വിപ്രോയുടെ സിഇഒയായി തിയറി ഡെലാപോര്‍ട്ടെ നിയമിതനായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) തിയറി ഡെലാപോര്‍ട്ടെയെ നിയമിച്ചു. ഫ്രഞ്ച് ഐടി കമ്പനിയായ കാപ്‌ജെമിനി ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗവുമായിരുന്നു തിയറി ഡെലാപോർട്ടെ. നിലവിലെ സിഇഒയും, എംഡിയുമായ അബീദലി നീമൂച്‌വാലയുടെ പകരക്കാരനായാണ് തിയറി ഡെലാപോർട്ടെ വിപ്രോയിലെത്തുക. അബീദലി നീമൂച്‌വാല ജൂണ്‍ 1-ന് പടിയിറങ്ങുമെന്നും ജൂലൈ 6-ന് ഡെലാപോർട്ടെ വിപ്രോയില്‍ ചേരുമെന്നും അതുവരെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് റിഷാദ് പ്രേംജി മേല്‍നോട്ടം വഹിക്കുമെന്നും വിപ്രോ അറിയിച്ചു. ഇൻഫോസിസ് സിഇഒ സലീൽ പരേഖിന് ശേഷം കാപ്‌ജെമിനിയിൽ നിന്ന് ഒരു ഇന്ത്യൻ ഐടി കമ്പനിയുടെ തലപ്പെത്തെത്തുന്ന രണ്ടാമനാണ് തിയറി ഡെലാപോര്‍ട്ടെ. അഞ്ച് വർഷത്തേക്കാണ് ഡെലാപോര്‍ട്ടെയുടെ നിയമനം. വരുമാന വർദ്ധനയിൽ ഇൻഫോസിസ്, ടിസിഎസ്, എച്ച്‌സിഎൽ എന്നിവ ഉയർത്തുന്ന വെല്ലുവിളി നേരിടുകയാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. എച്ച്‌ഡിഎഫ്‌സി മാനേജിംഗ് ഡയറക്ടറായിരുന്ന ദീപക് സത്‌വലേകറിനെ സ്വതന്ത്ര ഡയറക്ടറായും വിപ്രോ നിയമിച്ചു.

 


വിപ്രോയുടെ സിഇഒയായി തിയറി ഡെലാപോര്‍ട്ടെ നിയമിതനായി

ആരാണ് തിയറി ഡെലാപോർട്ടെ?

അടുത്ത കാലം വരെ, തിയറി ഡെലാപോർട്ടെ കാപ്‌ജെമിനി ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായിരുന്നു. കാപ്‌ജെമിനിയുമായുള്ള 25 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍, ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്‌ട്രാറ്റജിക് ബിസിനസ് യൂണിറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, എല്ലാ ആഗോള സേവന ലൈനുകളുടെയും തലവന്‍ എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. മാത്രമല്ല കാപ്‌ജെമിനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം നൽകിയിരുന്നു. തിയറി ഡെലാപോർട്ടെയുടെ ലിങ്ക്‌ഡ് ഇൻ പ്രൊഫൈൽ അനുസരിച്ച് 1992 ജൂലൈയിൽ പാരീസിലെ ആർതർ ആൻഡേഴ്‌സൺ & കോയിൽ ഒരു എക്‌സ്റ്റേണൽ ഓഡിറ്ററായിട്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ കമ്പനിയിൽ മൂന്നുവർഷം ജോലിചെയ്‌ത ശേഷം തിയറി ഡെലാപോർട്ടെ കാപ്‌ജെമിനിയിലേക്ക് ചുവടുവെയ്‌ക്കുകയായിരുന്നു. അവിടെ അദ്ദേഹം 25 വർഷത്തോളം പ്രവർത്തിച്ചു.

സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസമായത് കൃഷി, ഖനന മേഖലകൾ; കനത്ത നഷ്ടം ഏതൊക്കെ മേഖലകൾക്ക്?

പുതിയ സിഇഒയെ നിയമിച്ചതിനുപിറകെ വിപ്രോയുടെ ഓഹരികൾ 2 ശതമാനത്തിലധികം നേടി

തിയറി ഡെലാപോർട്ടിനെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചറതിന് പിറകെ വിപ്രോ ഓഹരികൾ ബി‌എസ്‌ഇയിൽ രണ്ട് ശതമാനം വർധിച്ച് 204.20 രൂപയായെന്ന് റിപ്പോർട്ടുകൾ.

English summary

thierry delaporte joined in wipro as new ceo | വിപ്രോയുടെ സിഇഒയായി തിയറി ഡെലാപോര്‍ട്ടെ നിയമിതനായി

thierry delaporte joined in wipro as new ceo
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X