ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു; നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാളെ മുതൽ 2021 മാർച്ച് 21 വരെ ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം വരെ കുറയും. നിലവിലുള്ള തുകയുടെ 75 ശതമാനം അടച്ചാൽ മതിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക ഉത്തേജന പാക്കേജ് വിശദാംശങ്ങൾ വിശദീകരിക്കുന്നതിനിടെ വ്യക്തമാക്കി. ആദായനികുതി സമർപ്പിക്കുന്നതിൽ 25 ശതമാനം ഇളവ് അനുവദിച്ചതോടെ സാധാരണക്കാർക്ക് 50000 കോടി രൂപയുടെ ആശ്വാസം ലഭിക്കുമെന്ന് ധനമന്ത്രി.

ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു; നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി നീട്ടി

 

എല്ലാ ഐടി റിട്ടേൺ ഫയലിംഗുകളുടെയും അവസാന തീയതി ജൂലൈ 31ൽ നിന്ന് നവംബർ 30 വരെ നീട്ടി. വിവാദ് സേ വിശ്വാസ് ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതിയുടെ അവസാന തീയതിയും ഡിസംബർ 31 വരെ നീട്ടിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

ടിഡിഎസ്, ടിസിഎസ് നിരക്ക് കുറയ്ക്കൽ മെയ് 14 മുതൽ 2021 മാർച്ച് 31 വരെയായിരിക്കും പ്രാബല്യത്തിൽ ഉണ്ടാകുക എന്ന് സീതാരാമൻ വ്യക്തമാക്കി. "ഇത് എല്ലാ കരാറുകൾക്കും പ്രൊഫഷണൽ ഫീസ്, പലിശയടവ്, വാടക, ലാഭവിഹിതം, കമ്മീഷൻ, ബ്രോക്കറേജ് എന്നിവയ്ക്കും ബാധകമാണെന്ന് മന്ത്രി വിശദീകരിച്ചു. സമ്പദ്‌വ്യവസ്ഥയിലെ ഇടപാടുകളെക്കുറിച്ച് ഒരു രേഖ സൂക്ഷിക്കുന്നതിനും നികുതി പാലിക്കൽ ഉറപ്പാക്കുന്നതിനുമായി ടിഡിഎസ്, ടിസിഎസ് വ്യവസ്ഥകൾ വിവിധ ഇടപാടുകൾക്ക് ബാധകമാണ്.

ചാരിറ്റബിൾ ട്രസ്റ്റുകൾക്കും കോർപ്പറേറ്റ് ഇതര ബിസിനസുകൾക്കും സഹകരണ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മേഖലകൾക്കും ഉടമസ്ഥാവകാശം, പങ്കാളിത്തം, പരിമിതമായ ബാധ്യത പങ്കാളിത്തം (എൽഎൽപി) തുടങ്ങി തീർപ്പുകൽപ്പിക്കാത്ത എല്ലാ റീഫണ്ടുകളും ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു.

English summary

TDS and TCS cuts 25%; Itr filling last date extended | ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു; നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി നീട്ടി

From today until March 21, 2021, the TDS and TCS rates will be reduced by 25%. The deadline for all IT return filings has been extended from July 31st to November 30th. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X