ക്രിപ്‌റ്റോ ലോകത്തെ അമ്പരപ്പിച്ച് ടാറ്റ കോയിന്‍; 24 മണിക്കൂറിനിടെ 1,200% ഉയര്‍ച്ച — പരക്കം പാഞ്ഞ് നിക്ഷേപകര്‍!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റഷ്യയും ഉക്രൈനും തമ്മിലെ യുദ്ധം മുറുകുന്ന പശ്ചാത്തലത്തില്‍ ലോകവിപണികള്‍ ഒന്നടങ്കം കൂപ്പുകുത്തി നില്‍ക്കുകയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് കുത്തനെ കയറുന്നു. പലിശ നിരക്കുകള്‍ കൂട്ടാനുള്ള ഒരുക്കം യുഎസ് ഫെഡറല്‍ റിസര്‍വും ആരംഭിച്ചു. ഈ അവസരത്തില്‍ നിക്ഷേപകര്‍ പരക്കം പായുകയാണ് സുരക്ഷിത താവളങ്ങള്‍ തേടി.

 

ലോകവിപണികൾ

ക്രിപ്‌റ്റോ ലോകത്തും കാര്യങ്ങള്‍ ആശാവഹമല്ല. തിങ്കളാഴ്ച്ച ബിറ്റ്‌കോയിന്‍ ഒരിക്കല്‍ കൂടി 39,000 ഡോളറിന് താഴേക്ക് വീണു. ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് ചൈന കഴിഞ്ഞദിവസം ആവര്‍ത്തിക്കുകയുണ്ടായി. 2021 മേയ് തൊട്ടാണ് ക്രിപ്‌റ്റോ വ്യാപാരവും മൈനിങ്ങും ചൈന നിരോധിച്ചത്.

ഇപ്പോള്‍ ആകെ മൊത്തം 'വെടിയും പുകയുമാണ്' ക്രിപ്‌റ്റോ വിപണിയില്‍. എന്നാല്‍ ഇതിനിടെ ഒരു ഡിജിറ്റല്‍ കോയിന്റെ ഉയര്‍ച്ച കണ്ട് തലയില്‍ കൈവെച്ച് പോവുകയാണ് ക്രിപ്‌റ്റോ നിക്ഷേപകര്‍.

നേട്ടം

കഴിഞ്ഞ 24 മണിക്കൂറിനിടെ ബിറ്റ്‌കോയിന്‍, എഥീറിയം പോലുള്ള 'വീരശൂരന്മാര്‍' കാലിടറി വീണപ്പോഴും ഈ കോയിന്‍ മാത്രം 1,200 ശതമാനത്തോളം മുന്നേറ്റം കാഴ്ച്ചവെച്ചിരിക്കുന്നു. സംഭവം ഏതെന്നല്ലേ? ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ പേരാണ് — ടാറ്റ കോയിന്‍!

കമ്മ്യൂണിറ്റി അധിഷ്ഠിത ക്രിപ്‌റ്റോകറന്‍സിയാണിത്. വികേന്ദ്രീകൃത ധനകാര്യം പൂര്‍ണ അര്‍ത്ഥത്തില്‍ സുരക്ഷിതമാക്കുകയാണ് ടാറ്റ കോയിന്റെ ആത്യന്തിക ലക്ഷ്യം. കോയിന്‍മാര്‍ക്കറ്റ്കാപ്പ് ഡോട്ട് കോം നല്‍കുന്ന വിവരം പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ടാറ്റ കോയിന്‍ നിക്ഷേപകര്‍ക്ക് 1,200 ശതമാനത്തിനരികെ ലാഭം സമ്മാനിച്ചു.

വ്യാപാരം

തിങ്കളാഴ്ച്ച രാവിലെ 0.09515 ഡോളറിലാണ് ക്രിപ്‌റ്റോകറന്‍സി വ്യാപാരം നടത്തുന്നത്. പറഞ്ഞുവരുമ്പോള്‍ 8,56,355 ഡോളര്‍ വിപണി മൂല്യമുണ്ട് ടാറ്റ കോയിന്. എന്താണ് ടാറ്റ കോയിന്‍? കോയിന്റെ പെട്ടെന്നുള്ള വിസ്മയിപ്പിക്കുന്ന ഉയര്‍ച്ച കണ്ട് നിക്ഷേപകര്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ബഹുരാഷ്ട്ര കമ്പനികള്‍ക്കും സംഘടനകള്‍ക്കും ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്കുമായി അതിസുരക്ഷയുള്ള വികേന്ദ്രീകൃത ധനകാര്യസംവിധാനം സ്ഥാപിക്കുകയാണ് ടാറ്റ കോയിന്റെ പ്രഥമലക്ഷ്യം.

