കേരളത്തിലെ ഇന്നത്തെ സ്വർണ വില, ഇനി വില എങ്ങോട്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലത്തെ അതേ വിലയായ പവന് 39480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. പവന് 42000 രൂപ വരെ ഉയർന്ന സ്വർണ വില കഴിഞ്ഞ ദിവസം 39200 രൂപയിലേയ്ക്ക് എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഓഗസ്റ്റ് 7,8,9 തീയതികളിൽ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്. ഒരു ഗ്രാമിന് 4935 രൂപയാണ് ഇന്നത്തെ വില.

എം‌സി‌എക്‌സിലെ വില
 

എം‌സി‌എക്‌സിലെ വില

ഇന്ത്യൻ വിപണികളിൽ ഇന്നും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. എം‌സി‌എക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.65 ശതമാനം ഇടിഞ്ഞ് 52596 രൂപയിലെത്തി. സെപ്റ്റംബർ സിൽവർ ഫ്യൂച്ചറുകൾ ഒരു ശതമാനം കുറഞ്ഞ് കിലോയ്ക്ക് 70,345 രൂപയിലെത്തി. കഴിഞ്ഞയാഴ്ച സ്വർണ വില റെക്കോർഡ് ഉയർന്ന നിരക്കായ 56,000 രൂപ വരെയെത്തിയിരുന്നു. എന്നാൽ ഇന്നലെ സ്വർണ വില ഒരു ശതമാനം ഉയർന്നപ്പോൾ വെള്ളി 6 ശതമാനം ഉയർന്നു. ഈ ആഴ്ച ഇതുവരെ, 10 ഗ്രാമിന് സ്വർണ വില 2,000 രൂപയിൽ കൂടുതൽ ഇടിഞ്ഞു.

കേരളത്തിൽ സ്വ‍ർണ വില താഴേയ്ക്ക്, ഇന്നും വില കുറഞ്ഞു

ആഗോള വിപണി വില

ആഗോള വിപണി വില

ആഗോള വിപണിയിൽ ഇന്ന് സ്വർണ നിരക്ക് ഔൺസിന് 1,952 ഡോളറാണ്. ഈ ആഴ്ച ഇതുവരെ സ്വർണ വില 4% ഇടിഞ്ഞു. കൊറോണ വൈറസ് വാക്സിൻ റഷ്യ അംഗീകരിച്ചതിനെ തുടർന്നാണ് സ്വർണ വിലയിലെ ഇടിവ്. ദുർബലമായ ഡോളറാണ് സ്വർണത്തെ പിന്തുണച്ചത്. കൊവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം ആദ്യമായി യുഎസിലെ തൊഴിലില്ലായ്മ ക്ലെയിമുകൾ കഴിഞ്ഞയാഴ്ച ഒരു ദശലക്ഷത്തിൽ താഴെയായതായി വ്യാഴാഴ്ച പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.

സ്വർണ വില കൂപ്പുകുത്തി; കേരളത്തിൽ ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 1600 രൂപ

ഇടിഎഫ്

ഇടിഎഫ്

ബുള്ളിയൻ വില ഇതിനകം ഈ വർഷം ഏകദേശം 30% ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ വ്യാഴാഴ്ച 0.1 ശതമാനം ഉയർന്ന് 1,252.09 ടണ്ണായി. എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) നിക്ഷേപകർക്ക് വേണ്ടി സ്വർണം സംഭരിക്കുന്ന സംവിധാനമാണ്. സ്വർണ്ണ ഇടിഎഫുകളിൽ ഈ വർഷം റെക്കോർഡ് നിക്ഷേപമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മറ്റൊരു വായ്പയ്ക്കും ഇല്ലാത്ത ഗുണങ്ങള്‍!!! അതേത് വായ്പ എന്നല്ലേ? സ്വര്‍ണപ്പണയം തന്നെ... കാണൂ...

English summary

Today Gold Rate In Kerala, August 14 2020, 1 Pavan Kerala Gold Price | കേരളത്തിലെ ഇന്നത്തെ സ്വർണ വില, ഇനി വില എങ്ങോട്ട്?

Gold prices remain unchanged in Kerala today. Read in malayalam.
Story first published: Friday, August 14, 2020, 10:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X