കാറുകൾക്ക് കിടിലൻ ഓഫർ പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്സ്: ഇൻഡസ് ഇൻഡ് ബാങ്കുമായി കിടിലൻ സ്കീം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇൻഡസ് ഇൻഡ് ബാങ്കുമായി കൈകോർത്ത് ടാറ്റാ മോട്ടോഴ്സ്. വാഹനം വാങ്ങുന്നതിന് ബാങ്കുമായി ചേർന്ന് വായ്പ ലഭ്യമാക്കിക്കൊണ്ടാണ് കമ്പനിയുടെ പ്രഖ്യാപനം. ടാറ്റ ആൽ‌ട്രോസ്, ടാറ്റ നെക്‌സൺ, ടാറ്റ ഹാരിയർ എന്നിവ ഉൾപ്പെടുന്ന കാറുകളുടെ 'ഫോറെവർ റേഞ്ച്' കാറുകളിൽ പുതിയ ഓഫറുകൾ ലഭ്യമാകും. ഇൻഡസ്ഇൻഡ് ബാങ്കുമായുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായി, ടാറ്റ മോട്ടോഴ്‌സിൽ ലഭ്യമായ ഏത് പാസഞ്ചർ കാറുകളും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനും വാങ്ങാനും കഴിയും. സ്റ്റെപ്പ് സ്കീമായാണ് പണം നൽകുക. ആദ്യത്തെ 3-6 മാസത്തേക്ക് പ്രത്യേക ലോ ഇഎംഐ ഓപ്ഷൻ സ്കീമും ഉപയോക്താക്കൾക്ക് ലഭിക്കും.

 

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും നേട്ടം സ്വന്തമാക്കി മെഴ്‌സിഡസ് ബെന്‍സ്

സ്റ്റെപ്പ് അപ്പ് സ്കീമിന് കീഴിൽ, ഉപയോക്താക്കൾക്ക് സ്കീമിനെയും വാഹനങ്ങളെയും ആശ്രയിച്ച് പ്രതിമാസം ഒരു ലക്ഷത്തിന് 834 രൂപ മുതൽ 60% വരെ ഇഎംഐയിൽ കുറയ്ക്കാൻ സാധിക്കും. സ്കീം അനുസരിച്ച്, വാങ്ങുന്നയാളുടെ സൌകര്യത്തെ ആശ്രയിച്ച് 3- 6 മാസത്തേക്ക് ഇഎംഐ പേയ്‌മെന്റുകൾ കുറവായിരിക്കും.

   കാറുകൾക്ക് കിടിലൻ ഓഫർ പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്സ്: ഇൻഡസ് ഇൻഡ് ബാങ്കുമായി കിടിലൻ സ്കീം

കൂടാതെ, വാഹനത്തിനും വേരിയന്റിനും അനുസരിച്ച് 1 മുതൽ 7 വർഷം വരെ വരുമാനേതര പ്രൂഫ് ഫണ്ടിംഗും ഉപയോക്താക്കൾക്ക് നൽകും. കൂടാതെ, ഹാരിയർ, സഫാരി അല്ലെങ്കിൽ ടൈഗോർ വാങ്ങുന്നതിലൂടെ എക്‌സ്‌ഷോറൂം വിലയിൽ 85% വരെ മൂല്യത്തിലേക്ക് (എൽടിവി) വായ്പ ലഭിക്കുമ്പോൾ, ടിയാഗോ, നെക്‌സൺ അല്ലെങ്കിൽ ആൽ‌ട്രോസ് എന്നിവ വാങ്ങുന്നത് ഉപഭോക്താക്കൾക്ക് 90 ശതമാനം വരെയുള്ള ലോൺ മൂല്യത്തിൽ കുറവ് ലഭിക്കും.

വിപണിയിൽ വാഹങ്ങൾക്ക് വർധിച്ച് വരുന്ന ആവശ്യകത കണക്കിലെടുത്ത് ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതെന്നാണ് പദ്ധതിയുടെ എക്സക്യൂട്ടീവ് പ്രസിഡന്റായ ടിഎ രാജഗോപാലൻ വ്യക്തമാക്കിയത്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ വാഹനം വാങ്ങുന്നതിനുള്ള ബാധ്യത കുറയ്ക്കുന്നതിനൊപ്പം ഉപയോക്താക്കൾക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷത്തിൽ യാത്ര ചെയ്യാൻ സൌകര്യമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഇൻഡസ് ഇൻഡുമായി കൈകോർത്ത് പ്രവർത്തിക്കാൻ സന്തോഷമുണ്ടെന്നും ഈ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് കമ്പനി വ്യക്തമാക്കി. താൽപ്പര്യമുള്ളവർക്ക് ടാറ്റയുടെ വാഹനങ്ങൾ വാങ്ങുന്നവർക്ക് അവരുടെ അടുത്തുള്ള ടാറ്റ മോട്ടോഴ്‌സ് ഷോറൂമുകൾ സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്യാം.

English summary

Tata Motors announces new offers on cars, SUVs in partnership with IndusInd Bank

Tata Motors announces new offers on cars, SUVs in partnership with IndusInd Bank
Story first published: Friday, July 9, 2021, 22:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X