1,000 % കുതിച്ചുയര്‍ന്ന് ഒരു കമ്പനിയുടെ ഓഹരി മൂല്യം; ലോകം ഞെട്ടിത്തരിച്ചു... കമ്പനിയ്ക്കും അമ്പരപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കോക്ക്: ഓഹരി മൂല്യത്തില്‍ വന്‍ വര്‍ധനയുണ്ടാക്കി, ചെറിയ കാലം കൊണ്ട് ലോകത്തിലെ ഏറ്റവും സമ്പന്നനായി മാറിയ ആളാണ് ടെസ്ലയുടെ എലോണ്‍ മസ്‌ക്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ ആണ് ആസ്തി മൂല്യത്തിന്റെ കാര്യത്തില്‍ മസ്‌ക് മറികടന്നത്.

എന്നാല്‍ ഈ വാര്‍ത്ത ജെഫ് ബെസോസിനെ കുറിച്ചോ എലോണ്‍ മസ്‌കിനെ കുറിച്ചോ അല്ല. തായ്‌ലാന്റിലെ ഡെല്‍റ്റ ഇലക്ട്രോണിക്‌സിനെ കുറിച്ചാണ്. ഓഹരി വിലയില്‍ 1,000 ശതമാനം വര്‍ദ്ധന ഉണ്ടായ ഡെല്‍റ്റ ഇലക്ട്രോണിക്‌സ് പിസിഎല്ലിനെ കുറിച്ച്! ഈ നേട്ടത്തിന്റെ അമ്പരപ്പില്‍ നിന്ന് കമ്പനി ഉടമകള്‍ പോലും അത്ര പെട്ടെന്ന് മോചിതരാകുമെന്ന് തോന്നുന്നില്ല. നോക്കാം...

 

ഡെല്‍റ്റ ഇലക്ട്രോണിക്‌സ്

ഡെല്‍റ്റ ഇലക്ട്രോണിക്‌സ്

തായ്‌ലാന്റിലെ ഡെല്‍റ്റ ഇലക്ട്രോണിക്‌സ് പിസിഎല്‍ ആണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ഇരട്ടിയാണ് ഇവരുടെ ഓഹരികളുടെ വിലയില്‍ ഉണ്ടായ വര്‍ദ്ധന. എന്താണ് ഇങ്ങനെ ഒരു നേട്ടത്തിന് വഴിവച്ചത് എന്ന് മനസ്സിലാകാതെ അന്തംവിട്ടിരിക്കുകയാണ് നിരീക്ഷകര്‍.

കൊവിഡ് കൊണ്ടുവന്ന ഭാഗ്യം!

കൊവിഡ് കൊണ്ടുവന്ന ഭാഗ്യം!

കൊവിഡ് കാലമായതോടെ ഇലക്ട്രോണിക് പാര്‍ട്‌സ് നിര്‍മാണ മേഖലയാണ് വലിയ തോതില്‍ കുതിച്ചുയര്‍ന്നത്. അതില്‍ നിന്ന് തന്നെയാണ് ഡെല്‍റ്റ അഇലക്ട്രോണിക്‌സും ഈ നേട്ടം സ്വന്തമാക്കിയത് എന്ന് പറയാം. ലോകത്തെ മറ്റേത് ഇലക്ട്രിക്കല്‍ കമ്പനിയേക്കാളും അഞ്ഞൂറ് ദശലക്ഷം ഡോളറില്‍ അധികം ആയി ഡെല്‍റ്റ ഇലക്ട്രോണിക്‌സിന്റെ വിപണി മൂല്യം.

