ഉപ്പ് മുതല്‍ കര്‍പ്പൂരമല്ല, സോഫ്റ്റ് വെയര്‍ വരെ... ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ വീണ്ടും? സമ്മതം കിട്ടണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയില്‍ ടാറ്റ ആയിരുന്നു ഒരുകാലത്ത് എല്ലാം. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എന്ന ശൈലി പോലെ ഉപ്പുമുതല്‍ സോഫ്റ്റ് വെയര്‍ വരെ എല്ലാ മേഖലകളിലും വ്യക്തമായ സ്വാധീനമുണ്ട് ടാറ്റയ്ക്ക്. എയർ ഇന്ത്യ എന്ന ഇന്ത്യയുടെ സ്വന്തം വിമാന കന്പനി സ്ഥാപിച്ചതും ടാറ്റ തന്നെ. പിന്നീട് ദേശസാത്കരിക്കപ്പെട്ടതാണ് എയർ ഇന്ത്യ.

 

എന്തായാലും എയര്‍ ഇന്ത്യ വീണ്ടും സ്വന്തമാക്കാനുള്ള നീക്കത്തില്‍ ഇപ്പോള്‍ ടാറ്റയും ഉണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. നഷ്ടത്തിലായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതാണ്. കൊവിഡ് മൂലം അതിങ്ങനെ നീണ്ടുപോവുകയായിരുന്നു. വിശദാംശങ്ങള്‍....

 ടാറ്റയും

ടാറ്റയും

എയര്‍ ഇന്ത്യ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പും താത്പര്യം പ്രകടിപ്പിക്കുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്തായാലും ഇക്കാര്യത്തില്‍ ഇപ്പോള്‍ സ്ഥിരീകരണമുണ്ടായിരിക്കുകയാണ്. ഏറ്റെടുത്താല്‍ പിന്നീട് എയര്‍ ഇന്ത്യ എന്ന പേരുണ്ടാകുമോ എന്ന കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പവും ഇപ്പോഴുണ്ട്.

വിസ്താരയ്‌ക്കൊപ്പം

വിസ്താരയ്‌ക്കൊപ്പം

ടാറ്റ ഗ്രൂപ്പിന്റേയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സംയുക്ത സംരഭമായ വിസ്താര വഴി ബിഡില്‍ പങ്കെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായുള്ള ഉപാധി നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഒറ്റയ്ക്ക് നോക്കും

ഒറ്റയ്ക്ക് നോക്കും

വിസ്താര വഴി തന്നെ ലേലത്തില്‍ പങ്കെടുക്കാനാണ് ടാറ്റ ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. ഇനി സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായുള്ള ചര്‍ച്ചകള്‍ സഫലമായില്ലെങ്കില്‍ തന്നേയും, തനിച്ച് ശ്രമിക്കാനും തയ്യാറാണെന്ന് ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു കുടക്കീഴില്‍

ഒരു കുടക്കീഴില്‍

നിലവില്‍ ടാറ്റ ഗ്രൂപ്പ് രണ്ട് വിമാന സര്‍വ്വീസുകളുടെ ഭാഗമാണ്. വിസ്താരയും എയര്‍ ഏഷ്യ ഇന്ത്യയും. എയര്‍ ഇന്ത്യ ഏറ്റെടുക്കല്‍ വിജയകരമായാല്‍ എല്ലാ എയര്‍ലൈന്‍ ബിസിനസ്സുകളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

പേര് മാറുമോ?

പേര് മാറുമോ?

ടാറ്റ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്നുള്ള വിസ്താര വഴിയാണ് ഏറ്റെടുക്കുന്നത് എങ്കില്‍, എയര്‍ ഇന്ത്യ എന്ന പേര് തന്നെ വിസ്മൃതിയില്‍ ആകുമോ എന്ന ആശങ്കയും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. വിസ്താര നിലവില്‍ ഒരു ഫുള്‍ സര്‍വ്വീസ് എയര്‍ലൈന്‍ ആണ്. എയര്‍ ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ വിസ്താരയ്ക്ക് കീഴില്‍ ലയിക്കുകയാണോ ഉണ്ടാവുക എന്നാണ് സംശയം.

സര്‍ക്കാരിന്റെ ഉറപ്പ്

സര്‍ക്കാരിന്റെ ഉറപ്പ്

ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും താത്പര്യമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റെടുക്കലിന് ശേഷം ഉണ്ടാകാവുന്ന ഉദ്യോഗസ്ഥതല പ്രശ്‌നങ്ങളിലും സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

താത്പര്യക്കുറവ്...

താത്പര്യക്കുറവ്...

ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ വലിയ താത്പര്യമുണ്ടെങ്കിലും, സിംഗപ്പൂര്‍ എയര്‍ലൈന്‍സിനും അവരുടെ പ്രധാന ഓഹരി പങ്കാളികളായ ടെമാസേക്കിനും വലിയ താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ചര്‍ച്ചകളുടെ അവസാനം എന്ത് സംഭവിക്കുമെന്നാണ് മേഖലയിലുള്ളവര്‍ കാത്തിരിക്കുന്നത്.

ടാറ്റ സ്ഥാപിച്ചത്

ടാറ്റ സ്ഥാപിച്ചത്

എയര്‍ ഇന്ത്യയുടെ സ്ഥാപകന്‍ ജെആര്‍ഡി ടാറ്റ ആയിരുന്നു. അതും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുമ്പ്. ഇപ്പോള്‍ എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ ടാറ്റ സണ്‍സ് ആഗ്രഹിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നും അത് തന്നെയാകും. 1953 ല്‍ ആയിരുന്നു എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ ദേശസാത്കരിച്ചത്. 1977 വരെ ജെആര്‍ഡി ടാറ്റ എയര്‍ഇന്ത്യയുടെ ചെയര്‍മാനായിരുന്നു.

English summary

TATA Sons to join Air India bid via Vistara, trying to get consent from Singapore Airlines- Report

TATA Sons to join Air India bid via Vistara, trying to get consent from Singapore Airlines- Report.
Story first published: Friday, November 27, 2020, 18:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X