താലിബാന്റെ മുന്നേറ്റം, അയല്‍ രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ താളം തെറ്റിക്കും, കാരണങ്ങള്‍ ഇതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അയല്‍ രാജ്യങ്ങളും മേഖലയിലെ മറ്റ് രാജ്യങ്ങളും കടുത്ത ആശങ്കയിലാണ്. തങ്ങളുടെ സമ്പദ് ഘടനയെ കാര്യമായി ബാധിക്കുന്നവയാണ് താലിബാന്റെ വരവ് എന്ന് ഇവര്‍ ഭയപ്പെടുത്തുന്നു. ഇറാഖും ഇറാനും പാകിസ്താനും അടക്കമുള്ളവരാണ് ആശങ്കപ്പെടുന്നത്. അഫ്ഗാനിസ്ഥാന്റെ പശ്ചിമ ഭാഗത്ത് നിലനില്‍ക്കുന്നത് ഇറാനും ഇറാഖുമാണ്. അതേസമയം ഉത്തര മേഖലയിലെ അതിര്‍ത്തിയിലുള്ളത് താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഉള്ളത്. പാകിസ്താന്‍ കിഴക്ക് ഭാഗത്താണ്. ഇവിടെയുള്ള നിക്ഷേകരാണ് കൂടുതല്‍ ആശങ്കപ്പെടുന്നത്.

 
താലിബാന്റെ മുന്നേറ്റം, അയല്‍ രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ താളം തെറ്റിക്കും, കാരണങ്ങള്‍ ഇതാണ്

പാകിസ്താന്റെ കടം വന്‍ തോതിലാണ്. ഐഎംഎഫിന്റെ ആറ് ബില്യണ്‍ പദ്ധതിയെ ആശ്രയിച്ചാണ് ഇപ്പോള്‍ പാകിസ്താന്‍ സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്നത്. അഫ്ഗാനില്‍ അക്രമങ്ങളും അതേ തുടര്‍ന്ന് അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കും കൂടിയുണ്ടായാല്‍ അതോടെ പാകിസ്താന്റെ സമ്പദ് ഘടന തന്നെ തകരും. ഇപ്പോള്‍ തന്നെ ഫണ്ടില്ലാതെ നട്ടം തിരിയുകയാണ് അവര്‍. അഫ്ഗാനില്‍ നിന്ന് എളുപ്പത്തില്‍ കുടിയേറാന്‍ പറ്റുന്ന ഇടം കൂടിയാണ് പാകിസ്താന്‍. അതേസമയം വളരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ് അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചിരിക്കുന്നത്. മേഖലയെ വര്‍ഷങ്ങള്‍ പിന്നിലേക്ക് നയിക്കാനാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കാരണമാവുകയെന്ന് വിദഗ്ധര്‍ പറയുന്നു.

വരും മാസങ്ങളിലായി നിരവധി അഭയാര്‍ത്ഥികള്‍ അയല്‍ രാജ്യങ്ങളിലേക്കായി പോകുമെന്ന് പ്രവചനമുണ്ട്. എന്നാല്‍ ആരോടും രാജ്യം വിടേണ്ട എന്നാണ് താലിബാന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പറഞ്ഞാല്‍ പറഞ്ഞത് പാലിക്കുന്നവരല്ല താലിബാന്‍. അതുകൊണ്ട് സാമ്പത്തിക മേഖലയെ ബാധിക്കുന്ന തരത്തിലേക്ക് അഭയാര്‍ത്ഥികളുടെ ഒഴുക്ക് ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സി നാല് ലക്ഷത്തോളം അഫഗാനികള്‍ ഈ വര്‍ഷം നാട്ടില്‍ നിന്ന് പല രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പോയെന്നാണ് പറയുന്നു. താലിബാന്റെ വരവ് മുന്‍കൂട്ടി കണ്ടവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.

