പുതുതലമുറ ബിസിനസ്സ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറായ ടാലിപ്രൈം ഉടനെത്തും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ദാതാക്കളായ ടാലി സൊല്യൂഷന്‍സ് നവംബര്‍ 9 ന് ടാലിപ്രൈം പുതുതലമുറ ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ അവതരിപ്പിക്കും. ടാലിയുടെ ഏറ്റവും പുതിയ പതിപ്പാണിത്. 30 വര്‍ഷങ്ങളായി ബിസിനസ്സ് ലളിതമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ടാലി, ടാലിപ്രൈം അവതരണത്തോടെ ബിസിനസ്സ് മാനേജ്‌മെന്റിനെ കൂടുതല്‍ ലളിതമാക്കുകയും അക്കൗണ്ടിംഗോ മറ്റ് സാങ്കേതികവിദ്യയോ അറിയാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ബിസിനസ്സ് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും വളരാനും സഹായിക്കുകയും ചെയ്യും.

പുതുതലമുറ ബിസിനസ്സ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറായ ടാലിപ്രൈം ഉടനെത്തും

 

ടാലിപ്രൈം അവതരിപ്പിക്കുന്നതിനൊപ്പം ഉപഭോക്തൃ ചോദ്യങ്ങള്‍ പരിഹരിക്കുന്നതിനും തടസ്സമില്ലാത്ത ഉപഭോക്തൃ സേവനം ലഭ്യമാക്കുന്നതിനും ഓണ്‍ലൈന്‍ ഇവന്റുകളും വെബിനാറുകളും കമ്പനി സംഘടിപ്പിക്കും. ഒപ്പം പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ലീഡ് ജനറേഷനിലും ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് പോലുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപകരണങ്ങളിലും കമ്പനി പരിശീലനം നൽകും. കണക്റ്റിവിറ്റി പ്രയോജനപ്പെടുത്തി ബിസിനസ്സുകളെ സഹായിക്കുന്നതിന് ചില്ലറ വില്‍പ്പന, കൂടുതല്‍ സംയോജിത ഉത്പന്ന നിർമ്മാണം എന്നിവ പോലുള്ള പുതിയ വിഭാഗങ്ങളിലേക്കും കമ്പനി പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ടാലിപ്രൈം ഉപയോഗിച്ച് ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതമാക്കാൻ സാധിക്കും. വരും ദിവസങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ടാലിപ്രൈം എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ടാലി സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ തേജസ് ഗോയങ്ക പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭ മേഖലയെ സംബന്ധിച്ചിടത്തോളം ഭാവിയില്‍ നിരവധി ബിസിനസ് സാധ്യതകൾ പൊട്ടിപ്പുറപ്പെടാനുണ്ട്. ആ ബിസിനസുകള്‍ മികച്ച രീതിയില്‍ നടത്താന്‍ സഹായിക്കുന്നതിന് പുതിയ തലമുറ സാങ്കേതികവിദ്യകളുമായി അവരെ പിന്തുണയ്ക്കാന്‍ കമ്പനി നിരന്തരം പ്രവര്‍ത്തിക്കുമെന്നും തേസജ് ഗോയങ്ക കൂട്ടിച്ചേർത്തു.

Read more about: business
English summary

Tally Solutions Launches Next-Gen Business Management Software – Tally Prime

Tally Solutions Launches Next-Gen Business Management Software – Tally Prime. Read in Malayalam.
Story first published: Thursday, November 5, 2020, 18:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X