തുടർച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയിൽ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടർച്ചയായ അഞ്ചാം സെഷനിലും ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 11,150 ന് താഴെയാണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്സ് 65.66 പോയിൻറ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 37,668.42 ൽ എത്തി. നിഫ്റ്റി 21.80 പോയിൻറ് അഥവാ 0.20 ശതമാനം ഇടിഞ്ഞ് 11,131.90 ൽ എത്തി. ഏകദേശം 1213 ഓഹരികൾ ഇന്ന് മുന്നേറി. 1382 ഓഹരികൾ ഇടിഞ്ഞു, 155 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

നേട്ടവും നഷ്ടവും
 

നേട്ടവും നഷ്ടവും

ആക്സിസ് ബാങ്ക്, ഗെയിൽ, കോൾ ഇന്ത്യ, എച്ച് യു എൽ, ഇൻഫോസിസ് എന്നിവയാണ് ഇന്ന് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. ഭാരതി എയർടെൽ, ഭാരതി ഇൻഫ്രാടെൽ, ടാറ്റ സ്റ്റീൽ, എൻ‌ടി‌പി‌സി, ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ. മേഖല സൂചികകളിൽ പി‌എസ്‌യു ബാങ്ക്, ഇൻഫ്ര, ഐടി, മെറ്റൽ, ഫാർമ എന്നിവയിൽ വിൽപ്പന നടന്നപ്പോൾ ബി‌എസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഓഹരി വിപണി ഇന്ന്: കാര്യമായ നേട്ടങ്ങളില്ലാതെ വ്യാപാരം ആരംഭിച്ചു

ടെലികോം ഓഹരികൾ

ടെലികോം ഓഹരികൾ

മോഡി സർക്കാർ ഇന്നലെ രാജ്യസഭയിൽ ടെലികോം കമ്പനികളുടെ എജിആർ കുടിശ്ശിക വെളിപ്പെടുത്തിയതിന് ശേഷം മിക്ക ടെലികോം ഓഹരികളും ഇന്ന് തകർന്നു. വോഡഫോൺ ഐഡിയ ഓഹരി വില 11 ശതമാനവും ഭാരതി എയർടെൽ ഓഹരികൾ 8.14 ശതമാനവും ഭാരതി ഇൻഫ്രാടെൽ ഓഹരി വില 8.21 ശതമാനവും റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഓഹരി വില 4.39 ശതമാനവും മഹാനഗർ ടെലിഫോൺ നിഗം ​​ലിമിറ്റഡ് അല്ലെങ്കിൽ എംടിഎൻഎൽ ഓഹരികൾ 2.78 ശതമാനവും ഇടിഞ്ഞു.

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്, ഇന്നത്തെ നഷ്ടത്തിന് കാരണമെന്ത്?

ഏഷ്യൻ വിപണികൾ

ഏഷ്യൻ വിപണികൾ

ഏഷ്യയിലെ പ്രധാന സൂചികയായ ജാപ്പനീസ് നിക്കി 225 0.06 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയൻ കോസ്പി 0.03 ശതമാനം ഉയർന്നു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 0.11 ശതമാനം ഉയർന്നപ്പോൾ ഷാങ്ഹായ് വിപണി 0.17 ശതമാനം ഉയർന്നു. വാൾസ്ട്രീറ്റിൽ ഇന്നലെ ഡോവ് ജോൺസ് 0.52 ശതമാനവും നാസ്ഡാക്ക് 1.71 ശതമാനവും സ്മോൾ ക്യാപ് 2000 0.83 ശതമാനവും എസ് ആന്റ് പി 500 1.05 ശതമാനവും ഉയർന്നു.

ഓഹരി വിപണി ഇന്ന്; സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു

English summary

The stock market fell for the fifth day in a row | തുടർച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയിൽ ഇടിവ്

The Nifty closed below 11,150 today. The Sensex was down 65.66 points, or 0.17 per cent, at 37,668.42. Read in malayalam.
Story first published: Wednesday, September 23, 2020, 16:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X