ബേസോസ് മുതല്‍ മസ്‌ക് വരെ: കൊവിഡ് കാലത്തും സമ്പത്ത് വാരിക്കൂട്ടി അതിസമ്പന്നര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ ലോകം നട്ടംതിരിയുകയാണ്. തകര്‍ച്ചയുടെ ആഴക്കയത്തില്‍ കമ്പനികളും ബിസിനസുകളും തുറിച്ചുനോക്കുന്നു. എന്നാല്‍ ഇതേ കാലത്ത് സമ്പത്ത് വാരിക്കൂട്ടുകയാണ് ഒരുപിടി ആളുകള്‍. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസാണ് ഇവരില്‍ പ്രധാനി.

 

കഴിഞ്ഞയാഴ്ച്ച കൊണ്ട് ജെഫ് ബേസോസിന്റെ മൊത്തം സമ്പത്ത് 200 ബില്യണ്‍ ഡോളര്‍ പിന്നിട്ടു. പറഞ്ഞുവരുന്നത് ആമസോണ്‍ മേധാവിയുടെ കാര്യം മാത്രമല്ല. വെള്ളിയാഴ്ച്ചയോടെ ലോകത്തെ ആദ്യ 500 അതിസമ്പന്നര്‍ ഒരാഴ്ച്ച മുമ്പത്തേതിനെക്കാള്‍ 209 ബില്യണ്‍ ഡോളര്‍ കൂടി അധികം സമ്പാദിച്ചത് കാണാം.

100 ബില്യൺ ഡോളർ ക്ലബ്

കൂട്ടത്തില്‍ പ്രമുഖ സംരംഭകനായ ഇലോണ്‍ മസ്‌ക് സമ്പത്തിന്റെ കാര്യത്തില്‍ പുതിയ നാഴികക്കല്ലും പിന്നിട്ടു. വൈദ്യുതവാഹന കമ്പനിയായ ടെസ്‌ലയുടെ അസാധാരണ വളര്‍ച്ച മുന്‍നിര്‍ത്തി ഇലോണ്‍ മസ്‌ക് 100 ബില്യണ്‍ ഡോളര്‍ ക്ലബിലെത്തി. ഇതോടെ അത്യപൂര്‍വ 100 ബില്യണ്‍ ഡോളര്‍ ക്ലബിലെ അംഗത്വം നാലായി.

നാലു പേർ

ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബേസോസ്, ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്, ഫെയ്‌സ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് എന്നിവരാണ് 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍ ഇപ്പോഴുള്ളത്. ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ഈ നാലുപേരുടെയും സമ്പത്ത് മാത്രംതന്നെ 540 ബില്യണ്‍ ഡോളര്‍ തൊടും.

അതിസമ്പന്നർ

എന്തായാലും കടന്നുപോയ വാരം അതിസമ്പന്നര്‍ക്ക് ഇരട്ടി മുധരമാണ് നല്‍കിയത്. ഓഹരി വിപണികളിലെ കുതിപ്പ് മിക്കവരുടെയും സമ്പാദ്യം വര്‍ധിപ്പിച്ചു. പണപ്പെരുപ്പത്തിന് എതിരെ അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ച പുതിയ നയം ടെക്ക്, യുഎസ് ഓഹരികളുടെ കുതിച്ചുച്ചാട്ടത്തിന് കാരണമായി. അതിസമ്പന്നരുടെ കാര്യമെടുത്താല്‍ ഈ വര്‍ഷം മാത്രം 76.1 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് ഇലോണ്‍ മസ്‌ക് ഇതുവരെ കുറിച്ചത്.

മസ്കിന്റെ ആസ്തി

ടെസ്‌ല ഓഹരികളുടെ പ്രകടനത്തിനൊപ്പം സ്‌പേസ്എക്‌സ് കമ്പനിയുടെ മൂല്യവര്‍ധനവും മസ്‌കിന് കാര്യങ്ങള്‍ എളുപ്പമാക്കി. നിലവില്‍ വലിയൊരു ശമ്പള പാക്കേജും ഇലോണ്‍ മസ്‌ക് കൈപ്പറ്റുന്നുണ്ട്. ഈ വര്‍ഷം ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികള്‍ ടാര്‍ഗറ്റുകള്‍ പൂര്‍ത്തിയാക്കിയാല്‍ 50 മില്യണ്‍ ഡോളറിലധികം വരുമാനം മസ്‌കിന് കൂടുതല്‍ ലഭിക്കും. ലോകത്ത് സിഇഓയും ഡയറക്ടര്‍ ബോര്‍ഡും തമ്മിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ശമ്പള ഇടപാടാണിത്.

വളർന്ന് ബെസോസ്

ഇതേസമയം, ആമസോണ്‍ മേധാവി ബേസോസ് തന്നെയാണ് സ്വകാര്യ സമ്പത്തിന്റെ കാര്യത്തില്‍ പ്രഥമന്‍. ഈ വര്‍ഷം മാത്രം 84.9 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക വളര്‍ച്ച ജെഫ് ബേസോസ് കാഴ്ച്ചവെച്ചു. കൊറോണ മഹാമാരിയെത്തുടര്‍ന്ന് ആമസോണ്‍ വഴിയുള്ള വിതരണങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയതാണ് ബേസോസിന് ഗുണമായത്. 2017 -ല്‍ 100 ബില്യണ്‍ ഡോളര്‍ നാഴികക്കല്ല് പിന്നിട്ടത് മുതല്‍ ഉയര്‍ച്ചയുടെ കൊടുമുടികള്‍ കയറിക്കൊണ്ടിരിക്കുകയാണ് ഇദ്ദേഹം.

മുന്നിൽ ബെസോസ്

കഴിഞ്ഞവര്‍ഷം ആമസോണിന്റെ ഒരു വിഹിതം മുന്‍ഭാര്യ മാക്കന്‍സി സ്‌കോട്ടിന് കൊടുക്കേണ്ടിവന്നെങ്കിലും ജെഫ് ബേസോസിന്റെ വളര്‍ച്ചയ്ക്ക് ഒരു കുറവുമില്ല. നിലവില്‍ ലോകത്തെ ഏറ്റവും അതിസമ്പന്നയായ രണ്ടാമത്തെ വനിതയാണ് മാക്കന്‍സി സ്‌കോട്ട്. ലോറിയല്‍ കമ്പനിയുടമ ഫാന്‍കോയിസ് ബെറ്റന്‍കോര്‍ട്ട് മെയേഴ്‌സ് ഇവര്‍ക്ക് മുന്നില്‍ ഒന്നാമതുണ്ട്.

15 ശതമാനം വർധനവ്

എന്തായാലും കൊവിഡ് കാലത്ത് താഴെക്കിടയിലുള്ള ജനവിഭാഗത്തിന് ജോലി നഷ്ടപ്പെടുമ്പോഴും അതിസമ്പന്നര്‍ മുന്നോട്ടുത്തന്നെ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ലോകത്തെ ആദ്യ 500 അതിസമ്പന്നര്‍ 15 ശതമാനം വര്‍ധനവോടെ 871 ബില്യണ്‍ ഡോളറാണ് ഇതുവരെ മൊത്തം സമ്പാദിച്ചത്.

Read more about: rich
English summary

The Wealth Of Richest Soar To New Records This Week — Jeff Bezos, Elon Musk Net Worth Touch All-Time High

The Wealth Of Richest Soar To New Records This Week — Jeff Bezos, Elon Musk Net Worth Touch All-Time High. Read in Malayalam.
Story first published: Saturday, August 29, 2020, 17:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X