ആമസോണുമായി നേരിട്ട് മുട്ടാൻ ടാറ്റ,1 ബില്യൺ ഡോളറിന് ബിഗ് ബാസ്‌ക്കറ്റിന്റെ ഓഹരികൾ വാങ്ങിയേക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ട് അപ്പായ ബിഗ് ബാസ്‌ക്കറ്റ്, ടാറ്റ ഗ്രൂപ്പുമായി ചര്‍ച്ചകളിലെന്ന് റിപ്പോര്‍ട്ടുകള്‍. ബിഗ് ബാസ്‌ക്കറ്റിന്റെ വലിയൊരു ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ചാണ് നിര്‍ണായക ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്നത് എന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഗ് ബാസ്‌ക്കറ്റിന്റെ 50 മുതല്‍ 60 ശതമാനം വരെ ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കും. ഒരു ബില്യണ്‍ ഡോളറിന്റെതാവും ഇടപാട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ട് അപ്പാണ് ബിഗ് ബാസ്‌ക്കറ്റ്. ടാറ്റയാകട്ടെ അപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ വരെയുളള രംഗങ്ങളില്‍ വ്യാവസായിക സാമ്രാജ്യം പരന്നിരിക്കുന്ന ഭീമനും. നൂറ്റാണ്ടിലേറെക്കാലമായി രാജ്യത്തെ വ്യാവസായിക മേഖലയിലെ വന്‍ സ്രാവാണ് ടാറ്റ. ടാറ്റ ഗ്രൂപ്പ് പുതിയ ഒരു സൂപ്പര്‍ ആപ്പ് പുറത്തിറക്കാന്‍ ആണ് തയ്യാറെടുക്കുന്നത്.

ആമസോണുമായി നേരിട്ട് മുട്ടാൻ ടാറ്റ,1 ബില്യൺ ഡോളറിന് ബിഗ് ബാസ്‌ക്കറ്റിന്റെ ഓഹരികൾ വാങ്ങിയേക്കും

ഓണ്‍ലൈന്‍ അധിഷ്ഠിതമാക്കിയിട്ടുളള വ്യവസായങ്ങളില്‍ കരുത്ത് തെളിയിച്ച ആമസോണുമായും റിലയന്‍സ് ഇന്‍ഡസ്ട്രിയുമായും മത്സരിക്കാനാണ് ടാറ്റ ഗ്രൂപ്പ് കച്ച മുറുക്കുന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുളള എല്ലാ കണ്‍സ്യൂമര്‍ ബിസ്സിനസ്സുകളും ഒരു കുടക്കീഴില്‍ അണി നിരത്തുന്ന തരത്തിലുളള ആപ്പാണ് പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത് എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് വൈറസ് വ്യാപനവും ലോക്കഡൗണ്‍ അടക്കമുളള നിയന്ത്രണങ്ങളും കാരണം ഓണ്‍ലൈന്‍ ഷോപ്പിംഗിന് ആളുകള്‍ക്കിടയില്‍ വലിയ തോതില്‍ പ്രചാരം വര്‍ധിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് ഈ രംഗത്ത് ആഗോള ഭീമനായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഫ്‌ളിപ്കാര്‍ട്ടുമായും ആമസോണ്‍ ഫ്രഷ് സര്‍വ്വീസുമായടക്കമാണ് മത്സരിക്കുന്നത്. ബിഗ് ബാസ്‌ക്കറ്റുമായുളള ടാറ്റ ഗ്രൂപ്പിന്റെ ചര്‍ച്ചകള്‍ സംബന്ധിച്ച് ഇരു സ്ഥാപനങ്ങളുടേയും പ്രതിനിധികള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

English summary

Tata Group likely to tie up with e-grocer BigBasket

Tata Group likely to tie up with e-grocer BigBasket
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X