ദേശീയ പെൻഷൻ പദ്ധതി: നിങ്ങൾ അറിഞ്ഞിരിക്കേണ്ട മൂന്ന് മാറ്റങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാവരുടെയും റിട്ടയർമെന്റ് കാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് സഹായകമാകുന്ന പദ്ധതിയാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്ന ദേശീയ പെൻഷൻ പദ്ധതി. നിങ്ങൾ സർക്കാർ ജീവനക്കാരനാണെങ്കിലും സ്വാകര്യ മേഖലയിൽ തൊഴിൽ ചെയ്യുന്നയാളാണെങ്കിലും ഇതിന്റെ ആമുകൂല്യം ലഭിക്കും. അസംഘടിത മേഖലയിലുള്ളവർക്കും ഏറെ ഗുണകരമാകുന്ന പദ്ധതിയിൽ മാസം തോറും നിശ്ചിത തുകയായി നിങ്ങൾ അടയ്ക്കുന്ന തുക വിരമിക്കുമ്പോള്‍ അടച്ച വിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനവും പിന്നീട് മാസപെന്‍ഷനായും നിങ്ങൾക്ക് ലഭിക്കും.

 
ദേശീയ പെൻഷൻ പദ്ധതി: നിങ്ങൾ അറിഞ്ഞിരിക്കേണ്ട മൂന്ന് മാറ്റങ്ങൾ

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് (പിഎഫ്ആര്‍ഡിഎ) ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. തുടക്കകാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി മാത്രമായിരുന്നു ഈ പദ്ധതി. എന്നാല്‍ 2009 -ല്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ പങ്കുചേരാന്‍ കേന്ദ്രം അവസരമൊരുക്കി. ഓഹരി വിപണിയില്‍ വേരുള്ളതിനാല്‍ ഫണ്ടുകളുടെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് എന്‍പിഎസ് പദ്ധതി റിട്ടേണ്‍ നല്‍കുക.

അതേസമയം അടുത്തിടെ പിഎഫ്ആർഡി ചില മാറ്റങ്ങൾ ഇതിൽ വരുത്തിയിരുന്നു. ദേശീയ പെൻഷൻ പദ്ധതിയുടെ ഭാഗമായിരിക്കുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിത്.

ആദ്യത്തേത് പ്രായപരിധി ഉയർത്തിയതാണ്. എൻപിസിയുടം ഭാഗമാകുന്നതിനുള്ള പ്രായപരിധി 70ലേക്കാണ് ഉയർത്തിയത്. നേരത്തെയിത് 65 ആയിരുന്നു. 60 വയസിന് ശേഷമാണ് എന്‍ പി എസില്‍ ചേരുന്നതെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് 75 വയസ് വരെ നിക്ഷേപം നടത്താം. മറ്റുള്ളവര്‍ക്ക്് നിക്ഷേപ കാലാവധി 70 വയസായിരിക്കും.

പി എഫ് ആര്‍ ഡി എയുടെ മറ്റൊരു പ്രധാന നിര്‍ദേശം കാലാവധി എത്താതെ തുക പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടാണ്. നിലവില്‍ ഇത് ഒരു ലക്ഷം രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 2.5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

ഇതിനുപുറമെ റിട്ടയര്‍ ചെയ്യുമ്പോള്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെയാണ് മച്ചുരിറ്റി തുകയെങ്കില്‍ പെന്‍ഷന്‍ ഫണ്ട് മുഴുവനായും പിന്‍വലിക്കുന്നതിന് പിഎഫ് ആര്‍ഡി എ അനുമതി നല്‍കി. അതായത് അഞ്ച് ലക്ഷം രൂപ വരെ ഒറ്റയടിക്ക്് പിന്‍വലിക്കാം.നേരത്തെ ഇത് രണ്ട് ലക്ഷമായിരുന്നു. ബാക്കി തുക ഏതെങ്കിലും ആന്വിറ്റിയില്‍ നിക്ഷേപിക്കണമായിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റിയത്.

Read more about: nps
English summary

These are the main changes that you must know about national pension scheme

These are the main changes that you must know about national pension scheme
Story first published: Thursday, July 8, 2021, 23:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X