വേറെ വഴിയില്ല, മൊബൈല്‍ നിരക്കുകള്‍ കൂട്ടണം: വൊഡഫോണ്‍ ഐഡിയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രമീകരിച്ച മൊത്തം വരുമാനം ഇനത്തില്‍ 50,000 കോടിയില്‍പ്പരം രൂപ വൊഡഫോണ്‍ ഇന്ത്യയ്ക്ക് അടച്ചുതീര്‍ക്കാനുണ്ട്. പത്തു വര്‍ഷത്തെ സാവകാശമാണ് പണം തിരിച്ചടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. കോടതി വിധി സ്വാഗതാര്‍ഹമാണ്. ദുരിതത്തില്‍ കഴിയുന്ന ടെലികോം കമ്പനികള്‍ക്ക് ഇതു ആശ്വാസമേകുന്നു. എന്നാല്‍ പുതിയ കാലത്ത് മൊബൈല്‍ - ഡാറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കാതെ മറ്റു മാര്‍ഗ്ഗമില്ലെന്നാണ് വൊഡഫോണ്‍ ഐഡിയയുടെ പക്ഷം.

 

വേറെ വഴിയില്ല, മൊബൈല്‍ നിരക്കുകള്‍ കൂട്ടണം: വൊഡഫോണ്‍ ഐഡിയ

നിരക്കുകള്‍ കൂട്ടിയാല്‍ മാത്രമേ ടെലികോം കമ്പനികള്‍ക്ക് നിലനില്‍പ്പും വരുമാനവുമുള്ളൂ, വൊഡഫോണ്‍ ഐഡിയ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഓയുമായുമായ രവീന്ദര്‍ താക്കര്‍ തിങ്കളാഴ്ച്ച വ്യക്തമാക്കി. മൊബൈല്‍ നിരക്കുകള്‍ക്ക് അടിസ്ഥാന വില നിശ്ചയിക്കാന്‍ ടെലികോം മന്ത്രാലയവും സര്‍ക്കാരും തയ്യാറാവണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ വൊഡഫോണ്‍, ഐഡിയ സേവനങ്ങളെ 'വി' (Vi) എന്ന ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി.

പുതിയ തുടക്കത്തിന് സമയമാണിത്. വൊഡഫോണ്‍ ഇന്ത്യ, ഐഡിയ കമ്പനികളുടെ ബിസിനസ് പൂര്‍ണമായി സംയോജിച്ചു കഴിഞ്ഞു. ഇനി സേവനങ്ങള്‍ ഒരു കുടക്കീഴില്‍ വരും. ലോകത്തെ ഏറ്റവും വലിയ ടെലികോം ലയനമാണിത്', കമ്പനിയുടെ പേരുമാറ്റം അറിയിച്ചുകൊണ്ട് സിഇഓ രവീന്ദര്‍ താക്കര്‍ പറഞ്ഞു. കടബാധ്യതയൊടുക്കി ടെലികോം രംഗത്തു സജീവമാകാനുള്ള പുറപ്പാടിലാണ് ഇപ്പോള്‍ വൊഡഫോണ്‍ ഐഡിയ ലിമിറ്റഡ്.

വെള്ളിയാഴ്ച്ച 25,000 കോടി രൂപയുടെ ധനസമാഹരണത്തിന് കമ്പനിയുടെ ബോര്‍ഡ് സമിതി അംഗീകാരം നല്‍കുകയുണ്ടായി. വരിക്കാരുടെ കൊഴിഞ്ഞുപോക്കും ശരാശരി പ്രതിശീര്‍ഷ വരുമാനത്തില്‍ സംഭവിച്ച ഇടിവും വൊഡഫോണ്‍ ഐഡിയക്ക് വലിയ ക്ഷീണമാവുന്നുണ്ട്. ഇതിന് പുറമെ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ഭീമന്‍ കുടിശ്ശിക കമ്പനിയുടെ തലയ്ക്ക് മുകളില്‍ തൂങ്ങിയാടുന്നു. എന്തായാലും ധനസമാഹരണം വൊഡഫോണ്‍ ഐഡിയയുടെ തിരിച്ചുവരവിന് കളമൊരുക്കും.

നിലവില്‍ ഇന്ത്യന്‍ ടെലികോം വിപണി സുസ്ഥിരമല്ലെന്നാണ് വൊഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ നിരീക്ഷണം. മിക്ക കമ്പനികളും നഷ്ടത്തിലാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ടെലികോം കമ്പനികളുടെ ലാഭനഷ്ട കണക്കുകളും ബാലന്‍സ് ഷീറ്റും പരിശോധിച്ചാല്‍ ഇതു തിരിച്ചറിയാമെന്ന് വൊഡഫോണ്‍ ഐഡിയ ലിമിറ്റഡ് മേധാവി സൂചിപ്പിക്കുന്നു. ഡാറ്റ, മൊബൈല്‍ ഉപഭോഗം കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ നിരക്കുകള്‍ ഹ്രസ്വകാലത്തേക്ക് ഉയരണം. നിലവാരമേറിയ സേവനങ്ങള്‍ക്ക് അധിക നിരക്ക് നല്‍കാന്‍ രാജ്യത്തെ ഉപഭോക്താക്കള്‍ തയ്യാറാണ്. മൊബൈല്‍ നിരക്കുകള്‍ 200 രൂപയില്‍ തുടങ്ങി 300 രൂപ നിലവാരത്തില്‍ ഉയര്‍ത്തണമെന്നാണ് വൊഡഫോണ്‍ ഐഡിയയുടെ ആവശ്യം. ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്താന്‍ ടെലികോം മന്ത്രാലയം മൊബൈല്‍ നിരക്കുകള്‍ക്ക് അടിസ്ഥാന വില നിശ്ചയിക്കണമെന്നും രവീന്ദര്‍ താക്കര്‍ ചൂണ്ടിക്കാട്ടി.

Read more about: telecom idea vodafone
English summary

Tariff hike must for sustainability, returns: Vodafone Idea

Tariff hike must for sustainability, returns: Vodafone Idea. Read in Malayalam.
Story first published: Monday, September 7, 2020, 16:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X