രാജ്യം കടുത്ത മാന്ദ്യത്തിലേക്കോ? ഇന്ത്യയുടെ റേറ്റിംഗ് മൂഡീസ് തരംതാഴ്ത്തിയത് സൂചിപ്പിക്കുന്നതെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2017 ഡിസംബറില്‍, റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വസ്റ്റേഴ്‌സ് ഇന്ത്യയുടെ റേറ്റിംഗ് Baa2 നിലവാരത്തിലേക്ക് ഉയര്‍ത്തിയിരുന്നു. അന്ന് ഇന്ത്യ സ്വീകരിച്ച പരിഷ്‌കാരങ്ങളുടെ പുരോഗതി, കാലക്രമേണ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത വര്‍ദ്ധിപ്പിക്കുമെജന്ന് പ്രതീക്ഷയിലായിരുന്നു ഇത്. പ്രധാനമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് സാമ്പത്തികവും സ്ഥാപനപരവും ധനപരവുമായ ശക്തിയില്‍ ക്രമാനുഗതവും നിരന്തരവുമായ പുരോഗിതിയിലൂടെ രാജ്യത്തിന്റെ ക്രെഡിറ്റ് പ്രൊഫൈലിനെ വര്‍ദ്ധിപ്പിക്കുമെന്നും വിശ്വസിച്ചിരുന്നു.

സാമ്പത്തിക ഡാറ്റ
 

എങ്കിലും, രാജ്യത്തിന്റെ സാമ്പത്തിക ഡാറ്റ സൂചിപ്പിക്കുന്നതുപോലെ, പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് താരതമ്യേന ദുര്‍ബലമാണ് എന്നതിനാല്‍ ഈ പ്രതീക്ഷകള്‍ നിക്ഷേധിക്കപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ്, റേറ്റിംഗ് ഏജന്‍സി തിങ്കളാഴ്ച ഇന്ത്യയുടെ വിദേശ കറന്‍സി, പ്രാദേശിക കറന്‍സി ദീര്‍ഘകാല ഇഷ്യൂവര്‍ റേറ്റിംഗുകള്‍ Baa2 ല്‍ നിന്ന് Baa3 ലേക്ക് തരംതാഴ്ത്തിയത്.

വിപണി

ഈ നീക്കത്തില്‍ വിപണികളും ഒരുപരിധിവരെ കാരണമായിരിക്കാമെങ്കിലും, മൂഡീസിന്റെ റേറ്റിംഗ് ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ്&പുവേഴ്‌സ്, ഫിച്ച് എന്നിവയുടെ റേറ്റിംഗിന് അനുസൃതമാണ്. എന്നിരുന്നാലും, ഇപ്പോഴത്തെ തരംതാഴ്ത്തല്‍ കഠിനമായ സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ക്കാണ് അടിവരയിടുന്നത്. തങ്ങളുടെ നടപടിയെ പിന്തുണച്ച് ഒന്നലധികം കാരണങ്ങളാണ് റേറ്റിംഗ് ഏജന്‍സി ഉദ്ധരിച്ചത്; കുറഞ്ഞ വളര്‍ച്ചയുടെ അപകടസാധ്യതകള്‍ പരിഹരിക്കുന്നതനായുള്ള നയങ്ങള്‍ നടപ്പാക്കുന്നതിലെ വെല്ലുവിളികള്‍, പൊതു-സര്‍ക്കാര്‍ ധനനിലയിലെ തകര്‍ച്ച, സാമ്പത്തിക മേഖലയിലെ സമ്മര്‍ദം എന്നിവയാണ് ഇതില്‍ പ്രധാനം.

ഇന്ത്യ

ഇന്ത്യയെ തരംതാഴ്ത്താനുള്ള തീരുമാനം കൊവിഡ് 19 മഹാമാരിയുടെ ആഘാതം മൂലമല്ലെന്നും ഏജന്‍സി ഊന്നിപ്പറഞ്ഞു. മറിച്ച്, മഹാമാരിയും അതിന്റെ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണും വൈറസ് ആഘാതത്തിന് മുമ്പ് കെട്ടിപ്പടുത്തിരുന്ന സമ്പദ് വ്യവസ്ഥയുടെ കേടുപാടുകള്‍ വര്‍ദ്ധിപ്പിച്ചു. സമീപകാല സാമ്പത്തിക ഡാറ്റ സൂചിപ്പിക്കുന്നതിന് അനുസൃതമായാണ് ഈ കാഴ്ചപ്പാടുകള്‍.