Also Read: എല്ലാത്തിനും അതിന്റേതായ സമയമില്ലേ! ഈയാഴ്ച ശ്രദ്ധാ കേന്ദ്രമാകുന്ന 10 ഓഹരികളിതാ

 
വികേന്ദ്രീകൃത സംവിധാനം

ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയിലൂന്നി ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തിലും സുരക്ഷയിലും നടക്കുമെന്നാണ് ടാറ്റ കോയിന്റ അവകാശവാദം. സ്വന്തം ആസ്തികളുടെ പൂര്‍ണാധികാരവും നിയന്ത്രണവും ടാറ്റ കോയിന്‍ നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കും.

വികേന്ദ്രീകൃത ആശയത്തോട് പൂര്‍ണ അര്‍ത്ഥത്തില്‍ നീതിപുലര്‍ത്താന്‍ ടാറ്റ കോയിന് സാധിക്കുമെന്നാണ് ക്രിപ്‌റ്റോ ലോകത്ത് മുഴങ്ങുന്ന 'അശരീരി'. ലോകമെമ്പാടും ഉപയോഗിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഡിജിറ്റല്‍ കറന്‍സിയായി മാറുകയെന്ന സ്വപ്‌നവും ടാറ്റ കോയിനുണ്ട്.

പ്രതീക്ഷ

100 ശതമാനം കമ്മ്യൂണിറ്റി അധിഷ്ഠിതമാണ് ഈ ക്രിപ്‌റ്റോകറന്‍സി. വികേന്ദ്രീകൃത പിയര്‍-ടു-പിയര്‍ ഇലക്ട്രോണിക് സംവിധാനം ടാറ്റ കോയിന്റെ പ്രധാന സവിശേഷതയാണ്. സര്‍ക്കാരുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ പോലുള്ള കേന്ദ്ര അധികാരത്തെ ആശ്രയിക്കാതെ പ്രവര്‍ത്തിക്കാന്‍ ടാറ്റ കോയിന്‍ ആവിഷ്‌കരിക്കുന്ന പിയര്‍-ടു-പിയര്‍ ഇലക്രോണിക് സംവിധാനത്തിന് കഴിയും. ഇടപാടുകള്‍ക്കുള്ള കുറഞ്ഞ നിരക്ക് ആഗോള നിക്ഷേപകരെയും വ്യാപാരികളെയും ഒരുപോലെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഡിജിറ്റല്‍ കറന്‍സിയുടെ പടപ്പുറപ്പാട്.

അവകാശവാദം

ബൈനാന്‍സ് സ്മാര്‍ട്ട് ചെയിനില്‍ ആകെ 9 മില്യണ്‍ ടാറ്റ കോയിനുകള്‍ മാത്രമേ അവതാരം എടുക്കുകയുള്ളൂ. അതായത് സ്വര്‍ണം പോലൊരു 'ഹാര്‍ഡ് അസറ്റായിരിക്കും' ടാറ്റ കോയിന്‍. ഡിജിറ്റല്‍ ലോകത്ത് നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂല്യം സംഭരിക്കാനുള്ള ഉപാധിയായി ടാറ്റ കോയിന്‍ മാറാം. ഏറ്റവും സുരക്ഷിതമായ ഡിജിറ്റല്‍ കറന്‍സിയും വികേന്ദ്രീകൃത ധനകാര്യവുമെന്ന ലക്ഷ്യങ്ങള്‍ നിറവേറ്റുംവിധമാണ് ടാറ്റ കോയിനിലെ സ്മാര്‍ട്ട് കോണ്‍ട്രാക്ടുകളുടെ ആവിഷ്‌കാരം. രാജ്യാന്തര പണമിടപാടുകള്‍ കുറഞ്ഞ ചെലവിലും അതിവേഗത്തിലും യാഥാര്‍ത്ഥ്യമാക്കുമെന്ന അവകാശവാദം ടാറ്റ കോയിന്‍ ഉയര്‍ത്തുന്നുണ്ട്.

സ്മാർട്ട് കോൺട്രാക്ടുകൾ

ഒരു കേന്ദ്ര അതോറിറ്റിക്ക് കീഴില്‍ പുറത്തിറങ്ങുന്നതല്ല ടാറ്റ കോയിന്‍; ഇവയ്ക്ക് അതിര്‍ത്തി പരിമിതികളുമില്ല. അതുകൊണ്ട് ഇടനിലക്കാരില്ലാതെ ഇടപാടുകള്‍ നിറവേറ്റാന്‍ ടാറ്റ കോയിന് എളുപ്പമാണ്. കേന്ദ്ര അതോറിറ്റികളുടെയോ ബാങ്കുകളുടെയോ പരിശോധനകള്‍ ഇല്ലാത്തതിനാല്‍ ഒറ്റ ദിവസം കൊണ്ടുതന്നെ ഇടപാടുകള്‍ പൂര്‍ത്തിയാകും. ബൈനാന്‍സ് സ്മാര്‍ട്ട് ചെയിനിലാണ് ടാറ്റ കോയിന്റെ സ്മാര്‍ട്ട് കോണ്‍ട്രാക്ടുകള്‍ അവലംബിച്ചിട്ടുള്ളത്. ഇവയുടെ ഉടമസ്ഥാവകാശം ടാറ്റ കോയിന്‍ കമ്മ്യൂണിറ്റി വിട്ടൊഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് ഭാവിയില്‍ ആര്‍ക്കും ഈ സ്മാര്‍ട്ട് കോണ്‍ട്രാക്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ കഴിയില്ല.