അതേസമയം ലോകത്താകെ 2.6 മില്യണ്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്. ഇതില്‍ 1.4 മില്യണോളം പാകിസ്താനിലാണ് ഉള്ളത്. ഒരു മില്യണോളം ഇറാനിലും ഉണ്ട്. ഇറാനില്‍ ഇപ്പോള്‍ തന്നെ അഭയാര്‍ത്ഥി ക്യാമ്പ് ആരംഭിച്ച് കഴിഞ്ഞു. നേരത്തെ തൊഴിലിനായി അടക്കം ഇറാനിലേക്ക് കുടിയേറിയവരില്‍ പലരെയും മടക്കി അയക്കാന്‍ കൂടി അവര്‍ തയ്യാറായിരുന്നു. സമ്പദ് ഘടന തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതേ അവസ്ഥയാണ് ഇനിയും വരാനിരിക്കുന്നത്. പാകിസ്താന്റെ കടപത്ര വില എട്ട് ശതമാനത്തോളം ഈ വര്‍ഷം ഇടിഞ്ഞിരുന്നു. 2010നും 2015നും ഇടയിലുള്ള ആക്രമണത്തില്‍ പതിനായിരത്തിനടുത്ത് പാക് പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് പിന്നീട് കുറഞ്ഞെങ്കിലും, ഇപ്പോള്‍ വീണ്ടും വര്‍ധിക്കുമെന്ന ഭയത്തിലാണ്.

അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കിനൊപ്പം അക്രമി സംഘങ്ങളും അയല്‍ രാജ്യങ്ങളിലേക്ക് എത്താം. നഗര മേഖലകളിലെ വികസനത്തെ താളം തെറ്റിക്കാം ഇവര്‍ക്ക് സാധിക്കും. അടിസ്ഥാന സൗകര്യ വികസനത്തെ ബാധിക്കുമെന്ന് പാകിസ്താനും ഭയക്കുന്നുണ്ട്. പാകിസ്താന്റെ സാമ്പത്തിക വളര്‍ച്ചയും അതോടൊപ്പം പരിഷ്‌കരണങ്ങളും ഇതോടെ താളം തെറ്റാം. അതേസമയം താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാരുമായി ഒരു കരാറിലെത്തി അധികാരത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ഈ റിസ്‌ക് കുറയുമായിരുന്നു. അതേസമയം ഏഷ്യയിലെ സമ്പദ് ഘടനയെ ഈ പ്രശ്‌നങ്ങള്‍ ബാധിച്ചാല്‍ അത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെയും ബാധിക്കും.

പാകിസ്താന്റെ ജിഡിപിയുടെ 90 ശതമാനവും കടമാണ്. ഐഎംഎഫ് പദ്ധതി 30 വര്‍ഷത്തിനിടെ പാക്‌സാന് ലഭിക്കുന്ന പതിമൂന്നാം പദ്ധതിയാണിത്. അതില്‍ നിന്ന് എത്രത്തോളം പ്രതിസന്ധിയിലാണ് പാകിസ്താനെന്ന് വ്യക്തമാണ്. പാകിസ്താനില്‍ താലിബാന്റെ ആക്രമണം ഉണ്ടായാല്‍ അതോടെ ഐഎംഎഫിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക അവര്‍ക്ക് ബുദ്ധിമുട്ടാവും. അഫ്ഗാനിസ്ഥാനിലെ കാര്യങ്ങള്‍ ഐഎംഎഫ് വിലയിരുത്തി കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാകിസ്താനെ ബാധിക്കുമോ എന്ന് പറയാനാവില്ലെന്നും ഐഎംഎഫ് വക്താവ് പറഞ്ഞു.

 

താലിബാന്‍ വരുന്നതോടെ യുഎസ്സിന് തന്ത്രപ്രധാനമായി പാകിസ്താന്‍ നിര്‍ണായക മേഖലയായി മാറും. അത് ചിലപ്പോള്‍ അവര്‍ക്ക് ഗുണം ചെയ്‌തേക്കും. തുര്‍ക്കിയിലേക്കാണ് അഭയാര്‍ത്ഥികള്‍ പോകുന്നതെങ്കില്‍ അത് യൂറോപ്പിലേക്കുള്ള വാതിലാണ്. എര്‍ദോഗന് വിലപേശാനും സാധിക്കും. അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കില്ലാതെ തടഞ്ഞുനിര്‍ത്താന്‍ കൂടുതല്‍ പണം യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് എര്‍ദോഗന് ആവശ്യപ്പെടാം.

English summary

Taliban refugees crisis may impact on economic situation in region

taliban refugees crisis may impact on economic situation in region
Story first published: Monday, August 16, 2021, 0:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X