വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെന്നൈ: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വമ്പന്‍ ആനൂകൂല്യങ്ങളാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവില്‍ ഇളവുകള്‍, ഗതാഗത സൗകര്യം, ജിഎസ്ടി റിഫണ്ട് തുടങ്ങിയവ നല്‍കുമെന്നൊക്കെയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

 
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

നാല് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയെങ്കിലും നിക്ഷേപിക്കുന്നവര്‍ക്കാണ് ഇളവുകള്‍ ലഭിക്കുക. കൂടാതെ 5000 കോടി രൂപയുടെ മുകളിലുള്ള നിക്ഷേപ പദ്ധതികള്‍ക്ക് ഏഴ് വര്‍ഷം നിക്ഷേപ കാലയളവ് അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് വിതരണ ശൃംഖലകളും വ്യാപിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ഗുണകരമാകും.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രഖ്യാപിച്ച വ്യവസായ നയത്തിന്റെ ഭാഗമായാണ് വ്യവസായ വികസനത്തിനുള്ള ആനൂകൂല്യങ്ങളും നല്‍കുന്നത്. കൂടാതെ സംസ്ഥാനത്തെ വ്യവസായ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയില്‍ 50 ശതമാനം വൈദ്യുതിയില്‍ ഇളവ് നല്‍കി ഭൂമി കൈമാറും. സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവ്, ഒരു കോടി രൂപ വരെയുള്ള ഹരിത വ്യവസായത്തിന് പ്രോത്സാഹനം തുടങ്ങിയവ പദ്ധതിക്ക് കീഴില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

പ്രകൃതി വാതകവും ജിഎസ്ടിയുടെ കീഴിലേക്ക്; നിര്‍ണായക വാഗ്ദാനവുമായി നരേന്ദ്ര മോദി, വില കുത്തനെ കുറയും

ഭവന വായ്പ എടുക്കാന്‍ ഉദ്ദേശമുണ്ടോ; ഇതാ 6.80 ശതമാന നിരക്കില്‍ എസ്ബിഐ, ചിലവും കുറയും

English summary

Tamil Nadu government announces more concessions to attract foreign investors

Tamil Nadu government announces more concessions to attract foreign investors
Story first published: Wednesday, February 17, 2021, 19:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X