ഇതാണ് മികച്ച സമയം; ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന വിദേശ കമ്പനികളോട് ഉദയ് കൊട്ടക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന വിദേശ കമ്പനികള്‍ക്ക് ഏറ്റവും ഉചിതമായ സമയം ഇപ്പോഴാണെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ബാങ്കര്‍ ഉദയ് കൊട്ടക് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖല ഏറ്റവും വെല്ലുവിളി നേരിടുന്ന സമയമാണിത്. ഈ ഘട്ടത്തിലാണ് ഇന്ത്യയിലേക്ക് നിക്ഷേപം നടത്തേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

 
ഇതാണ് മികച്ച സമയം; ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന വിദേശ കമ്പനികളോട് ഉദയ് കൊട്ടക്

കണ്‍സ്യൂമര്‍ സെക്ടര്‍ മുതല്‍ ഡിജിറ്റല്‍ സെക്ടര്‍ വരെയുള്ള കമ്പനികളില്‍ നിക്ഷേപിക്കാന്‍ വിദേശ കമ്പനികള്‍ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ എംഡി കൂടിയാണ് ഉദയ് കൊട്ടക്.

കാര്‍ലയല്‍ ഗ്രൂപ്പ് സഹസ്ഥാപകന്‍ ഡേവിഡ് റൂബെന്‍സ്റ്റെന്‍സുമായി ബ്ലൂം ബെര്‍ഗ് ഉച്ചകോടിയില്‍ നടത്തിയ സംവാദത്തിനിടെയാണ് ഉദയ് കൊട്ടക് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ യുഎസിന് പുറമെ നിക്ഷേപം നടത്താവുന്ന ഏറ്റവും മികച്ച രാജ്യമായി ഇന്ത്യ മാറുമെന്ന് ഡേവിഡ് റൂബെന്‍സ്റ്റെന്‍സ് പറഞ്ഞു. നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ മാറുമെന്നും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കാര്യങ്ങള്‍ മാറി മറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നാളെ മുതൽ; പ്രൈം അംഗങ്ങൾക്ക് ഇന്ന് മുതൽ ഡിസ്കൌണ്ടുകൾ

ഇതോടൊപ്പം ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള മേഖലയെ കുറിച്ചും ഉദയ് കൊട്ടക് വ്യക്തമാക്കി തന്നു. ഡിജിറ്റല്‍, ഇ കൊമേഴ്‌സ്, ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, കണ്‍സ്യൂമര്‍, എന്നീ മേഖലകളില്‍ നിക്ഷേപം നടത്തുന്നതാണ് ഏറ്റവും ഉചിതമെന്നാണ് അദ്ദേഹം പറയുന്നത്.

നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്കായി മികച്ച നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ

സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു; മെറ്റൽ, ബാങ്ക് ഓഹരികൾ മുന്നേറി

English summary

This is the best time to invest in India, Says billionaire banker Uday Kotak

This is the best time to invest in India, Says billionaire banker Uday Kotak
Story first published: Friday, October 16, 2020, 19:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X