അടുത്ത 10 വർഷം ഇന്ത്യയ്ക്ക് സുവർണ്ണ കാലം; യുഎസ് - ചൈന പോര് ഉപകാരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, ഇ-കൊമേഴ്‌സ്, മാനുഫാക്ചറിംഗ് തുടങ്ങിയ പ്രധാന മേഖലകളിൽ അടുത്ത 10 വർഷം ഇന്ത്യയുടെ സുവർണ്ണ കാലമായിരിക്കുമെന്ന് സിലിക്കൺ വാലിയിൽ നിന്നുള്ള ഉന്നത വ്യവസായ പ്രമുഖനായ എം.ആർ രംഗസ്വാമി വ്യക്തമാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ രാജ്യത്ത് 20 ബില്യൺ യുഎസ് ഡോളരിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശ നിക്ഷേപം
 

വിദേശ നിക്ഷേപം

കൊറോണ വൈറസ് ലോകത്തെ, പ്രത്യേകിച്ച് യുഎസിലും ഇന്ത്യയിലും തകർത്ത് മുന്നേറിക്കൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലേക്കുള്ള പുതിയ വിദേശ നിക്ഷേപത്തിന്റെ അളവ് അതിശയകരമാണെന്ന് സിലിക്കൺ വാലിയിലെ മികച്ച വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റായ എം.ആർ രംഗസ്വാമി ഒരു അഭിമുഖത്തിൽ പറഞ്ഞു. കൊറോണ വൈറസ് മഹാമാരി സമയത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യക്ക് 20 ബില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചു.

ഗ്രാമീണ മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു, നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; സിഎംഐഇ

അടുത്ത 10 വർഷം

അടുത്ത 10 വർഷം

അടുത്ത 10 വർഷം ഇന്ത്യക്ക് തിളങ്ങാനുള്ള സുവർണ്ണ അവസരമായിക്കുമെന്നും മാർക്കറ്റിന്റെ എല്ലാ വിഭാഗങ്ങളിലും ടെലിമെഡിസിൻ, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്സ് എന്നിങ്ങനെയുള്ളവ - ഡിജിറ്റൽ, സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മേഖലകളിലെല്ലാം നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. . പ്രാദേശിക പലചരക്ക് കടകൾ പോലും ഡിജിറ്റലാകും. ഇന്ത്യ പിടിച്ചെടുക്കേണ്ട സുവർണ്ണ നിമിഷമാണിതെന്ന് സോഫ്റ്റ്വെയർ ബിസിനസ് വിദഗ്ധൻ രംഗസ്വാമി പറഞ്ഞു.

പുതിയ നിക്ഷേപങ്ങൾ

പുതിയ നിക്ഷേപങ്ങൾ

ഗൂഗിളിൽ നിന്ന് 10 ബില്യൺ യുഎസ് ഡോളർ, ഫേസ്ബുക്കിൽ നിന്ന് 5.7 ബില്യൺ ഡോളർ, വാൾമാർട്ടിൽ നിന്ന് 1.2 ബില്യൺ യുഎസ് ഡോളർ, ഫോക്സ്കോണിൽ നിന്ന് ഒരു ബില്യൺ യുഎസ് ഡോളർ എന്നിവയാണ് പ്രധാന നിക്ഷേപങ്ങൾ. ഈ വർഷം ഇനിയും നിരവധി കരാറുകൾ ഉണ്ടാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടെക്നോളജി നിക്ഷേപത്തിന്റെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം തീർച്ചയായും ഇന്ത്യ ആയിരിക്കും, "ഒരു ചോദ്യത്തിന് മറുപടിയായി രംഗസ്വാമി പറഞ്ഞു.

ഇന്ത്യയ്ക്ക് ഗുണം

ഇന്ത്യയ്ക്ക് ഗുണം

ചൈന മഹാമാരി കൈകാര്യം ചെയ്തതിനെ വാഷിംഗ്ടൺ വിമർശിച്ചതിനെത്തുടർന്ന് യുഎസും ചൈനയും തമ്മിലുള്ള ബന്ധം ഇടിഞ്ഞു. ഹോങ്കോങ്ങിലെ പുതിയ ദേശീയ സുരക്ഷാ നിയമം, ഉയ്ഘർ മുസ്‌ലിംകളോടുള്ള പെരുമാറ്റം, ടിബറ്റിലെ സുരക്ഷാ നടപടികൾ എന്നിവയെ അമേരിക്ക ചോദ്യം ചെയ്തിരുന്നു. ഇത് ഇന്ത്യയ്ക്ക് അവസരം നൽകുന്നു. സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം (ഇന്ത്യയിൽ) 500 ദശലക്ഷത്തിലധികമാണ്. രണ്ടാമതായി, ഡിജിറ്റൽ വളർച്ചയ്ക്കായുള്ല സർക്കാരിന്റെ മുന്നേറ്റം.

രാജ്യത്ത് ഡ്രഗ് പാർക്കുകൾക്കും മെഡിക്കൽ ഉപകരണ പാർക്കുകൾക്കുമുള്ള സ്ഥലമെടുപ്പ് അന്തിമഘട്ടത്തിൽ

സുഗമമായ നടത്തിപ്പ്

സുഗമമായ നടത്തിപ്പ്

കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി സുഗമമായ നടപടിക്രമങ്ങളിലൂടെ ബിസിനസുകൾക്ക് നിലവിലുള്ള എല്ലാ തടസ്സങ്ങളും ഇന്ത്യ ഉടൻ തന്നെ പരിഹരിക്കേണ്ടതുണ്ടെന്നും രംഗസ്വാമി പറഞ്ഞു.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള 20,000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

English summary

The next 10 years will be a golden age for India; US-China relation benefits India | അടുത്ത 10 വർഷം ഇന്ത്യയ്ക്ക് സുവർണ്ണ കാലം; യുഎസ് - ചൈന പോര് ഉപകാരം

The next 10 years will be India's golden age in key areas such as technology, pharmaceuticals, e-commerce and manufacturing," said MR Rangaswamy. Read in malayalam.
Story first published: Sunday, July 19, 2020, 14:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X