അടൽ പെൻഷൻ യോജന അക്കൌണ്ടിൽ സെപ്റ്റംബർ 30ന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങൾ; പിഴ ഒഴിവാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരിയ്ക്കിടെ ആളുകൾക്ക് ആശ്വാസം നൽകുന്നതിനായി, കേന്ദ്ര സർക്കാർ 2020 ജൂൺ വരെ അടൽ പെൻഷൻ യോജന (എപിവൈ) സംഭാവനയ്ക്കുള്ള ഓട്ടോ ഡെബിറ്റ് സൗകര്യം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ജൂലൈ 1 മുതൽ ഓട്ടോ ഡെബിറ്റ് സൗകര്യം പുനരാരംഭിക്കുമ്പോൾ, വരിക്കാർക്ക് നഷ്‌ടമായ സംഭാവന നൽകാനും പിഴ ഒഴിവാക്കുന്നതിനായി അവരുടെ അടൽ പെൻഷൻ യോജന അക്കൗണ്ട് ക്രമീകരിക്കാനും സെപ്റ്റംബർ 30 വരെ സമയം നൽകിയിട്ടുണ്ട്.

 

പിഴ ഒഴിവാക്കാം

പിഴ ഒഴിവാക്കാം

എപി‌വൈ വരിക്കാർ‌ നഷ്‌ടമായ സംഭാവനകൾ‌ നൽ‌കാതിരിക്കുകയോ സെപ്റ്റംബർ‌ 30 നകം അവരുടെ അക്കൌണ്ട് ക്രമീകരിക്കാതിരിക്കുകയോ ചെയ്താൽ അവർ‌ പിഴ അടയ്‌ക്കേണ്ടി വരും. ഓട്ടോ ഡെബിറ്റ് താൽക്കാലികമായി നിർത്തിവച്ചത് ഏപ്രിൽ മുതലാണ്. എന്നാൽ അടുത്ത പാദത്തിൽ (ജൂലൈ-സെപ്റ്റംബർ), ഓട്ടോ-ഡെബിറ്റ് സൗകര്യം വീണ്ടും ആരംഭിച്ചു.

കാൻസർ രോഗികൾക്ക് പ്രതിമാസം 2,250 രൂപ പെൻഷൻ

ഓട്ടോ ഡെബിറ്റ്

ഓട്ടോ ഡെബിറ്റ്

എന്നിരുന്നാലും, നിങ്ങൾ പ്രതിമാസ സംഭാവന നൽകുന്ന വരിക്കാരിൽ ഒരാളാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ത്രൈമാസ അല്ലെങ്കിൽ അർദ്ധ വാർഷിക സംഭാവന മെയ് അല്ലെങ്കിൽ ജൂൺ മാസങ്ങളിൽ വരേണ്ടതായിരുന്നുവെങ്കിൽ, ഈ രണ്ട് മാസങ്ങളിലെ ഓട്ടോ ഡെബിറ്റ് പൂർണ്ണമായും താൽക്കാലികമായി നിർത്തിവച്ചതിനാൽ നിങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ടാകില്ല. നിങ്ങൾക്ക് നഷ്‌ടമായ തവണകളുടെ എണ്ണം പരിശോധിച്ച് പിഴ ഒഴിവാക്കാൻ അവ അടയ്കേണ്ടതുണ്ട്.

പേയ്‌മെന്റ് അവലോകനം

പേയ്‌മെന്റ് അവലോകനം

നിങ്ങളുടെ സംഭാവന പേയ്‌മെന്റ് അവലോകനം ചെയ്യുന്നതിന് നിങ്ങളുടെ എപിവൈ ഇടപാട് പ്രസ്താവനകളോ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ട് പ്രസ്താവനകളോ പരിശോധിക്കാം. നിങ്ങൾക്ക് എന്തെങ്കിലും പേയ്‌മെന്റ് നഷ്‌ടമായോ എന്നറിയാൻ നിങ്ങളുടെ ബാങ്കിൽ നിന്നുള്ള എസ്എംഎസ് അലേർട്ടുകൾ അവലോകനം ചെയ്യാനും കഴിയും. ഇത്തരത്തിൽ നഷ്‌ടമായ എല്ലാ സംഭാവനകളും അടച്ചതായി ഉറപ്പാക്കുക.

ദിവസം വെറും 7 രൂപ മാറ്റി വയ്ക്കാനുണ്ടോ? നിങ്ങൾക്കും നേടാം മാസം 5000 രൂപ പെൻഷൻ, എങ്ങനെ?

സ്റ്റേറ്റ്മെന്റ് പരിശോധിക്കാം

സ്റ്റേറ്റ്മെന്റ് പരിശോധിക്കാം

നഷ്‌ടമായ സംഭാവനകൾ നൽകിയതിന് ശേഷം അവ അക്കൌണ്ടിൽ ലഭിച്ചിട്ടുണ്ടോയെന്ന് അറിയാൻ നിങ്ങൾക്ക് https://npslite-nsdl.com/CRAlite/EPranAPYOnloadAction.do എന്ന വിലാസത്തിൽ ഓൺലൈനായി എപിവൈ സ്റ്റേറ്റ്മെന്റ് ഡൌൺലോഡ് ചെയ്യാം. സ്റ്റേറ്റ്മെന്റ് ഡൌൺലോഡ് ചെയ്യാൻ നിങ്ങൾക്ക് എപിവൈ മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിക്കാം.

ബാങ്കിനെ സമീപിക്കാം

ബാങ്കിനെ സമീപിക്കാം

ജൂലൈ 1 മുതൽ നഷ്‌ടമായ സംഭാവനകൾ ഓട്ടോ ഡെബിറ്റ് വഴി കുറച്ചില്ലെന്ന് നിങ്ങളുടെ പ്രസ്താവന കാണിക്കുന്നുണ്ടെങ്കിൽ, നഷ്‌ടമായ സംഭാവനകൾ അടയ്‌ക്കാനും നിങ്ങളുടെ അക്കൗണ്ട് ക്രമീകരിക്കാനും നിങ്ങളുടെ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്.

മാസം വെറും 55 രൂപ എടുക്കാനുണ്ടോ? 3000 രൂപയുടെ സർക്കാർ പെൻഷൻ ഉറപ്പ്, കൂടുതൽ അറിയാം

English summary

Things to do before September 30 in Atal Pension Yojana account; Fines can be avoided | അടൽ പെൻഷൻ യോജന അക്കൌണ്ടിൽ സെപ്റ്റംബർ 30ന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങൾ; പിഴ ഒഴിവാക്കാം

When the auto debit facility resumes from July 1, subscribers will be given until September 30 to adjust their Atal Pension Yojana account to avoid losing contributions and avoid penalties. Read in malayalam.
Story first published: Monday, August 10, 2020, 8:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X