കുറഞ്ഞ വിലയ്ക്ക് സ്വർണ്ണവും വെള്ളിയും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വാങ്ങാൻ പറ്റിയ ഏറ്റവും മികച്ച സമയമാണിത്. സ്വർണ വില വ്യാഴാഴ്ച നേരിയ തോതിൽ ഉയർന്നെങ്കിലും മഞ്ഞ ലോഹത്തിന്റെ വില ഓഗസ്റ്റിലെ വിലയെ അപേക്ഷിച്ച് 8,000 രൂപ കുറവാണ്. ഓഗസ്റ്റ് 7 ന് സ്വർണ്ണ വില റെക്കോർഡ് ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ദേശീയ തലസ്ഥാനത്ത് 10 ഗ്രാമിന് എക്കാലത്തെയും ഉയർന്ന നിരക്കായ 57,008 രൂപ വരെ വില ഉയർന്നു. ഇതേ തുടർന്ന് വെള്ളിയും മുന്നേറ്റം നടത്തി. വില കിലോഗ്രാമിന് 77,840 രൂപയായി ഉയർന്നു.
ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? കേരളത്തിലെ ഇന്നത്തെ സ്വർണ വില എത്ര?
അതേസമയം, ദേശീയ തലസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില 10 ഗ്രാമിന് 17 രൂപ ഉയർന്ന് 48,257 രൂപയായി. മുൻ വ്യാപാരത്തിൽ സ്വർണ വില 10 ഗ്രാമിന് 48,240 രൂപയായിരുന്നു. കഴിഞ്ഞ വ്യാപാരത്തിൽ വെള്ളിയുടെ വില കിലോഗ്രാമിന് 59,485 രൂപയിൽ നിന്ന് 28 രൂപ ഉയർന്ന് 59,513 രൂപയായി.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔൺസിന് 1,815 യുഎസ് ഡോളറായിരുന്നു. വെള്ളി വില ഔൺസിന് 23.42 ഡോളറാണ് ഇന്നലെ രേഖപ്പെടുത്തിയത്.
കൈയിലുള്ള കാശുകൊണ്ട് സ്വർണം വാങ്ങുന്നതാണോ ബാങ്കിലിടുന്നതാണോ ഇപ്പോൾ ലാഭം?
ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ വ്യാഴാഴ്ച സ്വർണ വില 227 രൂപ ഉയർന്ന് 10 ഗ്രാമിന് 48,740 രൂപയായി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 3,003 ലോട്ടുകളുടെ ബിസിനസ് വിറ്റുവരവിൽ ഡിസംബർ ഡെലിവറിയുടെ സ്വർണ്ണ കരാറുകൾ 10 ഗ്രാമിന് 48,740 രൂപയായി. 227 രൂപ അഥവാ 0.47 ശതമാനം ഉയർന്നു.