വിലയില്ലാത്ത ഓഹരി

വിലയില്ലാത്ത ഓഹരി

തായ്‌ലാന്റിലെ എസ്ഇടി 100 ഇന്‍ഡക്‌സിലെ മോശപ്പെട്ട ഓഹരികളില്‍ ഒന്നായിട്ടായിരുന്നു ഡെല്‍റ്റ ഇലക്ട്രോണിക്‌സിനെ ഇത്രനാളും വിലയിരുത്തിയിരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ ഡിമാന്‍ഡും ഉണ്ടായിരുന്നില്ല. എന്നാല്‍ വളരെ പെട്ടെന്ന് എല്ലാം മാറിമറിയുന്നതാണ് ലോകം കണ്ടത്. എല്ലാ അടിസ്ഥാന തത്വങ്ങളേയും ഡെല്‍റ്റ അട്ടിമറിച്ചു എന്നാണ് ഓഹരി വിപണിയിലെ വിദഗ്ധര്‍ തന്നെ പറയുന്നത്.

25 ബില്യണ്‍ ഡോളര്‍

25 ബില്യണ്‍ ഡോളര്‍

ഡെല്‍റ്റ ഓഹരികള്‍ ഏറ്റവും ഒടുവ്ല്‍ 8.9 ശതമാനം ആണ് ബാങ്കോക്ക് വിപണിയില്‍ ഉയര്‍ന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 25 ബില്യണ്‍ ഡോളര്‍ ആയി. എസ്ഇടി 100 ഇന്‍ഡക്‌സിലെ മൂന്നാമത്തെ ഏറ്റവും വലിയ കമ്പനിയായി ഡെല്‍റ്റ മാറുകയും ചെയ്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പിടിടി പിസിഎല്‍ ആണ് ഒന്നാം സ്ഥാനത്ത്. എയര്‍പോര്‍ട്‌സ് ഓറഫ് തായ്‌ലാന്റ് പിസിഎല്‍ ആണ് രണ്ടാം സ്ഥാനത്ത്.

കുതിപ്പോട് കുതിപ്പ്

കുതിപ്പോട് കുതിപ്പ്

വാഹനങ്ങള്‍ക്കും ഡാറ്റസെന്ററുകള്‍ക്കും ആവശ്യമായ ഘടകങ്ങളാണ് ഡെല്‍റ്റ പ്രധാനമായും നിര്‍മിക്കുന്നത്. 2020 ലെ ആദ്യ 9 മാസത്തെ മൊത്ത വരുമാനം ഏതാണ്ട് ഇരട്ടിയായി എന്നാണ് കണക്ക്. 5.5 ബില്യണ് ബാത്ത് ( 183 ദശലക്ഷം ഡോളര്‍) ആയിട്ടാണ് ഇത് ഉയര്‍ന്നത് ന്നെ് കഴിഞ്ഞ ഒക്ടോബറില്‍ കമ്പനി തന്നെ വ്യക്തമാക്കിയിരുന്നു.

ഒരു സാധ്യത

ഒരു സാധ്യത

അടുത്തിടെയാണ് എംഎസ് സിഐ ഐന്‍സിയുടെ ഗ്ലോബല്‍ സ്റ്റാര്‍ഡേര്‍ഡ് ഇന്‍ഡെക്‌സില്‍ ഡെല്‍റ്റ ഇലക്ട്രോണിക്‌സിനെ ചേര്‍ത്തത്. ആഗോള തലത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങള്‍ക്ക് ആവശ്യമേറിയതാവാം ഡെല്‍റ്റയുടെ ഈ വമ്പന്‍ നേട്ടത്തിന് വഴിവച്ചത് എന്ന് ചില നിരീക്ഷകര്‍ കരുതുന്നു.

English summary

The Delta Electronic Pcl of Thailand dumbfounded market watchers with a 1,000 percentage surge | 1,000 % കുതിച്ചുയര്‍ന്ന് ഒരു കമ്പനിയുടെ ഓഹരി മൂല്യം; ലോകം ഞെട്ടിത്തരിച്ചു... കമ്പനിയ്ക്കും അമ്പരപ്പ്

The Delta Electronic Pcl of Thailand dumbfounded market watchers with a 1,000 percentage surge
Story first published: Friday, January 8, 2021, 21:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X