വായ്‌പ മൊറട്ടോറിയം ഓഗസ്റ്റിനപ്പുറം നീട്ടേണ്ട ആവശ്യമില്ല; രജനിഷ് കുമാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടേം ലോണുകളുടെ മൊറട്ടോറിയം ഓഗസ്റ്റിന് ശേഷം നീട്ടേണ്ട ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ രജനിഷ് കുമാർ. 'ഓഗസ്റ്റ് 31-ന് ശേഷം മൊറട്ടോറിയത്തിന്റെ ആവശ്യമില്ലെന്നാണ് ഞാനടക്കമുള്ള മിക്ക ബാങ്കർമാരും വിശ്വസിക്കുന്നതെന്നും വായ്‌പ തിരിച്ചടവിനായി നിലവിൽ അനുവദിച്ച ആറുമാസം തന്നെ മതിയാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും രജനിഷ് കുമാർ പറഞ്ഞു.

 

വായ്‌പാ മൊറട്ടോറിയം ഓഗസ്റ്റിനപ്പുറം നീട്ടരുതെന്ന് എച്ച്‌ഡിഎഫ്‌സി ചെയർമാൻ ദീപക് പരേഖും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. വ്യവസായ കുട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നടത്തിയ ഓണ്‍ലൈന്‍ സെഷനില്‍ ആണ് എച്ച്‌ഡിഎഫ്‌സി ചെയര്‍മാന്‍ മോറട്ടോറിയം നീട്ടരുതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാൽ മോറട്ടോറിയത്തിന്റെ കാലാവധി ഇനിയും നീട്ടി നല്‍കുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്ന ദീപക് പരേഖിന്റെ നിരീക്ഷണത്തോട് ഇതുവരെ ശക്തികാന്ത ദാസ് വിയോജിപ്പു പ്രകടിപ്പിച്ചിട്ടില്ല. പണം ഉള്ളവരും മോറട്ടോറിയത്തിന്റെ മറവില്‍ വായ്പാ തിരിച്ചടവ് മാറ്റിവയ്ക്കുന്നവെന്ന് ദീപക് പരേഖ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

 വായ്‌പ മൊറട്ടോറിയം ഓഗസ്റ്റിനപ്പുറം നീട്ടേണ്ട ആവശ്യമില്ല; രജനിഷ് കുമാർ

ഓഗസ്റ്റ് മുതൽ ഇപിഎഫ് വിഹിതം വീണ്ടും 12 ശതമാനമാക്കും

വ്യോമയാനം, ഹോസ്‌പിറ്റാലിറ്റി തുടങ്ങിയ സമ്മർദ്ദ മേഖലകൾക്ക് തുടർന്നും മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്ക്, വായ്‌പ ബാങ്കുകളെ അനുവദിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റിന് ശേഷം ചില സെഗ്‌മെന്റുകൾക്കായി മൊറട്ടോറിയം വ്യാപിപ്പിക്കുമെന്നത് മുൻ‌കൂട്ടി തീരുമാനിച്ചതാണെങ്കിലും, ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യം ലോക്ക്‌ഡൗണിലായതോടെ മാര്‍ച്ചിലാണ് ആദ്യഘട്ടത്തില്‍ മൂന്നുമാസത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടത് മൂന്നുമാസത്തേയ്ക്കു കൂടി നീട്ടുകയായിരുന്നു. ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ നല്‍കിയ വായ്പകളിന്മേലാണ് മാര്‍ച്ച്-ജൂണ്‍ കാലയളവില്‍ കൂടുതൽ പേരും മോറട്ടോറിയം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

എസ്‌ബിഐയുടെ അറ്റാദായത്തിൽ വൻ വർധന

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക അറ്റാദായം 81 ശതമാനം ഉയർന്ന് 4,189.34 കോടി രൂപയിലെത്തി. എസ്‌ബി‌ഐ ലൈഫിലെ ഓഹരി വിൽ‌പനയിൽ നിന്ന് 1,539.73 കോടി രൂപയുടെ ഒറ്റത്തവണ നേട്ടവും എസ്ബിഐയ്ക്കുണ്ടായി. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മൊത്തം വരുമാനം 74,457.86 കോടി രൂപയായി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 70,653.23 കോടി രൂപയായിരുന്നു.

Read more about: loan sbi chairman വായ്പ
English summary

The loan moratorium does not need to be extended beyond August says sbi chairman rajnish kumar | വായ്‌പ മൊറട്ടോറിയം ഓഗസ്റ്റിനപ്പുറം നീട്ടേണ്ട ആവശ്യമില്ല; രജനിഷ് കുമാർ

The loan moratorium does not need to be extended beyond August says sbi chairman rajnish kumar
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X