ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലിയസ് ബെയർ ഗ്രൂപ്പ് ലിമിറ്റഡിന്റെ ഗവേഷണ പ്രകാരം, വിവിധതരം ആഡംബര വസ്‌തുക്കൾക്കും സേവനങ്ങൾക്കുമായി ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഗ്ലോബൽ വെൽത്ത് ആൻഡ് ലൈഫ് സ്റ്റൈൽ റിപ്പോർട്ട് 2020ലെ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരമായ റിയോ ഡി ജനീറോയാണ്.

 

എന്നിരുന്നാലും, മൊത്തത്തിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമാണ് ഹോങ്കോംഗ്. മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗിലെ മികച്ച ഹോട്ടലുകൾ ആഡംബര കാറുകൾ പോലുള്ള വിഭാഗങ്ങൾക്കാണ് ഏറ്റവും ചെലവ് കൂടുതൽ. സമ്പന്നരും മറ്റുള്ളവരും തമ്മിലുള്ള ഭിന്നതയെക്കുറിച്ച് ചില രാജ്യങ്ങളിൽ പിരിമുറുക്കങ്ങൾ വർദ്ധിക്കുന്നതിനാൽ ലോകത്തെ സമ്പന്നർക്കിടയിൽ വർദ്ധിച്ചുവരുന്ന അഭിവൃദ്ധിയുടെ വ്യാപ്തി വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് അടിവരയിടുന്നു.

പ്രവാസികള്‍ക്ക് ജീവിതച്ചെലവ് ഏറ്റവും കൂടിയ നഗരങ്ങള്‍; ആദ്യ പത്തില്‍ എട്ടും ഏഷ്യയില്‍ നിന്ന്

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഇവയാണ്

ആഡംബരമെന്ന ആശയം "ഒരുകാലത്ത് ഹാൻഡ്‌ബാഗുകൾ അല്ലെങ്കിൽ സ്‌പോർട്‌സ് കാറുകൾ പോലുള്ള ഫാൻസി സാധനങ്ങൾക്ക് വേണ്ടി മാത്രം നിലകൊണ്ടിരുന്നതാണെന്നും എന്നാൽ ഇപ്പോൾ സേവനങ്ങൾ മുതൽ മികച്ച ഹോട്ടലുകൾ, ജീവിതരീതികൾ തുടങ്ങിയവയിലേയ്ക്ക് വരെ രൂപാന്തരപ്പെട്ടുവെന്ന് ജൂലിയസ് ബെയറിലെ വെൽത്ത് മാനേജ്‌മെന്റ് സൊല്യൂഷൻസ് ഹെഡ് നിക്കോളാസ് ഡി സ്കൊറോൺസ്കി റിപ്പോർട്ടിൽ പറഞ്ഞു.

ഹോങ്കോംഗിൽ മാസങ്ങളായി നീണ്ടു നിന്ന പ്രതിഷേധം സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനെ തുടർന്ന് ഭാവിയിൽ ഹോങ്കോംഗിന്റെ റാങ്കിംഗിൽ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഷാങ്ഹായ്, ടോക്കിയോ, സിംഗപ്പൂർ, തായ്‌പേയ്, ബാങ്കോക്ക് എന്നിവയാണ് ഏറ്റവും ചെലവേറിയ മറ്റ് ഏഷ്യൻ നഗരങ്ങൾ.

ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ന​ഗരങ്ങളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ നഗരങ്ങളും

English summary

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഇവയാണ്

According to research by Julius Bauer Group Ltd., let's look at some of the most expensive cities in the world for a variety of luxury goods and services. Read in malayalam.
Story first published: Friday, January 17, 2020, 7:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X