ഈ പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നു, ചർച്ചകൾ പുരോഗമിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സർക്കാർ നിയന്ത്രണത്തിലുള്ള ഒന്നോ അതിലധികമോ ബാങ്കുകളെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രാലയം സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് നിതി ആയോഗ് ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംഘം ചർച്ച ആരംഭിച്ചതായാണ് വിവരം. നിലവിൽ, ഏകീകരണ പരിപാടിയുടെ ഭാഗമല്ലാത്ത പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ സ്വകാര്യവത്കരിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.

 

ഇന്ത്യയിൽ ഒരു ഡസനോളം പൊതുമേഖലാ ബാങ്കുകളാണ് നിലവിലുള്ളത്. അടുത്തിടെ നടന്ന 10 ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളായി സംയോജിപ്പിച്ചതിന് ശേഷമുള്ള കണക്കുകളാണിത്. ബാങ്കുകളുടെ മത്സരശേഷി ഉയർത്തുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ ബാങ്ക് ലയനം നടത്തിയത്.

കൊവിഡ് പ്രതിസന്ധി; ബാങ്കുകൾക്ക് 1.5 ട്രില്യൺ രൂപയുടെ ധനസഹായം നൽകേണ്ടി വന്നേക്കും

ഈ പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നു, ചർച്ചകൾ പുരോഗമിക്കുന്നു

ചില ബാങ്കുകളുടെ ദേശസാൽക്കരണത്തെക്കുറിച്ച് ചില ചർച്ചകൾ നടന്നിട്ടുണ്ട്, എന്നാൽ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ചില ദേശീയ മാധ്യമ റിപ്പോർട്ടുകൾ. അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിന് മുമ്പ് ബാങ്ക് ദേശസാൽക്കരണ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതിനാൽ ചർച്ചകൾ കൂടുതൽ തീവ്രമാക്കേണ്ടതുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഓൺ-ടാപ്പ് സാർവത്രിക ബാങ്കിംഗ് ലൈസൻസുകൾക്കായുള്ള റിസർവ് ബാങ്ക് (ആർ‌ബി‌ഐ) മാനദണ്ഡമനുസരിച്ച്, വലിയ വ്യവസായ സ്ഥാപനങ്ങൾക്ക് 10 ശതമാനം വരെ ഇൻഫ്യൂഷൻ ചെയ്യാൻ അനുമതിയുണ്ടെങ്കിലും ബാങ്കുകൾ പ്രവർത്തിപ്പിക്കുന്നതിന് യോഗ്യതയില്ല.

സ്റ്റേറ്റ് നിയന്ത്രിത ബാങ്ക് ഉടമസ്ഥാവകാശവും ഭരണനിർവ്വഹണവും നിയന്ത്രിക്കുന്നത് ബാങ്കിംഗ് കമ്പനികളുടെ 1970ലെ ഏറ്റെടുക്കൽ, കൈമാറ്റ നിയമം അനുസരിച്ചാണ്. തന്ത്രപരമായ മേഖലകൾ ഉൾപ്പെടെ വ്യവസായത്തിന്റെ എല്ലാ വിഭാഗങ്ങളും സ്വകാര്യ മൂലധനത്തിലേക്ക് തുറക്കാനുള്ള കേന്ദ്രത്തിന്റെ ഉദ്ദേശ്യം ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. തന്ത്രപരമായ മേഖലകളിൽ പരമാവധി നാല് പൊതുമേഖലാ കമ്പനികളുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

എസ്‌‌ബിഐ, ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി: മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച എഫ്‌ഡി നിക്ഷേപം എവിടെ?

Read more about: bank ബാങ്ക്
English summary

These public sector banks may be privatized | ഈ പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നു, ചർച്ചകൾ പുരോഗമിക്കുന്നു

The Finance Ministry planning to privatize one or more state-controlled banks. Read in malayalam.
Story first published: Thursday, June 4, 2020, 12:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X