വരുമാനത്തില്‍ 117 ശതമാനത്തിന്റെ വര്‍ദ്ധന...പക്ഷേ, നിക്ഷേപകര്‍ക്ക് ഇപ്പോഴും വിശ്വാസമില്ല; ടൈറ്റാന്റെ ഗതികേട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ടാറ്റ ഗ്രൂപ്പിന്റെ സംരംഭങ്ങളില്‍ ഒന്നാണ് ടൈറ്റാന്‍. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വിപണിയില്‍ എത്തിക്കുന്ന ടാറ്റയുടെ മറ്റൊരു ഉത്പന്നം എന്നും പറയാം. വാച്ചുകളും ആഭരണങ്ങളും കണ്ണടകളും ഒക്കെയാണ് ടൈറ്റാന്റെ കീഴില്‍ വരുന്നത്. 37 വര്‍ഷത്തെ പാരമ്പര്യവും ഉണ്ട് ടൈറ്റാന്‍ കംപനിയ്ക്ക്.

 

ഏറ്റവും ഒടുവില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ കണക്കുകള്‍ വന്നപ്പോള്‍ വന്‍മുന്നേറ്റമാണ് ടൈറ്റാന്‍ നടത്തിയിരിക്കുന്നത്. വന്‍ മുന്നേറ്റം എന്ന് പറഞ്ഞാല്‍ 100 ശതമാനത്തില്‍ അധികം! പക്ഷേ, ഇത്രയൊക്കെ ആയിട്ടും നിക്ഷേപകര്‍ക്ക് ടൈറ്റാനില്‍ അത്രവിശ്വാസം വരുന്നില്ല എന്നതാണ് ഞെട്ടിക്കുന്നത്. വിശദാംശങ്ങള്‍...

വന്‍ കുതിപ്പ്

വന്‍ കുതിപ്പ്

2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം പൂര്‍ത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 117 ശതമാനം ആണ് വരുമാനത്തിലെ വര്‍ദ്ധന. ശരിക്കും ഞെട്ടിക്കുന്നതല്ലേ ഇത്...? എന്നാല്‍ അടുത്ത കാര്യം കൂടി കേള്‍ക്കൂ.

ഓഹരിമൂല്യം ഇടിഞ്ഞു

ഓഹരിമൂല്യം ഇടിഞ്ഞു

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 100 ശതമാനത്തില്‍ അധികം വരുമാനം ഉണ്ടാക്കിയെന്നൊക്കെ കേട്ടാല്‍ ഓഹരിമൂല്യം കുതിച്ചുയരേണ്ടതാണ്. പക്ഷേ, ടൈറ്റാന്റെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ടൈറ്റാന്റെ ഓഹരിമൂല്യം 2 ശതമാനം ഇടിയുകയാണ് ചെയ്തത്.

ശരിക്കും കണക്കുകള്‍

ശരിക്കും കണക്കുകള്‍

ജൂണ്‍ പാദത്തില്‍ ടൈറ്റാന്‍ കമ്പനിയുടെ വരുമാനം 2,750 കോടി രൂപയാണ്. എന്നാല്‍ 2021 മാര്‍ച്ച് പാദത്തിലെ വരുമാനം എത്രയായിരുന്നു എന്ന് അറിയാമോ- 7,000 കോടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദവുമായി താരതമ്യം ചെയ്യുമ്പോഴാണ് 100 ശതമാനത്തിലേറെ വര്‍ദ്ധനയുണ്ടായത്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്താല്‍ ടൈറ്റാന്റെ വരുമാനത്തില്‍ വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

മെയ് ചതിച്ചു

മെയ് ചതിച്ചു

സത്യത്തില്‍ ടൈറ്റാനെ ചതിച്ചത് മെയ് മാസം ആയിരുന്നു. ജൂണ്‍ പാദത്തിലെ മൊത്തം വരുമാനത്തിന്റെ വെറും പത്ത് ശതമാനം മാത്രമാണ് മെയ് മാസത്തില്‍ ലഭിച്ചത്. ഏപ്രില്‍ മാസത്തില്‍ 50 ശതമാനവും ജൂണ്‍ മാസത്തില്‍ 40 ശതമാനവും വരുമാനം നേടി. എന്തുകൊണ്ടായിരിക്കാം മെയ് മാസത്തില്‍ വരുമാനം ഇത്രയും കുറഞ്ഞത്? പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ ശക്തമാക്കിയ മാസം കൂടിയായിരുന്നു മെയ് മാസം.

ജ്വല്ലറിമേഖലയിലും

ജ്വല്ലറിമേഖലയിലും

ടൈറ്റാന്റെ ജ്വല്ലറി മേഖലയിലും വലിയ നേട്ടമൊന്നും അവകാശപ്പെടാനില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 107 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ജൂണ്‍ സാമ്പത്തിക പാദം ദേശീയ ലോക്ക് ഡൗണിന്റെ കാലം കൂടി ആയിരുന്നു എന്നത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. മാര്‍ച്ച് പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ജ്വല്ലറി ബിസിനസ്സില്‍ 62 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

വാച്ച് വില്‍പന

വാച്ച് വില്‍പന

വാച്ച് വില്‍പനയില്‍ നിന്നാണല്ലോ ശരിക്കും ടൈറ്റാനിന്റെ തുടക്കം. എന്തായാലും കഴിഞ്ഞ വര്‍ഷവുമായ താരതമ്യം ചെയ്യുമ്പോള്‍ വാച്ച് വില്‍പനയില്‍ നിന്നുള്ള വരുമാനത്തില്‍ 280 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയ്ക്ക് അല്‍പമെങ്കിലും ലാഭമുണ്ടാക്കിയിട്ടുള്ള വാച്ച് വില്‍പനയാണ്.

ടൈറ്റാന്‍ കംപനി ലിമിറ്റഡ്

ടൈറ്റാന്‍ കംപനി ലിമിറ്റഡ്

തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ടാറ്റ ഗ്രൂപ്പ് ടൈറ്റാന്‍ കമ്പനി രൂപീകരിച്ചത്. ബെംഗളൂരുവില്‍ ആണ് ആസ്ഥാനം. പിന്നീട് ജ്വല്ലറികള്‍ക്ക് മാത്രമായി തനിഷ്‌ക് എന്ന ബ്രാന്‍ഡും കണ്ണടകള്‍ക്കായി ടൈറ്റാന്‍ ഐ പ്ലസും തുടങ്ങി. ഫാഷന്‍ ആക്‌സസറി ബ്രാന്‍ഡ് ആയ ഫാസ്ട്രാക്കും ടൈറ്റാന്റെ കീഴിലുള്ളതാണ്.

English summary

Titan gets 117 percentage growth in Revenue compared to last year same quarter but share value decreased | വരുമാനത്തില്‍ 117 ശതമാനത്തിന്റെ വര്‍ദ്ധന...പക്ഷേ, നിക്ഷേപകര്‍ക്ക് ഇപ്പോഴും വിശ്വാസമില്ല; ടൈറ്റാന്റെ ഗതികേട്

Titan gets 117 percentage growth in Revenue compared to last year same quarter but share value decreased
Story first published: Wednesday, July 7, 2021, 19:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X