കഴിഞ്ഞ ഒരു വർഷം ഏറ്റവും മോശം പ്രകടനം കാഴ്ച്ച വച്ച് ഇന്ത്യൻ രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക വളർച്ചയിലെ കുത്തനെയുള്ള ഇടിവും പണപ്പെരുപ്പത്തിലെ വർദ്ധനവും ബാധിക്കുന്ന പ്രധാന ഘടകമാണ് വിനിമയ നിരക്ക്. അതുകൊണ്ട് തന്നെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യൻ രൂപ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചത്. 2019 ജനുവരി മുതൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഏകദേശം 2 ശതമാനം ഇടിഞ്ഞു. തായ് ബറ്റിന്റെ 6.3 ശതമാനം നേട്ടം, മലേഷ്യൻ റിംഗിറ്റിൽ 1.5 ശതമാനം നേട്ടം, യുഎസ് ഡോളറിന് എതിരെ ഫിലിപ്പീൻസ് പെസോ 3 ശതമാനം നേട്ടം എന്നിങ്ങനെ കൈവരിച്ചപ്പോഴാണ് ഇന്ത്യൻ രൂപ മോശം പ്രകടനം കാഴ്ച്ച വച്ചത്.

 

മോശം പ്രകടനം

മോശം പ്രകടനം

എന്നാൽ ചൈനീസ് റെൻ‌മിൻ‌ബി കഴിഞ്ഞ ഒരു വർഷത്തിനിടെ ഡോളറിനെതിരെ 0.4 ശതമാനം ഇടിഞ്ഞു. ഇന്ത്യയിലെ സാമ്പത്തിക വളർച്ചയിലുണ്ടായ പ്രതീക്ഷിച്ചതിലും കനത്ത ഇടിവാണ് ഇന്ത്യൻ രൂപയുടെ താരതമ്യേന മോശം പ്രകടനത്തിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 9.5 ശതമാനം ഇടിവാണ് പാകിസ്ഥാൻ രൂപയ്ക്ക് സംഭവിച്ചിരിക്കുന്നത്. നിലവിൽ ഒരു ഡോളറിന് 154.4 പാക്കിസ്ഥാൻ രൂപയാണ് നിരക്ക്. ഒരു വർഷം മുമ്പ് ഇത് 139.8 രൂപയായിരുന്നു.

രൂപയുടെ മൂല്യം 9 പൈസ കുറഞ്ഞ് 71.57 ഡോളറായി

കറൻസി - സാമ്പത്തിക വളർച്ച

കറൻസി - സാമ്പത്തിക വളർച്ച

കറൻസിയുടെ കരുത്തും ആ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും തമ്മിൽ ശക്തമായ ബന്ധമുണ്ട്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ വളർച്ചയിൽ ഏറ്റവും വലിയ ഇടിവാണ് ഇന്ത്യ കണ്ടത്. ഇത് കറൻസിയുടെ ഇടിവിനും സമ്മർദ്ദത്തിനും കാരണമായതായി ഇക്കണോമിക്സ് റിസർച്ച് & അഡ്വൈസറി സർവീസസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജി. ചൊക്കലിംഗം പറഞ്ഞു.

രൂപയുടെ മൂല്യത്തിൽ ഇടിവ്: ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം ഇന്ത്യൻ രൂപയുടേത്

ഇന്ത്യൻ രൂപയ്ക്ക് സംഭവിച്ചത് എന്ത്?

ഇന്ത്യൻ രൂപയ്ക്ക് സംഭവിച്ചത് എന്ത്?

ചോക്കലിംഗത്തിന്റെ അഭിപ്രായത്തിൽ, 2019 സാമ്പത്തിക വർഷത്തിൽ 20 ബില്യൺ ഡോളർ മൂല്യമുള്ള വിദേശ മൂലധന നിക്ഷേപം ഇക്വിറ്റിയിലും ഡെറ്റ് മാർക്കറ്റിലും ഉണ്ടായിരുന്നിട്ടും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. മൂലധന ഒഴുക്ക് രൂപയുടെ തിരിച്ചടി വർദ്ധിപ്പിച്ചു. ഉദാഹരണത്തിന്, ലേമാൻ പ്രതിസന്ധി ഇന്ത്യയിലെ സാമ്പത്തിക വളർച്ചയിൽ ഗണ്യമായ ഇടിവിന് കാരണമായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി കുറച്ചതിനുശേഷം ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്ക് മെച്ചപ്പെട്ടു, ഇത് ഓഹരി വിലയിൽ വർദ്ധനവിന് കാരണമായി.

ബംഗ്ലാദേശ് ടാക്ക

ബംഗ്ലാദേശ് ടാക്ക

ബംഗ്ലാദേശ് ടാക്ക ഇപ്പോൾ ഇന്ത്യൻ രൂപയേക്കാൾ മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നതെന്നും ചില ഡാറ്റകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 12 മാസത്തിനിടെ ടാക്ക 1.5 ശതമാനം ഇടിഞ്ഞു. ഇന്ത്യൻ രൂപയെ 100 ബേസിസ് പോയിൻറുകൾ‌ക്ക് ടാക്ക മറികടന്നു.

രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; ഓഹരി വിപണിയിൽ ഇന്നും കനത്ത നഷ്ടം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2019-20 സാമ്പത്തിക വർഷത്തിൽ 5 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വർഷം മുമ്പ് ഇത് 6.8 ശതമാനമായിരുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ‌എം‌എഫ്) ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് ഡാറ്റാബേസ് അനുസരിച്ച്, വളർന്നുവരുന്ന ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയിലെയും സാമ്പത്തിക വളർച്ചയിലെ കുത്തനെയുള്ള ഇടിവാണ് ഇത്. ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളിൽ, 2019 ൽ പാകിസ്ഥാൻ മാത്രമേ സാമ്പത്തിക വളർച്ചയിൽ കുത്തനെ ഇടിവ് പ്രതീക്ഷിക്കുന്നുള്ളൂ. ഐ‌എം‌എഫ് റിപ്പോർട്ട് അനുസരിച്ച്, പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ 2019 ൽ 3.3 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018ൽ 5.5 ശതമാനം വളർച്ച നേടിയിരുന്നു.

Read more about: rupee dollar രൂപ ഡോളർ
English summary

കഴിഞ്ഞ ഒരു വർഷം ഏറ്റവും മോശം പ്രകടനം കാഴ്ച്ച വച്ച് ഇന്ത്യൻ രൂപ

The exchange rate is the major factor affecting the steep decline in economic growth and the rise in inflation. Read in malayalam.
Story first published: Thursday, January 23, 2020, 10:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X