ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകളിലെ തത്കാൽ ബുക്കിംഗ് ഇന്ന് ആരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിൽ 230 സ്‌പെഷ്യൽ ട്രെയിനുകൾ (115 ജോഡി) സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേ ഇന്ന് മുതൽ തത്കാൽ ക്വാട്ടകളിൽ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നാളെ മുതൽ ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിന് ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂൺ 30 മുതൽ ആരംഭിക്കുന്ന യാത്രയ്ക്കായി എല്ലാ പ്രത്യേക ട്രെയിനുകളിലും ഇന്ന് മുതൽ തത്കാൽ ബുക്കിംഗ് ആരംഭിക്കുമെന്ന് സെൻട്രൽ റെയിൽവേ മേഖലയിലെ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ ട്വീറ്റ് ചെയ്തു.

 

തത്കാൽ ക്വാട്ടയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് എസി ക്ലാസ്സിലേക്കുള്ള യാത്രയ്ക്ക് ഒരു ദിവസം മുമ്പും രാവിലെ 11 മണിക്ക് ശേഷം സ്ലീപ്പർ ക്ലാസിന് ടിക്കറ്റുകളും ബുക്ക് ചെയ്യണം. യാത്രക്കാർക്ക് ഐആർസിടിസി വെബ്‌സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിനെ അപേക്ഷിച്ച് തത്കാൽ ക്വാട്ടയിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് നിരക്ക് കൂടുതലായിരിക്കും.

ട്രെയിൻ ടിക്കറ്റ് ഇനി നിങ്ങളുടെ പോസ്റ്റ് ഓഫീസ് വഴിയും ബുക്ക് ചെയ്യാം

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകളിലെ തത്കാൽ ബുക്കിംഗ് ഇന്ന് ആരംഭിക്കും

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി മാർച്ച് 25 മുതൽ സാധാരണ ട്രെയിൻ സർവീസുകൾ നിർത്തിവച്ച ഇന്ത്യൻ റെയിൽവേ ഇപ്പോൾ 230 സ്പെഷ്യൽ ട്രെയിനുകളുടെ സർവ്വീസ് മാത്രമാണ് നടത്തുന്നത്.

ഇന്ത്യൻ റെയിൽ‌വേ ഇതിനകം തന്നെ അഡ്വാൻസ് റിസർവേഷൻ കാലയളവ് 30 ദിവസത്തിൽ നിന്ന് 120 ദിവസത്തേക്ക് നീട്ടി. 30 പ്രത്യേക രാജധാനി, 200 സ്പെഷ്യൽ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള റിസർവേഷൻ നിയമങ്ങളിൽ മാറ്റം വരുത്തിയതായി റെയിൽ‌വേ മന്ത്രാലയം വക്താവ് പറഞ്ഞു. എല്ലാ സ്പെഷ്യൽ ട്രെയിനുകളുടെയും റിസർവേഷൻ 30 ദിവസത്തിൽ നിന്ന് 120 ദിവസത്തേയ്ക്ക് നീട്ടിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ യാത്രാ ട്രെയിൻ സർവീസുകൾ ഓഗസ്‌റ്റ് 12 വരെ റദ്ദാക്കിയതിനെ തുടർന്ന്, ടിക്കറ്റ് തുക തിരികെ നൽകുന്നതിനുള്ള നടപടികൾ റെയിൽവേ ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നിനും ഓഗസ്റ്റ് 12 നും ഇടയ്‌ക്ക് സമയ പരിധിയുള്ള ട്രെയിനുകൾക്കായി ബുക്ക് ചെയ്‌ത എല്ലാ ടിക്കറ്റുകളും റദ്ദാക്കിയതായി റെയിൽവെ അറിയിച്ചിരുന്നു.

 

റെയിൽ‌വേ 200 പുതിയ ട്രെയിനുകളുടെ പട്ടിക പുറത്തിറക്കി; ഓൺലൈൻ ബുക്കിംഗ് ഇന്ന് ആരംഭിക്കും

English summary

Tatkal bookings on special trains will start today | ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകളിലെ തത്കാൽ ബുക്കിംഗ് ഇന്ന് ആരംഭിക്കും

Indian Railways, which currently operates 230 special trains (115 pairs), has started booking passengers for Tatkal quotas from today. Read in malayalam.
Story first published: Monday, June 29, 2020, 15:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X