ക്യാമ്പസുകളിൽ നിന്ന് 60000 വനിതകളെ നിയമിക്കും: നിർണ്ണായക നീക്കത്തിന് ഐടി കമ്പനികൾ,സ്ത്രീ പുരുഷാനുപാതം ഉയർത്തും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐടി രംഗത്ത് നിർണ്ണായക കുതിപ്പിനൊരുങ്ങി രാജ്യത്തെ പ്രമുഖ കമ്പനികൾ. ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക് എന്നീ കമ്പനികളാണ് ജീവനക്കാരിലെ സ്ത്രീ പുരുഷാനുപാതം ഉയർത്തുന്നതിനായി രാജ്യത്തെ ക്യാമ്പസ്സുകളിൽ നിന്നായി കൂടുതൽ വനിതകളെ നിയമിക്കാൻ ഒരുങ്ങുന്നത്. 60,000 വനിതകളെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിനായി നിയമിച്ചേക്കാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 

ഐപിഒകളില്‍ നിക്ഷേപം നടത്തും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ഈ വർഷം എച്ച്‌സി‌എല്ലിലെ കാമ്പസ് റിക്ര്യൂട്ട്മെന്റ് വഴി നിന്ന് നിയമിക്കുന്ന പുതിയ ജീവനക്കാരിൽ 60% സ്ത്രീകളായിരിക്കുമെന്ന് ചുരുക്കും. വിപ്രോയും ഇൻഫോസിസും ഇതുപോലെയുള്ള ലക്ഷ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. എൻട്രി ലെവൽ റിക്രൂട്ട്മെന്റിന്റെ പകുതിയോളം വരുന്നതായിരിക്കും ഇത്. അതേ സമയം ടിസിഎസിൽ ഇത് കഴിഞ്ഞ മൂന്ന് വർഷങ്ങളിലേതുപോലെ 38-45% ആയിരിക്കുമെന്നും കണക്കുകൾ പറയുന്നു.

ക്യാമ്പസുകളിൽ നിന്ന് 60000 വനിതകളെ നിയമിക്കും: നിർണ്ണായക നീക്കത്തിന് ഐടി കമ്പനികൾ,

ഈ വർഷം രാജ്യത്തെ കാമ്പസുകളിൽ നിന്ന് 22,000 പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ നിയമിക്കാനാണ് എച്ച്സിഎൽ പദ്ധതിയിട്ടിരിക്കുന്നത്. വരും വർഷങ്ങളിൽ തങ്ങളുടെ കമ്പനിയിലെ ലിംഗാനുപാതം 50:50 എന്ന തോതിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഐടി മേഖല എപ്പോഴും വൈവിധ്യം ഉറപ്പാക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണ്. ഇൻഡസ്ട്രിയൽ ബോഡിയായ നാസ്കോമിന്റെ അഭിപ്രായത്തിൽ, ഇന്ത്യയിലെ സാങ്കേതിക വ്യവസായ രംഗത്തെ ലിംഗാനുപാതം നിലവിൽ 33%ആണ്. ഞങ്ങളുടെ ശരാശരി സ്ത്രീ- പുരുഷാനുപാതം തുല്യമാണെന്നാണ് ഇൻഫോസിസ് എച്ച്ആർ ഹെഡ് റിച്ചാർഡ് ലോബോ ഇതിനോട് പ്രതികരിച്ചത്. എന്നിരുന്നാലും മെറിറ്റ് അടിസ്ഥാനത്തിലാണ് കമ്പനി ഓരോ വർഷവും ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതെന്നും റിച്ചാർഡ് കൂട്ടിച്ചേർത്തു. റിച്ചാർഡിനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

2030 ആകുമ്പോഴേക്കും ഇൻഫോസിസ് മൊത്തം തൊഴിലാളികളിൽ 45% സ്ത്രീ തൊഴിലാളികളെ ഉൾപ്പെടുത്താൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 2022 സാമ്പത്തിക വർഷത്തിൽ കോളേജുകളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയിറങ്ങുന്ന 35,000 ഉദ്യോഗാർത്ഥികളെ കമ്പനികളിലേക്ക് നിയമിക്കാൻ ഉദ്ദേശിക്കുന്നതായും ഇൻഫോസിസ് വ്യക്തമാക്കി. ജൂൺ പാദത്തിൽ 8,304 ജീവനക്കാരെ കൂടി നിയമിച്ചതോടെ ഇൻഫോസിസ് ജീവനക്കാരുടെ എണ്ണം 2,67,953 ആയി ഉയർന്നിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ പാദത്തിലെ 10.9% നെ അപേക്ഷിച്ച് ഈ പാദത്തിൽ സ്ത്രീകളുടെ എണ്ണത്തിൽ കമ്പനി 13.9% കുറവ് രേഖപ്പെടുത്തിയെങ്കിലും. ഇപ്പോൾ ഇൻഫോസിസിലെ മൊത്തം തൊഴിലാളികളുടെ 38.6% സ്ത്രീകളാണെന്നും പ്രസ്താവനയിൽ പറയുന്നു. അതോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് 15,000-18,000 സ്ത്രീകളെയും നിയമിക്കും. 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ക്യാമ്പസുകളിൽ നിന്ന് 40,000-ലധികം ഉദ്യോഗാർത്ഥികളെ ളെ ടിസിഎസ് നിയമിക്കുമെന്നാണ് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ടിസിഎസിന് നിലവിൽ 185,000 വനിതാ അസോസിയേറ്റുകളാണുള്ളത്. ഇത് വരുന്ന വർഷങ്ങളിൽ ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2022 സാമ്പത്തിക വർഷത്തിൽ വിപ്രോ 12,000 പുതിയ ഉദ്യോഗാർത്ഥികളെയും നിയമിക്കുമെന്നാണ് ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന വിപ്രോ വ്യക്തമാക്കിയത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 33 ശതമാനം കൂടുതലാണിത്. ഇവരിൽ 2,000 പേർ ആദ്യ പാദത്തിൽ കമ്പനിയിൽ ചേർന്നുകഴിഞ്ഞിട്ടുണ്ട്. രണ്ടാം പാദത്തിൽ 6,000 പേർ കൂടി കമ്പനിയിൽ ചേരും. രാജ്യത്തെ വിവിധ കാമ്പസുകളിൽ നിന്നായി 30,000 പുതുമുഖങ്ങളെ റിക്രൂട്ട് ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്., അവരിൽ 22,000 പേർ 2023 സാമ്പത്തിക വർഷത്തിൽ കമ്പനിയിൽ ചേരും. സ്ത്രീ- പുരുഷാനുപാതതത്തിൽ 50:50 എന്ന തോത് നിലനിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ, വിപ്രോ ജീവനക്കാരിലെ ഏകദേശം 35% സ്ത്രീകളാണെന്ന് കണക്കുകൾ പറയുന്നത്.

English summary

TCS, Infosys, other IT cos to hire 60,000 women employees from campuses; seek to improve gender diversity

TCS, Infosys, other IT cos to hire 60,000 women employees from campuses; seek to improve gender diversity
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X