കൊവിഡ് 19 ലോക്ക് ഡൗണ്‍: പ്രീ-പെയ്ഡ് പദ്ധതികളുടെ വാലിഡിറ്റി മെയ് 3 വരെ നീട്ടി ടെലികോം കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കളുടെ പ്രീ-പെയ്ഡ് മൊബൈല്‍ അക്കൗണ്ടുകള്‍ക്കുള്ള വാലിഡിറ്റി മെയ് 3 വരെ നീട്ടുന്നതായി പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തില്‍ റീചാര്‍ജ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും റിലയന്‍സ് ജിയോ സമാനമായ ഒരു പദ്ധതി മുന്നോട്ട് വച്ചിട്ടുണ്ട്. കുറഞ്ഞ വരുമാന ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഇന്‍കമിംഗ് സേവനങ്ങള്‍, രാജ്യവ്യാപക ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് 3 വരെ നീട്ടുമെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) പ്രഖ്യാപിച്ചു.

 

മെയ് 3 വരെയുള്ള പദ്ധതിയുടെ വാലിഡിറ്റി തീര്‍ന്നുപോയതിന് ശേഷവും താഴ്ന്ന വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ എയര്‍ടെല്‍ മൊബൈല്‍ നമ്പറുകളില്‍ ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാന്‍ അനുവദനീയമായ ഒരു സമാനമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഭാരതി എയര്‍ടെല്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് റീചാര്‍ജ് ചെയ്യുന്നതിനും അതില്‍ നിന്ന് കമ്മീഷന്‍ നേടുന്നതിനും വരിക്കാരെ പ്രേരിപ്പിക്കുന്നതിനായി ഒരു ജിയോപോസ് ലൈറ്റ് ആപ്ലിക്കേഷനാണ് ജിയോ സമാരംഭിച്ചത്. 'ഡിജിറ്റല്‍ ചാനലുകള്‍ക്ക് പുറമെ എടിഎമ്മുകള്‍, പോസ്റ്റ് ഓഫീസുകള്‍, പലചരക്ക് കടകള്‍, കെമിസ്റ്റ് ഷോപ്പുകള്‍ എന്നിവയുള്‍പ്പടെ എയര്‍ടെല്‍ സജീവമാക്കിയ നിരവധി ചാനലുകളിലൂടെ റീചാര്‍ജ് ചെയ്യാന്‍ ഈ ഉപഭോക്താക്കളില്‍ പലര്‍ക്കും സാധിച്ചു.

കൊവിഡ് 19 ലോക്ക് ഡൗണ്‍: പ്രീ-പെയ്ഡ് പദ്ധതികളുടെ വാലിഡിറ്റി മെയ് 3 വരെ നീട്ടി ടെലികോം കമ്പനികള്‍

എന്നിരുന്നാലും, ഏകദേശം 30 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രീ-പെയ്ഡ് മൊബൈല്‍ അക്കൗണ്ടുകള്‍ റീചാര്‍ജ് ചെയ്യാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല', ഒരു പ്രസ്താവനയില്‍ എയര്‍ടെല്‍ വ്യക്തമാക്കി. പ്രീ-പെയ്ഡ് റീചാര്‍ജ് പാറ്റേണുകള്‍ സംബന്ധിച്ച് ഈ ആഴ്ചയുടെ തുടക്കത്തില്‍ ജിയോ ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ ട്രായിയെ സമീപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡാറ്റ സമര്‍പ്പിക്കാന്‍ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ ഏപ്രില്‍ 20 വരെ സമയം തേടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ സമയത്ത് പ്രീ-പെയ്ഡ് ഉപയോക്താക്കളുടെ റീചാര്‍ജ് പാറ്റേണുകളെക്കുറിച്ചും മറ്റ് അനുബന്ധ വിവരങ്ങളെക്കുറിച്ചും ഡാറ്റ നല്‍കാന്‍ എല്ലാ ടെലികോം കമ്പനികളോടും ട്രായ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

 

വാലിഡിറ്റി വിപുലീകരണം, ടോക്ക്‌ടൈം ക്രെഡിറ്റ് എന്നിവയില്‍ നിന്ന് പ്രയോജനം നേടിയ വരിക്കാരുടെ എണ്ണം, ലോക്ക് ഡൗണ്‍ സമയത്ത് റീചാര്‍ജ് ചെയ്യാന്‍ കഴിയാത്ത വരിക്കാരുടെ എണ്ണം എന്നിവയും ട്രായ് ആവശ്യപ്പെട്ടു. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ അല്ലെങ്കില്‍ താഴ്ന്ന വരുമാനമുള്ള ഉപഭോക്താക്കള്‍ എന്നിവര്‍ക്കായി വോഡഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും 2020 ഏപ്രില്‍ 17 വരെ അവരുടെ പ്രീ-പെയ്ഡ് പദ്ധതികളുടെ വാലിഡിറ്റി നീട്ടിയിരുന്നു. സമാനമായ നടപടികള്‍ തന്നെയാണ് ബിഎസ്എന്‍എലും പ്രഖ്യാപിച്ചത്. കുറഞ്ഞ വരുമാനമുള്ള/ ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്‍ പത്ത് രൂപയുടെ ടോക്ക്‌ടൈം ക്രെഡിറ്റ് ചെയ്തു. തങ്ങളുടെ ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്കായി 100 മിനിറ്റ് കോളുകളും എസ്എംഎസും സൗജന്യമായി നല്‍കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. അവരുടെ നമ്പറുകള്‍ റീചാര്‍ജ് ചെയ്യുന്നില്ലെങ്കില്‍, ഇവ താല്‍ക്കാലികമായി നിര്‍ത്തിവെക്കില്ലെന്നും കമ്പനി അറിയിച്ചു

English summary

കൊവിഡ് 19 ലോക്ക് ഡൗണ്‍: പ്രീ-പെയ്ഡ് പദ്ധതികളുടെ വാലിഡിറ്റി മെയ് 3 വരെ നീട്ടി ടെലികോം കമ്പനികള്‍

telecom extended validity of prepaid plans till 3 may.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X