എയർ ഏഷ്യയ്ക്ക് 50 മില്യൺ ഡോളറിന്റെ അടിയന്തര ധനസഹായവുമായി ടാറ്റ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റാ ഗ്രൂപ്പും മലേഷ്യയുടെ എയർ ഏഷ്യ ഗ്രൂപ്പുമായി ചേ‌ർന്ന് ഇന്ത്യയിൽ നടത്തുന്ന സംയുക്ത സംരംഭമായ ബജറ്റ് എയർലൈൻസായ എ‍യർ ഏഷ്യയ്ക്ക് ടാറ്റാ ഗ്രൂപ്പ് 50 മില്യൺ ഡോളർ അടിയന്തര ധനസഹായം നൽകും. ഡെറ്റും ഇക്വിറ്റിയും കൂടിച്ചേർന്നുള്ള ധനസഹായം എയർ ഏഷ്യ ഇന്ത്യ ലിമിറ്റഡിലെ ടാറ്റ ഗ്രൂപ്പിന്റെ നിലവിലെ 51 ശതമാനം ഓഹരിയ്ക്ക് മുകളിലേയ്ക്ക് ഉയ‍ർത്തുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

 

ധനസഹായം

ധനസഹായം

ആഗോള യാത്രാ മാന്ദ്യത്തിൽ നിന്ന് കരകയറാൻ പാടുപെടുന്ന മലേഷ്യൻ കമ്പനി എയ‍ർ ഏഷ്യ ഇന്ത്യയ്ക്ക് ധനസഹായം നൽകുന്നത് നിർത്തി വിപണിയിൽ നിന്ന് പുറത്തു പോകുന്നതിനെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് എയർ ഏഷ്യ ഇന്ത്യ ടാറ്റാ ഗ്രൂപ്പിനെ ആശ്രയിച്ച് പണം കണ്ടെത്തുന്നത്.

വെറും 1,014 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി എയർ ഏഷ്യ, വേഗം ബുക്ക് ചെയ്യാം, അവസാന തീയതി ഫെബ്രുവരി 14

ആഭ്യന്തര വിമാന സ‍ർവ്വീസ്

ആഭ്യന്തര വിമാന സ‍ർവ്വീസ്

ഭാവിയിൽ എയർലൈനിൽ നിക്ഷേപിക്കാൻ അനുയോജ്യമായ ഒരു പങ്കാളിയെ തേടിയേക്കാമെങ്കിലും ടാറ്റാ ഗ്രൂപ്പ് എയർ ഏഷ്യ ഇന്ത്യയിൽ നിക്ഷേപം തുടരുമെന്നാണ് ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. ആഭ്യന്തര വ്യോമയാന വിപണി ശക്തമായി തിരിച്ചുവരുമെന്നും ആഭ്യന്തര വിമാനങ്ങൾക്ക് വിപണിയിൽ മതിയായ ഇടമുണ്ടെന്നും ടാറ്റ ഉറച്ചു വിശ്വസിക്കുന്നതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ജീവനക്കാ‍ർ

ജീവനക്കാ‍ർ

ടാറ്റ ഗ്രൂപ്പും എയർ ഏഷ്യ ഇന്ത്യയും ഇക്കാര്യങ്ങളോട് പ്രതികരിച്ചില്ല. മെയ്, ജൂൺ മാസങ്ങളിൽ എയർ ഏഷ്യ ഇന്ത്യയിൽ പൈലറ്റുമാരുടെ ശമ്പളം ശരാശരി 40% കുറച്ചിരുന്നു. ജൂൺ മാസത്തിൽ ആറ് വർഷത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ എയർലൈനിൽ 2500 ഓളം ജീവനക്കാരുണ്ട്. 600ഓളം പൈലറ്റുമാർ ഉൾപ്പെടെയാണിത്.

എവിടെ നിന്നും ജോലി ചെയ്യാം, ജീവനക്കാർക്കായി പുതിയ പരിഷ്ക്കാരം നടപ്പിലാക്കി ടാറ്റ സ്റ്റീൽ

ബിസിനസ് നഷ്ടത്തിൽ

ബിസിനസ് നഷ്ടത്തിൽ

ജപ്പാനിലെയും ഇന്ത്യയിലെയും ഞങ്ങളുടെ ബിസിനസുകൾ നഷ്ടത്തിലാണെന്നും ഇത് ഗ്രൂപ്പിന് വളരെയധികം സാമ്പത്തിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെന്നും എയ‍ർ ഏഷ്യ അറിയിച്ചിരുന്നു. എയർ ഏഷ്യ ജപ്പാൻ അടുത്തിടെ അടച്ചതും എയർ ഏഷ്യ ഇന്ത്യയിലെ ചെലവ് ചുരുക്കലും കമ്പനി വ്യക്തമാക്കിയിരുന്നു. അതേസമയം, ആസിയാൻ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

വിസ്താരയിലെ നിക്ഷേപം

വിസ്താരയിലെ നിക്ഷേപം

സിംഗപ്പൂർ എയർലൈൻസുമായുള്ള സംയുക്ത സംരംഭമായ വിസ്താരയിൽ ടാറ്റാ ഗ്രൂപ്പിന് നിയന്ത്രണ ഓഹരിയുണ്ട്. ‌‌ടാറ്റാ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും അടുത്തിടെ 585 കോടി രൂപ വിസ്താരയിൽ നിക്ഷേപിച്ചതായി തിങ്കളാഴ്ച ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈയിൽ എയർ ഏഷ്യ തങ്ങളുടെ ഓഹരി വിൽക്കാൻ ടാറ്റ ഗ്രൂപ്പിനെ സമീപിച്ചതായി മിന്റ് ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. സംയുക്ത സംരംഭത്തിന്റെ നിബന്ധനകൾ അനുസരിച്ച് ടാറ്റാ സൺസിന് ഓഹരികൾ വാങ്ങാനുള്ള ആദ്യ അവകാശമുണ്ട്.

നഷ്ടം

നഷ്ടം

ജൂൺ പാദത്തിൽ എയർ ഏഷ്യയുടെ നഷ്ടം 332 കോടി രൂപയായി ഉയർന്നിരുന്നു. ലോക്ക്ഡൗൺ, മഹാമാരിയെ തുട‍ർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ എന്നിവയാണ് ഇതിന് കാരണം.

പ്രതിരോധ ബിസിനസ് വിൽപ്പന പൂർത്തിയാക്കി ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റം

English summary

Tata Announces $ 50 Million Emergency Funding To Air Asia | എയർ ഏഷ്യയ്ക്ക് 50 മില്യൺ ഡോളറിന്റെ അടിയന്തര ധനസഹായവുമായി ടാറ്റ

Tata Group will provide $ 50 million in emergency funding to Air Asia. Read in malayalam.
Story first published: Tuesday, November 24, 2020, 12:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X