അടുത്ത വര്‍ഷം മുതല്‍ കൈയ്യില്‍ കിട്ടുന്ന ശമ്പളം കുറയും; കാരണം ഇതാണ്, പുതിയ നയം വരുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അടുത്ത വര്‍ഷം മുതല്‍ സ്വകാര്യ കമ്പനി ജോലിക്കാരുടെ കൈയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവ് സംഭവിക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ കൂലി നിയമമാണ് ഇതിന് കാരണം. ഇതുപ്രകാരം സാലറി സ്ട്രക്ചര്‍ പരിഷ്‌കരിക്കപ്പെടും. കൂടുതല്‍ തുക പിഎഫിലേക്ക് പിടിക്കുന്ന സാഹചര്യം വരും. സ്വാഭാവികമായും കൈയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവ് സംഭവിക്കും. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു. വിരമിക്കുന്ന വേളയില്‍ വലിയ തുക കൈയ്യിലെത്തുമെന്നതാണ് മെച്ചം. പുതിയ കൂലി നിയമത്തിലെ ചില കാര്യങ്ങള്‍ സൂചിപ്പിക്കാം...

 

അടുത്ത വര്‍ഷം മുതല്‍ കൈയ്യില്‍ കിട്ടുന്ന ശമ്പളം കുറയും; കാരണം ഇതാണ്, പുതിയ നയം വരുന്നു

2019ലെ കൂലി ചട്ടത്തിന്റെ ഭാഗമായുള്ള പുതിയ കോപന്‍സേഷന്‍ റൂള്‍സ് ആണ് പ്രധാനം. അടുത്ത വര്‍ഷം ഏപ്രില്‍ മുതലാണ് ഈ ചട്ടം രാജ്യത്ത് നടപ്പാക്കുക. മൊത്തം ശമ്പളത്തിന്റെ പകുതിയില്‍ അധികമായി അലവന്‍സ് നല്‍കരുത് എന്ന് ചട്ടത്തില്‍ പറയുന്നു. അതായത് അടിസ്ഥാന ശമ്പളം മൊത്തം തുകയുടെ പകുതിയാകുമെന്ന് ചുരുക്കം. ശമ്പളത്തിന്റെ ഭാഗമായുള്ള അടിസ്ഥാന ശമ്പളം എന്ന വിഭാഗത്തില്‍ തുക വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ആനുപാതികമായി ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ട് വിഹിതവും വര്‍ധിപ്പിക്കേണ്ടി വരും. അതോടെ കൈയ്യില്‍ കിട്ടുന്ന ശമ്പളം കുറയുമെന്ന് ഉറപ്പാണ്. അതേസമയം കമ്പനി ജോലിക്കാര്‍ക്ക് വിരമിക്കുന്ന കാലത്ത് ഇത് നേട്ടമാകുകയും ചെയ്യും.

കേരളത്തിൽ സ്വർണ വില ഇന്ന് കുറഞ്ഞു, ഒരു പവന്റെ ഇന്നത്തെ സ്വർണ വില അറിയാം

അലവന്‍സ് ഇതര വിഭാഗം 50 ശതമാനത്തില്‍ താഴെ നിലനിര്‍ത്തുകയാണ് നിലവില്‍ എല്ലാ സ്വകാര്യ കമ്പനികളും ചെയ്യുന്നത്. അലവന്‍സ് വിഭാഗം ഉയര്‍ത്തുകയും ചെയ്യും. പുതിയ നിയമം നടപ്പാക്കുന്നതോടെ ഈ രീതി മാറ്റേണ്ടി വരും. സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന അലവന്‍സ് ലഭിച്ചിരുന്നവര്‍ക്കെല്ലാം ഇനി കുറയും. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് 50 ശതമാനത്തിലേക്ക് എത്തിക്കും. അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് പിഎഫ് വിഹിതം നല്‍കേണ്ടത്. പിഎഫിലേക്ക് പ്രതിമാസം അടയ്ക്കുന്ന സംഖ്യ ഉയരുന്നതോടെ കൈയ്യില്‍ കിട്ടുന്ന ശമ്പളം കുറയും. ശമ്പള ഇനത്തില്‍ കമ്പനികള്‍ക്ക് കൂടുതല്‍ ചെലവ് വരുത്തുന്നത് കൂടിയാണ് പുതിയ ചട്ടം. ഇതിന് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു. ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാകും സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുക. വിജ്ഞാപനം ഇറങ്ങുന്നതോടെ എല്ലാ കമ്പനികളും നിയമം നടപ്പാക്കാന്‍ നിര്‍ബന്ധിതരാകും.

English summary

Take Home Salaries may reduce after New wage rule come to effect Next April

Take Home Salaries may reduce after New wage rule come to effect Next April
Story first published: Wednesday, December 9, 2020, 13:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X