ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ടിസിഎസ്, ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് (ടിസിഎസ്) ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. പുതിയ ശമ്പളം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചു. കമ്പനി റിപ്പോർട്ട് അനുസരിച്ച് 2020 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് ടിസിഎസിലെ ജീവനക്കാരുടെ ആകെ എണ്ണം 453,540 ആണ്. ഓർഗാനിക് ടാലന്റ് ഡെവലപ്മെൻറ്, അപ്സ്കില്ലിംഗ്, നൂതന പരിശീലന രീതികൾ എന്നിവയിൽ ടിസി‌എസിന്റെ തുടർച്ചയായ നിക്ഷേപം വ്യവസായ രംഗത്തെ മുൻ‌തൂക്കങ്ങൾക്ക് കാരണമായി.

 

കമ്പനി രണ്ടാം പാദത്തിൽ 10.2 മില്യൺ പഠന സമയം ജീവനക്കാർക്ക് നൽകി. മുൻ പാദത്തേക്കാൾ 29 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നച്. 352,000 പേർ ഒന്നിലധികം പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം നേടി. ആളുകളിൽ നടത്തുന്ന നിക്ഷേപം, പുരോഗമന എച്ച്ആർ നയങ്ങൾ, ശാക്തീകരണ സംസ്കാരം എന്നിവ പ്രതിഭകളെ നിലനിർത്തുന്നതിൽ ടിസിഎസിനെ ആഗോള വ്യവസായത്തിന്റെ മാനദണ്ഡമാക്കി മാറ്റി.

ടിസിഎസിന്റെ വരുമാന വളർച്ചയും ലാഭവും മന്ദഗതിയിലായേക്കും: എസ് ആന്റ് പി ഗ്ലോബൽ റേറ്റിംങ്

ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ടിസിഎസ്, ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

രണ്ടാം പാദത്തിൽ, ഐടി സേവനങ്ങളുടെ അട്രീഷൻ നിരക്ക് (എൽ‌ടി‌എം) എക്കാലത്തെയും താഴ്ന്ന 8.9 ശതമാനമായിരുന്നു. ഈ ശ്രമകരമായ സമയങ്ങളിൽ ജീവനക്കാരുടെ മികച്ച പ്രകടനത്തിന് കമ്പനി നന്ദി അറിയിച്ചു. ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ശമ്പള വർദ്ധനവ് കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു. 16,000 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങുമെന്നും ഐടി ഭീമൻ അറിയിച്ചു. ത്രൈമാസ ലാഭത്തിൽ കമ്പനി 7.1 ശതമാനം ഇടിവ് രേഖപ്പെടുത്തി.

സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 8,042 കോടിയിൽ നിന്ന് 7,475 കോടി രൂപയായി കുറഞ്ഞു. ഈ കാലയളവിലെ ഏകീകൃത വരുമാനം 3 ശതമാനം ഉയർന്ന് 40,135 കോടി രൂപയായി.

ജൂലൈയില്‍ അഞ്ച് ദശലക്ഷം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു; സിഎംഐഇ

English summary

Tech Giant TCS Reportedly Declared Pay Hike For All Their Employees, Effective from 1st Of October | ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ടിസിഎസ്, ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

Tata Consultancy Services Limited (TCS), India's largest IT company, has announced a pay hike for its employees. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X