറേറ്റുകള്‍ ദുരുപയോഗം ചെയ്യുമോ? റിസര്‍വ്വ് ബാങ്കിനും കേന്ദ്രത്തിനും നോട്ടീസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പണമിടപാടുകള്‍ ഏറ്റവും എളുപ്പത്തിലാക്കിയ വിപ്ലവം ആയിരുന്നു യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്(യുപിഐ). എന്നാല്‍ യുപിഐ ഇടപാടുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ഒരുപാട് ആശങ്കകള്‍ പലരും പലപ്പോഴായി ഉന്നയിച്ചിട്ടുണ്ട്.

 

യുപിഐ പ്ലാറ്റ്‌ഫോമുകള്‍ വഴി ശേഖരിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ ദുരുപയോഗം ചെയ്യുന്നു എന്നത് അത്തരം ഒരു ആക്ഷേപമാണ്. സിപിഐയുടെ രാജ്യസഭ എംപിയായ ബിനോയ് വിശ്വം ഇത് സുപ്രീം കോടതിയിലും ഹര്‍ജിയില്‍ ഉന്നയിച്ചു. അതില്‍ നടപടികള്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. വിശദാംശങ്ങള്‍...

ബിനോശ് വിശ്വത്തിന്റെ ഹര്‍ജി

ബിനോശ് വിശ്വത്തിന്റെ ഹര്‍ജി

യുപിഐ പ്ലാറ്റ്‌ഫോമുകള്‍ വഴി ശേഖരിക്കുന്ന വ്യക്തി വിവരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് ബിനോയ് വിശ്വത്തിന്റെ ഹര്‍ജി. വ്യക്തിയുടെ സ്വകാര്യത ലംഘിക്കാത്തവിധം യുപിഐ ഇടപാടുകള്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗരേഖ ഉണ്ടാക്കാന്‍ റിസര്‍വ്വ് ബാങ്ക് ഇടപെടണം എന്നും ഹര്‍ജിയില്‍ പറയുന്നു.

 കോടതി നോട്ടീസ്

കോടതി നോട്ടീസ്

ബിനോയ് വിശ്വത്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും റിസര്‍വ്വ് ബാങ്കിനും നോട്ടീസ് അയച്ചിരിക്കുകയാണ് ഇപ്പോള്‍. ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുരുതര ആരോപണം

ഗുരുതര ആരോപണം

ഫേസ്ബുക്ക്, ആമസോണ്‍, ഗൂഗിള്‍, വാട്‌സ് ആപ്പ് എന്നിവയ്ക്ക് സൂക്ഷ്മ പരിശോധനകളില്ലാതെ യുപിഐ പ്ലാറ്റ്‌ഫോമുകള്‍ അനുവദിക്കുക വഴി ഇന്ത്യന്‍ പൗരന്‍മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ റിസര്‍വ്വ് ബാങ്കും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും വിട്ടുവീഴ്ച ചെയ്തു എന്നാണ് ബിനോയ് വിശ്വത്തിന്റെ ആരോപണം.

വിദേശ കമ്പനികള്‍

വിദേശ കമ്പനികള്‍

ഇന്ത്യക്കാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിച്ചുകൊണ്ട് വിദേശ സ്ഥാപനങ്ങള്‍ക്ക് പേയ്‌മെന്റ് സേവനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി എന്ന കടുത്ത ആരോപണം ആണ് ബിനോയ് വിശ്വം ഉന്നയിക്കുന്നത്. സെപ്തംബറില്‍ ആയിരുന്നു ബിനോയ് വിശ്വം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

മാതൃകമ്പനികളുമായും പങ്കുവയ്ക്കരുത്

മാതൃകമ്പനികളുമായും പങ്കുവയ്ക്കരുത്

യുപിഐ പ്ലാറ്റ്‌ഫോമുകള്‍ നടത്തുന്നവര്‍ അവരുടെ മാതൃകമ്പനികള്‍ക്കോ തേര്‍ഡ് പാര്‍ട്ടി കമ്പനികള്‍ക്കോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ നല്‍കുന്നത് തടയണം എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഗൂഗിള്‍ പേ, ആമസോണ്‍ പേ, വാട്‌സ്ആപ്പ് പേ എന്നിവയെ പരാമര്‍ശിച്ചാണ് ഹര്‍ജിയില്‍ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

 വാട്‌സ് ആപ് പേ

വാട്‌സ് ആപ് പേ

വാട്‌സ് ആപ്പ് പേയ്‌ക്കെതിരേയും ഹര്‍ജിയില്‍ കൃത്യമായ ആവശ്യം ഉന്നയിക്കുന്നുണ്ട് ബിനോയ് വിശ്വം. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വാട്‌സ് ആപ്പ് പേയുടെ ലോഞ്ചിങ്ങിന് അനുമതി നല്‍കാവൂ എന്നും ഹര്‍ജി ആവശ്യപ്പെടുന്നുണ്ട്.

Read more about: upi reserve bank യുപിഐ
English summary

Supreme Court sends notice to Centre and RBI on Binoy Viswam's plea on UPI regulations

Supreme Court sends notice to Centre and RBI on Binoy Viswam's plea on UPI regulations
Story first published: Friday, October 16, 2020, 12:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X