മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വലിയ നിക്ഷേപമുള്ള 10 പെന്നി സ്റ്റോക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന കമ്പനികളുടെ ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്നു വിളിക്കാറ്. പെന്നി സ്റ്റോക്കുകളില്‍ അപകടസാധ്യത കൂടുതലാണ്. അതായത്, വിപണിയിലെ ചെറിയ സംഭവവികാസങ്ങള്‍ പോലും പെന്നി സ്‌റ്റോക്കുകളുടെ വിലയില്‍ നാടകീയമായ മാറ്റങ്ങള്‍ കൊണ്ടുവരും.

 

പൊതുവേ പെന്നി സ്റ്റോക്കുകള്‍ക്ക് വിപണി മൂല്യം കുറവാണ്. പണലഭ്യതയും കുറവുതന്നെ. ചെറിയ വിലയ്ക്ക് വാങ്ങിയ പെന്നി സ്റ്റോക്കുകള്‍ ഒരു സുപ്രഭാതത്തില്‍ വില്‍ക്കണമെന്ന് ആഗ്രഹിച്ചാല്‍ വാങ്ങാന്‍ ആളുണ്ടായെന്ന് വരില്ല. അതുകൊണ്ട് പെന്നി സ്റ്റോക്കുകളില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങന്നവര്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം.

പെന്നി സ്റ്റോക്കുകൾ

ഇതേസമയം, വിവിധ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ പെന്നി സ്റ്റോക്കുകളില്‍ ഒരു കൈ പയറ്റുന്നുണ്ട്. ഈ അവസരത്തില്‍ വളര്‍ച്ചാ സാധ്യത കണ്ട് പ്രമുഖ മ്യൂച്വല്‍ ഫണ്ടുകള്‍ വലിയ നിക്ഷേപം നടത്തിയിട്ടുള്ള പെന്നി സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം. 2021 ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ ആധാരമാക്കിയാണ് ചുവടെയുള്ള പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

എസ്ആര്‍എം എനര്‍ജി ലിമിറ്റഡ്

എസ്ആര്‍എം എനര്‍ജി ലിമിറ്റഡ്

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വൈദ്യുത/ഊര്‍ജ്ജ കമ്പനിയാണ് എസ്ആര്‍എം എനര്‍ജി ലിമിറ്റഡ്. സ്‌പൈസ് എനര്‍ജി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ വിപണി മൂല്യം 2.90 കോടി രൂപയാണ്. എസ്ആര്‍എം എനര്‍ജിയുടെ 2.99 ലക്ഷം ഓഹരികള്‍ യുടിഐ യുലിപ്പ് ഫണ്ട് കൈവശം വെയ്ക്കുന്നുണ്ട്. ആറു വര്‍ഷത്തിലേറെയായി യുടിഐ യുലിപ്പ് ഫണ്ട് ഈ സ്റ്റോക്കിൽ നിക്ഷേപം ആരംഭിച്ചിട്ട്.

Also Read: വിപണി ഇടിയുന്നതിനിടെയും 25% നേട്ടം; ഈ ഓഹരികള്‍ വാങ്ങാമെന്ന് ഐഡിബിഐ കാപ്പിറ്റല്‍

ഓഹരി വില

3.36 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. വ്യാഴാഴ്ച്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കണ്ടെത്തിയ എസ്ആര്‍എം ലിമിറ്റഡ് കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ശതമാനം നേട്ടമാണ് രേഖപ്പെടുത്തുന്നത്. ഒരു മാസം കൊണ്ട് 23.53 ശതമാനവും ആറു മാസം കൊണ്ട് 40 ശതമാനവും ഉയരാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

Also Read: വിപണിയിലെ ചാഞ്ചാട്ടം ആശങ്കപ്പെടുത്തുന്നുവോ? എങ്കില്‍ ഈ ഫാര്‍മ സ്റ്റോക്ക വാങ്ങിച്ചോളുവെന്ന് ഐസിഐസിഐ ഡയറക്ട്

ശുക്ര ജ്വല്ലറി ലിമിറ്റഡ്

ശുക്ര ജ്വല്ലറി ലിമിറ്റഡ്

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പേരു ചേര്‍ത്തിട്ടുള്ള ശുക്ര ജ്വല്ലറി ലിമിറ്റഡിന്റെ വിപണി മൂല്യം 6.31 കോടി രൂപയാണ്. ജ്വല്ലറി മേഖലയില്‍ സാന്നിധ്യമറിയിക്കുന്ന ഈ കമ്പനിയുടെ 1.80 ലക്ഷം ഓഹരികള്‍ യുടിഐ യുലിപ്പ് ഫണ്ടിന്റെ പക്കലുണ്ട്. ശുക്ര ജ്വല്ലറിയുടെ ഓഹരികൾ ആറു വര്‍ഷത്തിലേറെയായി കൈവശം വെയ്ക്കുന്ന ഏക മ്യൂച്വല്‍ ഫണ്ടും യുടിഐ യുലിപ്പ് തന്നെ.

