പിഎഫ് നിക്ഷേപത്തിന് നികുതിയിളവ്: ഗുണം ആര്‍ക്കെല്ലാം ലഭിക്കും, അറിയാം കൂടുതല്‍ വിവരങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടില്‍ 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് നല്‍കുമെന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ ഇളവ് നിബന്ധനകള്‍ക്ക് വിധേയമാണ്. എല്ലാ പിഎഫ് നിക്ഷേപങ്ങള്‍ക്കും ഇളവ് ലഭിക്കില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി പരിധി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അറിയാം.

 

പിഎഫ് നിക്ഷേപത്തിന് നികുതിയിളവ്: ഗുണം ആര്‍ക്കെല്ലാം ലഭിക്കും, അറിയാം കൂടുതല്‍ വിവരങ്ങള്‍

രണ്ടര ലക്ഷം രൂപ വരെയുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തില്ലെന്നും അതിന് മുകളില്‍ വന്നാല്‍ നികുതിയുണ്ടാകുമെന്നുമാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം നിക്ഷേപ പരിധി അഞ്ച് ലക്ഷമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ധനബില്ലില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകാരമാണ് ഈ ഇളവ്. ഇതുകൊണ്ട് സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് നേട്ടം ലഭിക്കില്ല.

ഇപിഎഫ് നിയമം അനുസരിച്ച് തൊഴിലാളിയും തൊഴിലുടമയും നല്‍കുന്ന പണമാണ് പിഎഫില്‍ നിക്ഷേപിക്കുക. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ഇരുവരും നിക്ഷേപിക്കുക. സ്വാകര്യ മേഖലയില്‍ ഇതില്‍ മാറ്റമില്ല. അതുകൊണ്ടുതന്നെ പുതിയ നികുതി ഇളവ് സ്വകാര്യമേഖലയിലുള്ളവര്‍ക്ക് കിട്ടില്ല. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണം കിട്ടും. കാരണം അവരുടെ പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത് അവരുടെ പണം മാത്രമാണ്. സര്‍ക്കാര്‍ അടയ്ക്കുന്ന വിഹിതം പെന്‍ഷന്‍ ഫണ്ടിലേക്കാണ് പോകുന്നത്. തൊഴിലുടമയുടെ വിഹിതമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവുണ്ടാകും.

സ്വകാര്യമേഖലയിലെ ജീവനക്കാരുടെ പിഎഫ് ഫണ്ടില്‍ തൊഴിലുടമയുടെ വിഹിതവും ഉള്‍പ്പെടും. തൊഴിലാൡയുടെ വിഹിതം പൂര്‍ണമായും തൊഴിലുടമയുടെ വിഹിതത്തിന്റെ ഒരു ഭാഗവും പിഎഫ് അക്കൗണ്ടില്‍ വരുന്നു. തൊഴിലുടമയുടെ വിഹിതത്തിന്റെ ഒരു ഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കും വരവ് വെക്കും. തൊഴിലുടമയുടെ വിഹിതം കൂടി ഉള്‍പ്പെടുന്നതിനാലാണ് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പിഎഫ് നിക്ഷേപത്തിന് നികുതി ഇളവ് നല്‍കാത്തത്.

English summary

These are details Who will get benefit of EPF Deposit Tax easing

These are details Who will get benefit of EPF Deposit Tax easing
Story first published: Saturday, March 27, 2021, 17:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X