പെൺകുട്ടികളുള്ള മാതാപിതാക്കൾ തീർച്ചയായും നിക്ഷേപം നടത്തേണ്ട രണ്ട് സർക്കാർ പദ്ധതികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതച്ചെലവുകളും വിദ്യാഭ്യാസ ചെലവുകളും മറ്റും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ കുട്ടിയുടെ ഭാവിയ്ക്കായി കൃത്യസമയത്ത് തന്നെ സാമ്പത്തിക ആസൂത്രണം നടത്താൻ ശ്രദ്ധിക്കണം. പെൺമക്കളുള്ള മാതാപിതാക്കൾ അവരുടെ വിദ്യാഭ്യാസം, സാമ്പത്തിക ഭാവി, വിവാഹം എന്നിവയെക്കുറിച്ച് കൂടുതൽ ആശങ്കാകുലരായിരിക്കും. അതുകൊണ്ട് തന്നെ സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളാകും അവർ പരിഗണിക്കുക. ഇത്തരത്തിൽ മകളുടെ ഭാവി ആസൂത്രണം ചെയ്യാനും സംരക്ഷിക്കാനും നിക്ഷേപം നടത്താനും മാതാപിതാക്കളെ സഹായിക്കുന്ന രണ്ട് സർക്കാർ പിന്തുണയുള്ള പദ്ധതികളാണ് സുകന്യ സമൃദ്ധി യോജനയും ബാലിക സമൃദ്ധി യോജനയും.

സുകന്യ സമൃദ്ധി യോജന
 

സുകന്യ സമൃദ്ധി യോജന

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015ൽ സർക്കാർ ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഈ പദ്ധതിയിൽ പോസ്റ്റ് ഓഫീസ് വഴിയും നിക്ഷേപം നടത്താവുന്നതാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ സുകന്യ സമൃദ്ധി അക്കൌണ്ടുകൾക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.9 ശതമാനമാണ്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾക്കും മറ്റും 18 വയസ്സ് തികഞ്ഞാൽ നിക്ഷേപ തുകയുടെ 50 ശതമാനം ഭാഗികമായി പിൻവലിക്കാൻ അനുവദിക്കും.

നികുതി ഇളവ്

നികുതി ഇളവ്

ഈ നിക്ഷേപത്തിലൂടെ മാതാപിതാക്കൾക്കോ ​​നിയമപരമായ രക്ഷാകർത്താക്കൾക്കോ ​​അതത് സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നികുതി ഇളവും ക്ലെയിം ചെയ്യാൻ സാധിക്കും. പദ്ധതി ഇഇഇ (എക്സംപ്റ്റ്, എക്സംപ്റ്റ്, എക്സംപ്റ്റ്) വിഭാഗത്തിൽ പെടുന്നതിനാൽ നിക്ഷേപ തുകയ്ക്ക് ലഭിക്കുന്ന പലിശയെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വർഷവും ഈ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,000 രൂപയും നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക പ്രതിവർഷം 1.5 ലക്ഷം രൂപയുമാണ്.

സുകന്യ സമൃ​ദ്ധി യോജന: നിക്ഷേപം കാലാവധിയ്ക്ക് മുമ്പ് അവസാനിപ്പിച്ചാൽ എന്ത് സംഭവിക്കും?

ബാലിക സമൃദ്ധി യോജന

ബാലിക സമൃദ്ധി യോജന

പെൺകുഞ്ഞുങ്ങളുടെ പ്രസവത്തെയും അവരുടെ വിദ്യാഭ്യാസത്തെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. പെൺകുട്ടികളെ പ്രസവിക്കുന്ന അമ്മമാർക്ക് സർക്കാർ 500 രൂപ സമ്മാനമായി (പോസ്റ്റ്-ഡെലിവറി ഗ്രാന്റ്) നൽകും. ഈ പദ്ധതി നഗര-ഗ്രാമ പ്രദേശങ്ങളിൽ നടപ്പാക്കിട്ടുണ്ട്.

സുകന്യ സമൃദ്ധി യോജന: മകളുടെ ഓരോ വയസ്സിലും അവൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ

വിദ്യാഭ്യാസ സ്കോളർഷിപ്പ്

വിദ്യാഭ്യാസ സ്കോളർഷിപ്പ്

പദ്ധതി പ്രകാരം പെൺകുട്ടിക്ക് ഓരോ വർഷവും സ്കൂൾ വിദ്യാഭ്യാസത്തിന് വാർഷിക സ്കോളർഷിപ്പ് ലഭിക്കും. ഗ്രാമപ്രദേശങ്ങളിൽ, ഈ പദ്ധതി നടപ്പിലാക്കുന്നത് ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെൻറ് സർവീസസ് (ഐസിഡിഎസ്) ആണ്, നഗരപ്രദേശങ്ങളിൽ ഇത് ആരോഗ്യവകുപ്പിന്റെ പ്രവർത്തകരിലൂടെ നടപ്പാക്കുന്നു. ഈ പദ്ധതി അടിസ്ഥാനപരമായി ബിപി‌എൽ (ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള) കുടുംബങ്ങൾക്ക് വേണ്ടിയുള്ളതാണ്. കൂടാതെ, ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് പെൺകുട്ടികൾക്ക് ഈ സ്കീം പ്രയോജനപ്പെടുത്താം.

സുകന്യ സമൃദ്ധി യോജന നിയമങ്ങളിൽ മാറ്റം; പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് കൂടുതൽ ആശ്വാസം

English summary

പെൺകുട്ടികളുള്ള മാതാപിതാക്കൾ തീർച്ചയായും നിക്ഷേപം നടത്തേണ്ട രണ്ട് സർക്കാർ പദ്ധതികൾ

In the face of rising costs of living and education costs, parents need to take timely planning for their child's future. Parents with daughters are more concerned about their education, financial future, and marriage. Therefore, they consider safe investments. Read in malayalam.
Story first published: Wednesday, December 11, 2019, 11:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more