Also Read: ഈയാഴ്ച ഡിവിഡന്റും ബോണസ് ഓഹരിയും നല്‍കുന്ന സ്റ്റോക്കുകളിതാ; നിങ്ങളുടെ കൈവശമുണ്ടോ?

 
ടാറ്റ ഗ്രൂപ്പുമായി ബന്ധം?

ഇതേസമയം, പേരില്‍ 'ടാറ്റ' ഉള്ളതുകൊണ്ടുമാത്രം ഈ കോയിന്‍ വാങ്ങുന്നവരുടെ എണ്ണവും ചില്ലറയല്ല. വിഖ്യാത ഇന്ത്യന്‍ കമ്പനിയായ ടാറ്റ സണ്‍സുമായി കോയിന് ബന്ധമുണ്ടെന്ന പ്രതീക്ഷയാലാണ് പലരും ഇതിലേക്ക് കണ്ണെത്തിക്കുന്നത്. എന്നാല്‍ ടാറ്റ കോയിനും ടാറ്റ ഗ്രൂപ്പും തമ്മില്‍ യാതൊരു ബന്ധവുമില്ല.

തിങ്കളാഴ്ച്ച ലോകത്തെ പ്രമുഖ ക്രിപ്‌റ്റോകറന്‍സികളുടെ വിലനിലവാരം ചുവടെ കാണാം (രാവിലെ സമയം 9:20)

വിലനിലവാരം
 • ടെതര്‍ യുഎസ് - 0.9944 ഡോളര്‍ (0.17 ശതമാനം നേട്ടം)
 • ബിറ്റ്‌കോയിന്‍ - 37,947.03 ഡോളര്‍ (3.49 ശതമാനം ഇടിവ്)
 • എഥീറിയം - 2,526.98 ഡോളര്‍ (4.43 ശതമാനം ഇടിവ്)
 • ബിയുഎസ്ഡി - 0.99990 ഡോളര്‍ (0.00 ശതമാനം നേട്ടം)
 • ബിറ്റ്‌കോയിന്‍ ക്യാഷ് - 279.47 ഡോളര്‍ (5.00 ശതമാനം ഇടിവ്)
 • യുഎസ്ഡി കോയിന്‍ - 0.99990 ഡോളര്‍ (0.00 ശതമാനം നേട്ടം)
പട്ടിക ഇങ്ങനെ
 • ടെറ ലൂണ - 79.09 ഡോളര്‍ (8.46 ശതമാനം ഇടിവ്)
 • ഫാന്റം - 1.35 ഡോളര്‍ (19.09 ശതമാനം ഇടിവ്)
 • റിപ്പിള്‍ എക്‌സ്ആര്‍പി - 0.71962 ഡോളര്‍ (3.29 ശതമാനം ഇടിവ്)
 • സോളാന - 82.44000 ഡോളര്‍ (6.22 ശതമാനം ഇടിവ്)
 • ബൈനാന്‍സ് കോയിന്‍ - 368.56 ഡോളര്‍ (3.94 ശതമാനം ഇടിവ്)
 • അവലാഞ്ചെ - 71.16 ഡോളര്‍ (6.22 ശതമാനം ഇടിവ്)
 • വേവ്‌സ് - 18.81000 ഡോളര്‍ (10.41 ശതമാനം നേട്ടം)
അവസാനഭാഗം
 • കോസ്‌മോസ് - 27.30 ഡോളര്‍ (7.36 ശതമാനം ഇടിവ്)
 • പോള്‍ക്കഡോട്ട് - 16.42000 ഡോളര്‍ (3.58 ശതമാനം ഇടിവ്)
 • ട്രോണ്‍ - 0.05838 ഡോളര്‍ (3.22 ശതമാനം ഇടിവ്)
 • കാര്‍ഡാനോ - 0.81097 ഡോളര്‍ (5.59 ശതമാനം ഇടിവ്)
 • ഷിബ ഇനു - 0.00002 ഡോളര്‍ (4.38 ശതമാനം ഇടിവ്)
 • പോളിഗണ്‍ - 1.40000 ഡോളര്‍ (6.10 ശതമാനം ഇടിവ്)
 • നിയര്‍ പ്രോട്ടോക്കോള്‍ - 9.78000 ഡോളര്‍ (7.63 ശതമാനം ഇടിവ്)

Also Read: ബാങ്ക് പലിശയേക്കാള്‍ ഇരട്ടി ആദായം; 500 രൂപയില്‍ തുടങ്ങാനുമാകും; നോക്കുന്നോ?

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ കറന്‍സിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: cryptocurrency
English summary

TATA Coin Surges Over 1,200 Percent In Last 24 Hours; Coin Aims To Make Secure Decentralized Finance

TATA Coin Surges Over 1,200 Percent In Last 24 Hours; Coin Aims To Make Secure Decentralized Finance. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X