4.88 രൂപയാണ് കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 12.55 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 4.50 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ്

സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ്

നിഫ്റ്റി സ്‌മോള്‍കാപ്പ് 250, നിഫ്റ്റി 500, ബിഎസ്ഇ 500 സൂചികകള്‍ ട്രാക്ക് ചെയ്യുന്ന നാലു ഇന്‍ഡക്‌സ് ഫണ്ടുകള്‍ക്ക് സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡില്‍ നിക്ഷേപമുണ്ട്. കമ്പനിയുടെ 32.32 ലക്ഷം ഓഹരികള്‍ ഈ മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി കൈവശം വെയ്ക്കുന്നു.

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ് വായു ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടര്‍ബൈന്റെ നിര്‍മാണത്തിലാണ് പ്രധാനമായും ഏര്‍പ്പെടുന്നത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 6,383 കോടി രൂപയാണ്. ഓഹരി വില 6.91 രൂപ. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 9.45 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 3.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ്

ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ്

എഫ്എംസിജി മേഖലയില്‍ സാന്നിധ്യമറിയിക്കുന്ന ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ് പാക്കറ്റ് ഭക്ഷണസാധനങ്ങളുടെ ബിസിനസിലാണ് പ്രധാനമായും ഏര്‍പ്പെടുന്നത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 1,403 കോടി രൂപയാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബിഎസ്ഇ 500 ഇടിഎഫ് മാത്രമേ ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ സ്‌റ്റോക്ക് കൈവശം വെയ്ക്കുന്നുള്ളൂ. കമ്പനിയുടെ 8,068 ഓഹരികള്‍ ഫണ്ടിന്റെ പക്കലുണ്ട്.

നിലവില്‍ 6.85 രൂപയാണ് ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡിന്റെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 11.92 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 5.94 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

സിറ്റി ഓണ്‍ലൈന്‍ സര്‍വീസസ് ലിമിറ്റഡ്

സിറ്റി ഓണ്‍ലൈന്‍ സര്‍വീസസ് ലിമിറ്റഡ്

ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കമ്പനിയാണ് സിറ്റി ഓണ്‍ലൈന്‍ സര്‍വീസസ് ലിമിറ്റഡ്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 3.28 കോടി രൂപയാണ്. 2017 ജൂലായ് മുതല്‍ ഡിഎസ്പി ഇക്വിറ്റി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ഈ സ്‌റ്റോക്ക് കൈവശം വെയ്ക്കുന്നുണ്ട്. നിലവില്‍ കമ്പനിയുടെ 2 ലക്ഷം ഓഹരികള്‍ ഫണ്ടിന്റെ പക്കലുണ്ട്.

5.93 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 8.28 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1.81 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

Also Read: 320 രൂപയില്‍ താഴെയുള്ള ഈ 2 സ്റ്റോക്കുകൾ ശ്രദ്ധിച്ചോളൂ; 30 ശതമാനം വരെ ഉടനടി നേട്ടം

ടൈന്‍ അഗ്രോ ലിമിറ്റഡ്

ടൈന്‍ അഗ്രോ ലിമിറ്റഡ്

ചരക്ക് വ്യാപാര വിതരണ മേഖലയില്‍ സാന്നിധ്യമറിയിക്കുന്ന ടൈന്‍ അഗ്രോ ലിമിറ്റഡിന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 3.63 കോടി രൂപ വിപണി മൂല്യമുണ്ട്. മ്യൂച്വല്‍ ഫണ്ട് സമൂഹത്തില്‍ നിന്ന് ബറോഡ മള്‍ട്ടി കാപ്പ് ഫണ്ട് മാത്രമാണ് ഈ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. ടൈന്‍ അഗ്രോയുടെ 2 ലക്ഷം ഓഹരികള്‍ ബറോഡ മള്‍ട്ടി കാപ്പ് ഫണ്ട് കൈവശം വെയ്ക്കുന്നു.

5.24 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 11.50 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 5.24 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

Also Read: അറിഞ്ഞോ, ഈ കമ്പനി ഉടന്‍ ബോണസ് ഓഹരി നല്‍കും; നിങ്ങളുടെ കൈവശമുണ്ടോ ഈ സ്‌റ്റോക്ക്?

