ദില്ലി: ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പിഎന്‍ആര്‍ നില ഇനി മുതല്‍ എസ്എംഎസ് വഴിയും പരിശോധിക്കാം. യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കാനാണ് ഇത്തരത്തിലൊരു നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സമയം പിഎന്‍ആര്‍ നില അറിയാന്‍ പുതിയ മാറ്റം സഹായകമാകും. ഉദാഹരണത്തിന് തൊട്ടടുത്ത ദിവസം യാത്ര പുറപ്പെടേണ്ട നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കാലാവധി കഴിയുകയോ ചെയ്താല്‍ ഇനി മുതല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. യാത്രയുടെ വിശദാംശങ്ങള്‍ മൊബൈല്‍ ഫോണിലെ എസ്എംഎസ് വഴി പരിശോധിക്കാം.
എസ്എംഎസ് വഴി പിഎന്‍ആര്‍ നില പരിശോധിക്കാനുള്ള ലളിതമായ ഘട്ടങ്ങള്‍ ഇവയാണ്:
ഫോണില്‍ മെസേജ് ഓപ്ഷന് തുറക്കുക
പിഎന്‍ആര്‍ എന്ന് ടൈപ്പ് ചെയ്യുക.
ഈ സന്ദേശം 139 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക.
മൂന്ന് രൂപയാണ് മെസേജ് ചാര്‍ജ്ജ്.
ഇതോടെ നിങ്ങളുടെ യാത്രയെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അടങ്ങിയ സന്ദേശം ഫോണില്‍ ലഭിക്കും.
ഇതിന് പുറമേ ഐആര്‍സിടിസി ആപ്ലിക്കേഷന്‍ വഴിയോ വെബ്സൈറ്റ് വഴി ലോഗിന്‍ ചെയ്തോ മറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലോഗിന്‍ ചെയ്തോ പിഎന്‍ആര്‍ നില പരിശോധിക്കാന്‍ സാധിക്കും.
ആദ്യമായാണോ നികുതി അടയ്ക്കുന്നത്? എങ്കില്‍ അറിയൂ നിങ്ങളുടെ ആദായനികുതി സ്ലാബ്
പിഎന്‍ആറില്‍ ഉള്‍പ്പെടുന്നത് എന്തൊക്കെ?
ബുക്ക് ചെയ്യുന്ന ടിക്കറ്റിന് ഇന്ത്യന്‍ റെയില്‍വെ നല്കുന്ന 10 അക്ക നമ്പറാണ് പിഎന്‍ആര്‍ നമ്പര്‍. ബുക്ക് ചെയ്ത ടിക്കറ്റിന്റെ വിശദാംശങ്ങള്‍ പിഎന്‍ആര്‍ നമ്പര്‍ വഴിയാണ് അറിയാന്‍ സാധിക്കുക. ടിക്കറ്റില്‍ സീറ്റ് ഉറപ്പാണോ വെയ്റ്റിംഗ് ലിസ്റ്റിലാണോ അതോ റദ്ദാക്കപ്പെട്ടോ തുടങ്ങിയ കാര്യങ്ങള്‍ പിഎന്‍ആര്‍ നമ്പര്‍ വഴി പരിശോധിക്കാം. യാത്രക്കാരുടെ പേര്, പ്രായം, ലിംഗം തുടങ്ങിയ വിശദാംശങ്ങളും ബെര്‍ത്ത്, കോച്ച് നമ്പര്‍, സീറ്റ് നമ്പര്‍, സ്റ്റേഷന് കോഡ് തുടങ്ങിയ കാര്യങ്ങളും പിഎന്‍ആര്‍ നില വെച്ച് അറിയാം.
കേരളത്തിൽ സ്വർണ വില വീണ്ടും കുത്തനെ മുകളിലേയ്ക്ക്; പവന് 30000 കടന്നു
ബുക്ക് ചെയ്ത ടിക്കറ്റുകളുടെ വിവിധ തരം റിസര്‍വേഷന്‍ നില ഇങ്ങനെയാണ്:
സ്ഥിരീകരിച്ച ടിക്കറ്റ് (CNF)
വെയിറ്റിംഗ് ലിസ്റ്റ് നില (WL)
ഒരു ടിക്കറ്റിന്റെ റദ്ദാക്കല്‍ നിലയ്ക്കെതിരായ റിസര്‍വേഷന്‍ (RAC)
ടിക്കറ്റ് റദ്ദാക്കപ്പെട്ടു (CAN)
ജനറല്‍ വെയിറ്റിംഗ് ലിസ്റ്റ് (GNWL)
തത്കല്‍ വെയിറ്റിംഗ് ലിസ്റ്റ് (TQWL)
പൂള്‍ഡ് ക്വാട്ട ലിസ്റ്റ് (PQWL)
വിദൂര ലൊക്കേഷന്‍ വെയിറ്റിംഗ് ലിസ്റ്റ് (RLWL)
റൂം ഇല്ല (NR)
സീറ്റ് ബെര്‍ത്ത് ഇല്ല (NOSB)