നിക്ഷേപം നടത്തണോ... ഇതാ ഇന്‍വെസ്റ്റ്‌മെന്റ് ആപ്പ് 'ബ്ലാക്ക്' ; ക്ലിയര്‍ടാക്‌സ് വക... മ്യൂച്വൽ ഫണ്ടിൽ തുടങ്ങാം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: നിക്ഷേപം നടത്താന്‍ താത്പര്യമില്ലാത്തവര്‍ വിരളമായിരിക്കും. ചെറിയ തോതിലെങ്കിലും നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുകയും അത് നടപ്പിലാക്കാന്‍ പറ്റാതെ വരികയും ആയിരിക്കും പലരുടേയും സ്ഥിതി. എന്നാല്‍ അതേ പറ്റി ഇനി അധികം ആശങ്ക വേണ്ട.

 

ക്ലിയര്‍ടാക്‌സിന്റെ പുതിയ സംരഭം നിങ്ങളെ സഹായിക്കും. 'ബ്ലാക്ക്' എന്ന് പേരിട്ടിട്ടുള്ള ഒരു ഇന്‍വെസ്റ്റ്‌മെന്റ് ആപ്പ് ആണ് ക്ലിയര്‍ ടാക്‌സ് പുറത്തിറക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം...

ക്ലിയര്‍ടാക്‌സ്

ക്ലിയര്‍ടാക്‌സ്

ടാക്‌സ് ഫലയലിങിന് മാത്രമായി ഒരു സ്വകാര്യ പോര്‍ട്ടല്‍ തുടങ്ങിയാല്‍ എങ്ങനെയിരിക്കും എന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു കാലമുണ്ടായിരുന്നു. അന്ന് തുടങ്ങിയ സംരംഭമാണ് ക്ലിയര്‍ ടാക്‌സ്. ഇന്ന് അമ്പത് ലക്ഷത്തോളം ആളുകള്‍ ആണ് ക്ലിയര്‍ ടാക്‌സിന്റെ യൂസര്‍ബേസ് !

'ബ്ലാക്ക്' ആപ്പ്

'ബ്ലാക്ക്' ആപ്പ്

ക്ലിയര്‍ ടാക്‌സ് അടുത്തതായി പ്രവേശിക്കുന്നത് നിക്ഷേപ മേഖലയിലേക്കാണ് എന്ന് വ്യക്തമാക്കുന്നതാണ് 'ബ്ലാക്ക്' ആപ്പിന്റെ ലോഞ്ചിങ്. ഡയറക്ട് മ്യൂച്വല്‍ ഫണ്ടുകള്‍ ആണ് തുടക്കത്തില്‍ ഉള്ളത്. എന്നാല്‍ അധികം വൈകാതെ തന്നെ ഓഹരികളും, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം, പിപിഎഫും ഉള്‍പ്പെടുത്തിയേക്കും. ക്രിപ്‌റ്റോ കറന്‍സിയും വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫീസ് ഈടാക്കും

ഫീസ് ഈടാക്കും

ഇടപാടുകാര്‍ക്ക് നിക്ഷേപം നടത്തി ലാഭം ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ ക്ലിയര്‍ ടാക്‌സിന് എന്താണ് ഗുണം? അതുകൊണ്ട് തന്നെ ഒരു വാര്‍ഷിക ഫീസും ഉപഭോക്താക്കളില്‍ നിന്ന് ഇവര്‍ ഈടാക്കുന്നുണ്ട്. 15 ലക്ഷത്തിന് മുകളില്‍ പ്രതിവര്‍ഷ വരുമാനം ഉണ്ടാക്കുന്നവരില്‍ നിന്ന് 10,000 മുതല്‍ 15,000 രൂപ വരെ ആണ് ഫീസ് ആയി ഈടാക്കുക. കുറഞ്ഞ വരുമാനം ഉള്ള ഉപഭോക്താക്കള്‍ക്ക് സേവനം സൗജന്യമായിരിക്കും.

ഒരേ തുവല്‍ പക്ഷികള്‍

ഒരേ തുവല്‍ പക്ഷികള്‍

ടാക്‌സ് ഫൈലിനും നിക്ഷേപവും കൈയ്യോട് കൈ ചേര്‍ന്ന് പോകുന്ന കാര്യങ്ങളാണെന്ന തിരിച്ചറിവില്‍ ആണ് ക്ലിയര്‍ ടാക്‌സ് ഇത്തരം ഒരു സംരഭത്തിലേക്ക് കടക്കുന്നത്. എന്തായാലും സെബി രജിസ്‌റ്റേര്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ ലൈസന്‍സ് ഇതിനായി ക്ലിയര്‍ടാക്‌സ് നേടിയിട്ടുണ്ട്.

വന്‍ പദ്ധതികള്‍

വന്‍ പദ്ധതികള്‍

നിലവില്‍ മ്യൂച്ച്വല്‍ ഫണ്ടുകള്‍ മാത്രമാണ് ബ്ലാക്ക് ആപ്പിലൂടെ സാധ്യമാവുക എന്നാണ് ക്ലിയര്‍ ടാക്‌സിന്റെ ഫൗണ്ടറും സിഇഒയും ആയ അര്‍ക്കിത് ഗുപ്ത പറയുന്നത്. എന്നാല്‍ വൈകാതെ തന്നെ ഓഹരികളും, എഫ്ഡിയും പിപിഎഫും സുകന്യസമൃദ്ധിയും തുടങ്ങി ഒരുമാതി എല്ലാ നിക്ഷേപ സാധ്യതകളും ആപ്പിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം അനുവദിക്കുകയാണെങ്കില്‍ ക്രിപ്‌റ്റോകറന്‍സിയും കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

ലക്ഷ്യം വയ്ക്കുന്നത്

ലക്ഷ്യം വയ്ക്കുന്നത്

പ്രാഥമികമായും തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് മില്ലേനിയല്‍സിനെ (രണ്ടായിരത്തിന് ശേഷം ജനിച്ചവര്‍) ആണെന്നാണ് ക്ലിയര്‍ടാക്‌സ് പറയുന്നത്. ഇത്തരത്തില്‍ ടാക്‌സ്, ഇന്‍വെസ്റ്റ്‌മെന്റ് ഉപദേശങ്ങള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതില്‍ ആ വിഭാഗത്തിലുള്ള യുവാക്കളാണ് കൂടുതല്‍ എന്നാണ് നിരീക്ഷണം.

English summary

Tax filing portal ClearTax launches investment App name 'Black' | നിക്ഷേപം നടത്തണോ... ഇതാ ഇന്‍വെസ്റ്റ്‌മെന്റ് ആപ്പ് 'ബ്ലാക്ക്' ; ക്ലിയര്‍ടാക്‌സ് വക... മ്യൂച്വൽ ഫണ്ടിൽ തുടങ്ങാം.

Tax filing portal ClearTax launches investment App name 'Black'
Story first published: Tuesday, December 22, 2020, 18:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X