800 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം പിന്നിട്ട് ടെസ്‌ല; പണം വാരി ഇലോണ്‍ മസക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യാന്തര കമ്പോളത്തില്‍ ടെസ്‌ലയും ഇലോണ്‍ മസ്‌കും അതിവേഗ കുതിപ്പ് തുടരുകയാണ്. വെള്ളിയാഴ്ച്ച അമേരിക്കന്‍ ഓഹരി വിപണിയില്‍ 7.84 ശതമാനം നേട്ടം ടെസ്‌ല ഓഹരികള്‍ കയ്യടക്കി. ഫലമോ, വൈദ്യുത കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ വിപണി മൂല്യം 800 ബില്യണ്‍ ഡോളര്‍ പിന്നിട്ടു. വിപണിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ടെസ്‌ല 800 ബില്യണ്‍ ഡോളര്‍ നാഴികക്കല്ല് കടക്കുന്നത്. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ടെസ്‌ലയുടെ വിപണി മൂല്യം 834.17 ബില്യണ്‍ ഡോളര്‍ രേഖപ്പെടുത്തി. നിലവില്‍ വാള്‍സ്ട്രീറ്റിലെ ഏറ്റവും മൂല്യമേറിയ അഞ്ചാമത്തെ കമ്പനിയെന്ന പൊന്‍തൂവല്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയ്ക്കുണ്ട്.

 
800 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം പിന്നിട്ട് ടെസ്‌ല; പണം വാരി ഇലോണ്‍ മസക്

പട്ടികയില്‍ ഫെയ്‌സ്ബുക്ക് പോലും ടെസ്‌ലയ്ക്ക് പിന്നിലാണ്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് ഇന്‍കോര്‍പ്പറേഷനുമായി വലിയ അകലം ടെസ്‌ലയ്ക്കില്ലെന്നും പ്രത്യേകം സൂചിപ്പിക്കണം. എന്തായാലും ടെസ്‌ലയുടെ കുതിപ്പില്‍ ഇലോണ്‍ മസ്‌ക് സമ്പത്ത് വാരിക്കൂട്ടുകയാണ്. വെള്ളിയാഴ്ച്ച മാത്രം 14.5 ബില്യണ്‍ ഡോളര്‍ അധികം സമ്പാദിക്കാന്‍ ടെസ്‌ല മേധാവിയായ മസ്‌കിന് സാധിച്ചു. നിലവില്‍ 209 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ മൊത്തം സമ്പാദ്യം. നേരത്തെ, ടെസ്‌ല ഓഹരികളുടെ കുതിപ്പിന്റെ പശ്ചാത്തലത്തില്‍ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും അതിസമ്പന്നനെന്ന പട്ടം സ്വന്തമാക്കിയിരുന്നു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ കുത്തക തകര്‍ത്താണ് ഇലോണ്‍ മസ്‌ക് അതിസമ്പന്നരുടെ പട്ടികയില്‍ പ്രഥമ സ്ഥാനം കയ്യടക്കിയത്.

Most Read: ഇന്ത്യയുടെ പെട്രോൾ വിൽപ്പനയിൽ നവംബർ മുതൽ 1.5% വർധനവ്: പാചക വാതകത്തിന്റെ ആവശ്യവും വർധിച്ചെന്ന് സർവേ

വെള്ളിയാഴ്ച്ച വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ ജെഫ് ബെസോസിന്റെ മൊത്തം ആസ്തി 186 ബില്യണ്‍ ഡോളറിലാണ് എത്തിനിന്നത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് 134 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ആഗോള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് കമ്പനിയായ എവര്‍കോര്‍ ഐഎസ്‌ഐ ടെസ്‌ല ഓഹരികളുടെ റേറ്റിങ് 'അണ്ടര്‍പെര്‍ഫോമില്‍' നിന്നും 'ഇന്‍ ലൈനായി' തിരുത്തിയതിന് പിന്നാലെയാണ് കമ്പനി വന്‍കുതിപ്പ് രേഖപ്പെടുത്തിയത്. ടെസ്‌ല ഓഹരികളുടെ പ്രൈസ് ടാര്‍ഗറ്റ് 225 ഡോളറില്‍ നിന്നും 650 ഡോളറായും എവര്‍കോര്‍ ഐഎസ്‌ഐ ഉയര്‍ത്തുകയുണ്ടായി. പോയവര്‍ഷം മാത്രം 700 ശതമാനം നേട്ടമാണ് ടെസ്‌ല ഓഹരികള്‍ കാഴ്ച്ചവെച്ചത്. ഡിസംബറില്‍ വലിയ അമേരിക്കന്‍ ഓഹരികള്‍ മാത്രം പങ്കെടുക്കുന്ന എസ് ആന്‍ഡ് പി 500 സൂചികയിലും ടെസ്‌ല പേരുചേര്‍ത്തു.

Read more about: stock
English summary

Tesla's Market Cap Crosses $800 Billion; Musk's Wealth Crosses $200 Billion

Tesla's Market Cap Crosses $800 Billion; Musk's Wealth Crosses $200 Billion. Read in Malayalam.
Story first published: Sunday, January 10, 2021, 9:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X