ഓഹരി വിപണിയിൽ ഇന്ന് 7 ലക്ഷം കോടി നഷ്ടം, സെൻസെക്സിൽ 1,406 പോയിന്റ് ഇടിവ്, നിഫ്റ്റി 13,350ന് താഴെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാം പകുതിയിൽ കനത്ത ഇടിവിന് സാക്ഷ്യം വഹിച്ച വിപണി ആറ് ദിവസത്തെ നേട്ടത്തിന് ശേഷം തകർന്നടിഞ്ഞു. യുകെയിലെ കൊറോണ വൈറസിന്റെ പുതിയ തരംഗത്തെ ഭയന്ന് നിഫ്റ്റി 13,350 ന് താഴേക്ക് വീണു. സെൻസെക്സ് 1,406.73 പോയിൻറ് അഥവാ 3.00 ശതമാനം ഇടിഞ്ഞ് 45553.96 ൽ എത്തി. നിഫ്റ്റി 432.10 പോയിൻറ് അഥവാ 3.14 ശതമാനം ഇടിഞ്ഞ് 13328.40 ൽ എത്തി. ഏകദേശം 580 ഓഹരികൾ ഇന്ന് മുന്നേറി, 2381 ഓഹരികൾ ഇടിഞ്ഞു. 163 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

 

ഒ‌എൻ‌ജി‌സി, ടാറ്റ മോട്ടോഴ്‌സ്, ഗെയിൽ, ഹിൻഡാൽ‌കോ, ഐ‌ഒ‌സി എന്നിവയുടെ നേതൃത്വത്തിൽ നിഫ്റ്റി 50 ലെ എല്ലാ ഓഹരികളും ഇന്ന് ഇടിഞ്ഞു. എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പി‌എസ്‌യു ബാങ്ക് സൂചിക 7 ശതമാനം ഇടിഞ്ഞപ്പോൾ മെറ്റൽ, ഇൻഫ്ര, ബാങ്ക്, ഓട്ടോ, എനർജി സൂചികകൾ 4-5 ശതമാനം വീതം ഇടിഞ്ഞു.

ഓഹരി വിപണിയിൽ ഇന്ന്  7 ലക്ഷം കോടി നഷ്ടം, സെൻസെക്സിൽ 1,406 പോയിന്റ് ഇടിവ്, നിഫ്റ്റി 13,350ന് താഴെ

ഇന്ത്യൻ രൂപ 21 പൈസ കുറഞ്ഞ് 73.78 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ചത്തെ 73.57 എന്ന നിരക്കിനെ അപേക്ഷിച്ച് 18 പൈസ കുറഞ്ഞ് ഡോളറിന് 73.75 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

യുകെയിലെ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ‌വകഭേദമാണ് ഇന്ന് വിപണികളുടെ തകർച്ചയ്ക്ക് കാരണമായത്. യുകെയിലേക്കും പുറത്തേക്കും നിരവധി രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ മറ്റൊരു ലോക്ക്ഡൗണിന്റെ ആശങ്കകൾ വർദ്ധിപ്പിച്ചു. തീരുമാനിച്ച സമയപരിധിക്ക് മുമ്പായി ബ്രെക്സിറ്റ് കരാറിൽ എത്താൻ യുകെയും യൂറോപ്യൻ യൂണിയനും പരാജയപ്പെട്ടതിനാൽ യൂറോപ്യൻ വിപണി കൂടുതൽ വിൽപ്പന സമ്മർദ്ദത്തിന് സാക്ഷ്യം വഹിച്ചു.

English summary

The stock market crashed today, Sensex down 1,406 points, Nifty closed below 13,350 | ഓഹരി വിപണിയിൽ ഇന്ന് 7 ലക്ഷം കോടി നഷ്ടം, സെൻസെക്സിൽ 1,406 പോയിന്റ് ഇടിവ്, നിഫ്റ്റി 13,350ന് താഴെ

The market, which had witnessed a sharp decline in the second half, collapsed after six days of gains. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X