ഹിന്ദുസ്താന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്

ഹിന്ദുസ്താന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്

കെട്ടിട നിര്‍മാണ രംഗത്തുള്ള ഹിന്ദുസ്താന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 1,483 കോടി രൂപയാണ് വിപണി മൂല്യം. നാലു എച്ച്ഡിഎഫ്‌സി ഫണ്ടുകള്‍ ഈ കമ്പനിയിൽ നിക്ഷേപം നടത്തിയത് കാണാം. എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് അഡ്വാന്റേജ്, എച്ച്ഡിഎഫ്‌സി ഫ്‌ളെക്‌സി കാപ്പ്, എച്ച്ഡിഎഫ്‌സി ഇന്‍ഫ്രാസ്ട്രക്ചര്‍, എച്ച്ഡിഎഫ്‌സി ടാക്‌സ് സേവര്‍ ഫണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടും. ഇവര്‍ സംയുക്തമായി ഹിന്ദുസ്താന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ 7.36 ലക്ഷം ഓഹരികളാണ് പങ്കിടുന്നതും.

9.66 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 16.33 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 5.11 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റിഡ്

സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റിഡ്

ചെറുകിട ബാങ്കുകളുടെ ഗണത്തില്‍പ്പെടുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 1,948 കോടി രൂപയാണ് വിപണി മൂല്യം കണ്ടെത്തുന്നത്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബിഎസ്ഇ 500 ഇടിഎഫിന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഓഹരി നിക്ഷേപമുണ്ട്. ബാങ്കിന്റെ 10,591 ഓഹരികള്‍ ഫണ്ട് കൈവശം വെയ്ക്കുന്നു.

9.05 രൂപയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇപ്പോഴത്തെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 13.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 6.55 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ഗായത്രി ബയോ ഓര്‍ഗാനിക്‌സ് ലിമിറ്റഡ്

ഗായത്രി ബയോ ഓര്‍ഗാനിക്‌സ് ലിമിറ്റഡ്

കമ്മോഡിറ്റി കെമിക്കല്‍ സെഗ്മന്റിലുള്ള ഗായത്രി ബയോ ഓര്‍ഗാനിക്‌സ് ലിമിറ്റഡ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 59.99 കോടി രൂപയാണ് വിപണി മൂല്യം കുറിക്കുന്നത്. എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ് കാപ്പ് ഫണ്ടിന് ഈ സ്റ്റോക്കില്‍ നിക്ഷേപമുണ്ട്. കമ്പനിയുടെ 4.52 ലക്ഷം ഓഹരികളാണ് ഫണ്ട് കൈവശം വെയ്ക്കുന്നതും.

11.29 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 19.23 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 3.47 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

Also Read: അധിക വരുമാനം നേടണോ? ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച 4 കമ്പനികളെ അറിയാം

വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്

വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്

ടെലികോം രംഗത്തുള്ള വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 29,080 കോടി രൂപയാണ് വിപണി മൂല്യം. 11 മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വോഡഫോണ്‍ ഐഡിയയില്‍ ഓഹരി നിക്ഷേപമുണ്ട്. ഡിഎസ്പി ഡയനാമിക് അസറ്റ് അലോക്കേഷന്‍, എഡല്‍വെയ്‌സ് ബാലന്‍സ്ഡ് അഡ്വാന്റേജ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മിഡ്കാപ്പ് 150 ഇടിഎഫ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബിഎസ്ഇ 500 ഇടിഎഫ്, പിജിഐഎം ഇന്ത്യ ഇക്വിറ്റി സേവിങ് ഫണ്ട് ഉള്‍പ്പെടയുള്ള സ്കീമുകൾ ഇതില്‍പ്പെടും. ഈ മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി കമ്പനിയുടെ 1.76 കോടി ഓഹരികളാണ് കൈവശം വെയ്ക്കുന്നത്.

9.98 രൂപയാണ് വോഡഫോണ്‍ ഐഡിയയുടെ ഇപ്പോഴത്തെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 13.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 4.55 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

Also Read: ടാറ്റ ഗ്രൂപ്പിലെ ഈ ഓഹരി വാങ്ങിക്കോളൂ, 42 ശതമാനം വരെ നേട്ടമെന്ന് ഐഡിബിഐ കാപ്പിറ്റല്‍

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

English summary

Suzlon Energy, Vodafone Idea Among The 10 Penny Stocks In Which Mutual Funds Have Investments

Suzlon Energy, Vodafone Idea Among The 10 Penny Stocks In Which Mutual Funds Have Investments. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X