ഔഡിക്കും പോര്‍ഷയ്ക്കുമെതിരെ ടാറ്റ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 'പടപ്പുറപ്പാട്', കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോര്‍ഷ, ലംബോര്‍ഗിനി, ഔഡി, ഫോക്‌സ്‌വാഗണ്‍ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന എസ്‌യുവി വാഹനങ്ങള്‍ വിലക്കണം, പുതിയ ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ് ടാറ്റയുടെ ഉമടസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. സംഭവമെന്തന്നല്ലേ? ഈ കമ്പനികള്‍ പുറത്തിറക്കുന്ന എസ്‌യുവികളില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പേറ്റന്റ് നേടിയ ടെറെയ്ന്‍ റെസ്‌പോണ്‍സ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ അനുവാദം കൂടാതെയാണ് അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന എസ്‌യുവി മോഡലുകളില്‍ പോര്‍ഷ, ലംബോര്‍ഗിനി, ഔഡി, ഫോക്‌സ്‌വാഗണ്‍ കമ്പനികള്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പറയുന്നു.

ഔഡിക്കും പോര്‍ഷയ്ക്കുമെതിരെ ടാറ്റ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 'പടപ്പുറപ്പാട്', കാരണമിതാണ്

 

വിഷയത്തില്‍ അമേരിക്കയിലെ രാജ്യാന്തര വ്യാപാര കമ്മീഷനെ ജെഎല്‍ആര്‍ സമീപിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ കമ്പനികളുടെ എസ്‌യുവി മോഡലുകള്‍ അമേരിക്കന്‍ വിപണിയില്‍ ഇറക്കുമതി ചെയ്യുന്നത് തടയണമെന്നാണ് ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ആവശ്യം. നിലവില്‍ ജാഗ്വാറിന്റെ എഫ്-പേസിലെയും ലാന്‍ഡ് റോവര്‍ ഡിസ്‌കവറി പതിപ്പുകളിലെയും സുപ്രധാന സവിശേഷതയാണ് ടെറെയ്ന്‍ റെസ്‌പോണ്‍സ് സാങ്കേതികവിദ്യ. പോര്‍ഷയുടെ കയെന്‍, ലംബോര്‍ഗിനിയുടെ ഉറൂസ്, ഔഡിയുടെ ക്യൂ8, ക്യൂ7, ക്യൂ5, എ6 ഓള്‍റോഡ്, ഇട്രോണ്‍, ഫോക്‌സ്‌വാഗണിന്റെ ടിഗ്വാന്‍ മോഡലുകള്‍ക്കെതിരെയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ആക്ഷേപമുയര്‍ത്തുന്നത്. ഈ മോഡലുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചാലും അമേരിക്കന്‍ വിപണിയില്‍ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാന്‍ നിരവധി ഇടത്തരം, ആഢംബര എസ്‌യുവികളും കോമ്പാക്ട് ക്രോസോവറുകളുമുണ്ടെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പരാതിയില്‍ അറിയിക്കുന്നു.

എന്തായാലും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സമര്‍പ്പിച്ച പരാതിയില്‍ രാജ്യാന്തര വ്യാപാര കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പേറ്റന്റ് ലംഘനം പോലുള്ള പരാതികള്‍ അന്വേഷിക്കുന്ന സ്വതന്ത്ര അര്‍ധ ജുഡീഷ്യല്‍ ഏജന്‍സിയാണ് രാജ്യാന്തര വ്യാപാര കമ്മീഷന്‍. പേറ്റന്റ് ലംഘനം നടന്നതായി കണ്ടെത്തിയാല്‍ അതത് ഉത്പന്നങ്ങള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയാന്‍ കമ്മീഷന് അധികാരമുണ്ട്. പൊതുവേ 15 മുതല്‍ 18 മാസത്തിനുള്ളില്‍ കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയാകാറുണ്ട്. രാജ്യാന്തര വ്യാപാര കമ്മീഷന് പുറമെ ഡെലാവെറയിലെയും ന്യൂ ജേഴ്‌സിയിലെയും ഫെഡറല്‍ കോടതികളിലും ജാഗ്വാര്‍ പേറ്റന്റ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ചതിന് നഷ്ടപരിഹാരം വേണമെന്നാണ് ഫെഡറല്‍ കോടതിയില്‍ കമ്പനി ഉന്നയിക്കുന്നത്. ഇതേസമയം, രാജ്യാന്തര വ്യാപാര കമ്മീഷന്‍ വിഷയത്തില്‍ അന്വേഷണം നടത്തുന്ന സ്ഥിതിക്ക് ഫെഡറല്‍ കോടതികള്‍ പരാതി പരിഗണിക്കില്ല.

Read more about: tata
English summary

Tata JLR Reaches Out To International Trade Commission Against Audi, Porsche SUVs

Tata JLR Reaches Out To International Trade Commission Against Audi, Porsche SUVs. Read in Malayalam.
Story first published: Saturday, November 21, 2020, 23:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X