റിലയൻസിന്റേത് 10 വർഷത്തിനിടയിലെ ഏറ്റവും വലിയ അവകാശ ഓഹരി വിൽപ്പന

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ക്രമാനുഗതമായി കുറയുന്നു. 2018-19 ന്റെ ആദ്യ പാദത്തിലെ 7.1 ശതമാനത്തില്‍ നിന്ന് 2019-20 ലെ നാലാം പാദത്തിലിത് 3.1 ശതമാനമായി കുറഞ്ഞു. ഈ തലക്കെട്ട് നമ്പറുകള്‍ അടിസ്ഥാനപരമായ ബലഹീനതയെ മറയ്ക്കുകയാണ് ചെയ്യുന്നത്. കാരണം, നിലവില്‍ കാര്‍ഷിക മേഖലയും സര്‍ക്കാര്‍ ചെലവുകളും മാത്രമാണ് വളര്‍ച്ചയെ നയിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ദേശീയ ലോക്ക്ഡൗണിന്റെ മുഴുവന്‍ ഫലങ്ങളും പുറത്തുവരുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്.

ഇനി മുടിവെട്ടാനും വേണം ആധാർ; ബാർബർ ഷോപ്പുകളിലും ബ്യൂട്ടിപാർലറുകളിലും നിർബന്ധം

സമ്പദ് വ്യവസ്ഥ

കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമായിപ്പറഞ്ഞാല്‍, ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ ധനകാര്യത്തെ തീര്‍ച്ചായായും ബാധിക്കും. 2019 -ല്‍ ജിഡിപിയുടെ 72 ശതമാനമാണ് പൊതു-സര്‍ക്കാര്‍ (കേന്ദ്രവും സംസ്ഥാനങ്ങളും) കടങ്ങള്‍ ഉണ്ടായിരുന്നതെങ്കില്‍, 2020 -ല്‍ ഇത് 84 ശതമാനമായി ഉയരുമെന്ന് മൂഡീസ് പ്രതീക്ഷിക്കുന്നു. സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാന്‍ പാടുപെടുമെന്നാണ് റേറ്റിംഗ് ഏജന്‍സ് വിശ്വസിക്കുന്നത്.

കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു; സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

വളര്‍ച്ച

നിരാശാജനകവും നാമമാത്രവുമായ വളര്‍ച്ച സര്‍ക്കാരിന്റെ കടഭാരം കുറയ്ക്കാനുള്ള കഴിവിനെ ബാധിക്കും. ഇന്ത്യയുടെ കടഭാരം ജിഡിപിയുടെ 85 ശതമാനത്തിനപ്പുറത്തേക്ക് ഉയരുമെന്നും മൂഡീസ് പറയുന്നു. ഇതൊരു ആശങ്കാജനകമായ പ്രവചനമാണ്. നെഗറ്റീവ് വീക്ഷണം നിലനിര്‍ത്താനുള്ള തീരുമാനം കൂടുതല്‍ റേറ്റിംഗ് നടപടികള്‍ക്ക് വഴിതുറക്കുന്നു. മൂഡീസിന് പുറകെ മറ്റ് റേറ്റിംഗ് ഏജന്‍സികളും ഇത് പിന്തുടരുമെന്നത് നമുക്ക് സങ്കല്‍പ്പിക്കാവുന്ന കാര്യമാണ്.

Read more about: india economy ഇന്ത്യ
English summary

the reasons behind indias rating downgraded by moodys | രാജ്യം കടുത്ത മാന്ദ്യത്തിലേക്കോ? ഇന്ത്യയുടെ റേറ്റിംഗ് മൂഡീസ് തരംതാഴ്ത്തിയത് സൂചിപ്പിക്കുന്നതെന്ത്?

the reasons behind indias rating downgraded by moodys
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X