റഷ്യയിലെ ഏറ്റവും സമ്പന്ന വനിതയെന്ന നേട്ടം സ്വന്തമാക്കി ഇ-കൊമേഴ്‌സ് സംരംഭക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തത്യാന ബകാല്‍ചുക് ആണ് ഇപ്പോള്‍ ലോക മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. ഒരു ഓണ്‍ലൈന്‍ ഫാഷന്‍ സംരംഭത്തിന്റെ സ്ഥാപകയായ തത്യാന ബകാല്‍ചുക് ഇപ്പോള്‍ റഷ്യയിലെ ഏറ്റവും സമ്പന്ന വനിതയെന്ന നേട്ടത്തിനുടമയായിരിക്കുകയാണ്. 56 -കാരിയായ യെലേന ബാറ്റുറിനയായിരുന്നു ഇതുവരെ ഈ നേട്ടത്തിനുടമയായിരുന്നത്. യെലേനയുടെ 1.2 ബില്യണ്‍ ഡോളര്‍ സമ്പത്ത് മറികടന്നാണ് 46 -കാരിയായ തത്യാനയുടെ നേട്ടം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1.4 ബില്യണ്‍ ഡോളര്‍ സമ്പത്തിനുടമയാണ് തത്യാന ബകാല്‍ചുക്. മോസ്‌കോ മുന്‍ മേയറുടെ ഭാര്യയാണ് തത്യാന.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് റഷ്യയില്‍ സ്റ്റേറ്റ് കമ്പനികളുടെ ദ്രുതഗതിയിലുള്ള സ്വകാര്യവത്ക്കരണം നടന്നിരുന്നു. ഇതിന്‍ പ്രകാരം ഒരുപാട് കമ്പനികള്‍ രാജ്യത്ത് നേട്ടമുണ്ടാക്കി. ബകാല്‍ചുക്കിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ സംരഭമായ വൈല്‍ഡ്‌ബെറീസും ഈ ഗണത്തില്‍പ്പെടുന്നു. മുന്‍ ഇംഗ്ലീഷ് അധ്യാപിക കൂടിയായിരുന്ന തത്യാന ബകാല്‍ചുക് തന്റെ 28-ാം വയസില്‍, 2004 -ല്‍ ആണ് കമ്പനി ആരംഭിക്കുന്നത്. പ്രസവാവധി എടുത്ത് മോസ്‌കോയിലെ അപ്പാര്‍ട്‌മെന്റില്‍ കഴിയുന്ന കാലത്തായിരുന്നു ഇത്.

റഷ്യയിലെ ഏറ്റവും സമ്പന്ന വനിതയെന്ന നേട്ടം സ്വന്തമാക്കി ഇ-കൊമേഴ്‌സ് സംരംഭക

 

സ്വർണ വില ഇനി പിടിച്ചാൽ കിട്ടില്ല, പവന് 31000 കടന്നു, സർവ്വകാല റെക്കോർഡ്

തന്റെ കുഞ്ഞിനാവശ്യമായ സാധനങ്ങള്‍ വിവിധ സ്റ്റോറുകളില്‍ ഷോപ്പിങ് ചെയ്യുമ്പോഴാണ് തത്യാനയ്ക്ക് ഒരു ഇ-കൊമേഴ്‌സ് ബിസിനസെന്ന ആശയമുദിച്ചത്. തുടര്‍ന്ന് ആരംഭിച്ച സംരംഭം റഷ്യയിലും മുന്‍ സോവിയറ്റ് രാഷ്ട്രങ്ങളിലുമുള്‍പ്പടെ വിജയക്കൊടി പാറിച്ചു. 2019 -ല്‍ 88 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. കൂടാതെ 223.5 ബില്യണ്‍ റൂബിള്‍ (3.5 ബില്യണ്‍ ഡോളര്‍) വാര്‍ഷിക വരുമാനവും കമ്പനി നേടി. ആദ്യഘട്ടങ്ങളില്‍ ഷൂസ്, വസ്ത്രങ്ങള്‍ തുടങ്ങിയവയില്‍ കേന്ദ്രീകരിച്ചാണ് ബിസിനസ് തുടങ്ങിയത്.

പിന്നീട് ഫുഡ്, ബുക്കുകള്‍, ഇലക്ട്രോണിക്‌സ്, ആരോഗ്യ ഉത്പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെട്ട 10,000 ബ്രാന്‍ഡ് ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന സംരംഭമായി ഇതുമാറി. മുന്‍ സോവിയറ്റ് രാഷ്ട്രങ്ങളായ ബെലാറസ്, കസാഖസ്ഥാന്‍, അര്‍മേനിയ എന്നിവിടങ്ങളിലെ ഓണ്‍ലൈന്‍ റീട്ടൈല്‍ വ്യാപാരത്തില്‍ പ്രധാന ശക്തിയാവാന്‍ തത്യാനയുടെ വൈല്‍ഡ്‌ബെറീസിന് സാധിച്ചു. പോളണ്ടിലേക്കും സേവനങ്ങള്‍ വ്യാപിപ്പിച്ച് യൂറോപ്യന്‍ വിപണിയിലേക്കും ഈ വര്‍ഷം കമ്പനി ചുവടുവെപ്പ് നടത്തി. ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്.

English summary

റഷ്യയിലെ ഏറ്റവും സമ്പന്ന വനിതയെന്ന നേട്ടം സ്വന്തമാക്കി ഇ-കൊമേഴ്‌സ് സംരംഭക

The e-commerce guru Tatyana Bakalchuk becomes russia's richest woman.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X