കേരളത്തിൽ സ്വർണ വില ഇന്ന് പുതിയ റെക്കോർഡിൽ, വില പവന് 50000ലേയ്ക്ക്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് ദിവസത്തിന് ശേഷം കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. പവന് 160 രൂപ വർദ്ധിച്ച് 40280 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതൽ 40000 രൂപയ്ക്ക് മുകളിലാണ് സ്വർണ വില. ഇന്ത്യയിലെ ആഭ്യന്തര സ്വർണ്ണ വിലയിൽ 12.5% ​​ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ഗ്രാമിന് 5035 രൂപയാണ് ഇന്നത്തെ സ്വർണ നിരക്ക്. കേരളത്തിലെ സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്നത്തേത്.

ഇന്ത്യൻ വിപണി
 

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിൽ സ്വർണം റെക്കോർഡ് നേട്ടം തുടരുകയാണ്. എം‌സി‌എക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 0.2 ശതമാനം ഉയർന്ന് 10 ഗ്രാമിന് 53,865 രൂപയിലെത്തി. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകളും കിലോയ്ക്ക് 0.18 ശതമാനം ഉയർന്ന് 65,865 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 0.5 ശതമാനം അഥവാ 267 രൂപ ഉയർന്നപ്പോൾ വെള്ളി കിലോഗ്രാമിന് 1.2 ശതമാനം അല്ലെങ്കിൽ 800 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ സെഷനിൽ സ്വർണ്ണം 10 ഗ്രാമിന് 53,845 രൂപയിലെത്തി.

സ്വർണത്തിന് ഇന്ന് ചരിത്ര വില, കേരളത്തിൽ പവന് 40000 രൂപയിൽ തൊട്ടു

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,976.36 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ സെഷനിൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. വർദ്ധിച്ചുവരുന്ന വൈറസ് അണുബാധയെത്തുടർന്ന് സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ സ്വർണ്ണത്തിന്റെ ആവശ്യം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. വ്യാവസായിക ഉപയോഗമുള്ള വെള്ളി ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 24.22 ഡോളറിലെത്തി. പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 918.50 ഡോളറിലെത്തി.

ഡോളർ നിരക്കും സ്വർണ വിലയും

ഡോളർ നിരക്കും സ്വർണ വിലയും

പ്രധാന എതിരാളികൾക്കെതിരെ യുഎസ് ഡോളർ കഴിഞ്ഞയാഴ്ച രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാൽ ഡോളർ സൂചിക ഇന്ന് എതിരാളികളോട് 0.1 ശതമാനം ഉയർന്നു. ആഗോള വിപണികളിൽ, സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഈ വർഷം 30% ഉയർന്നു. നിലവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അസറ്റ് ക്ലാസുകളിൽ ഒന്നാണ് സ്വർണം. സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള ഉത്തേജക നടപടികളും പലിശനിരക്ക് കുറയ്ക്കലുമാണ് സ്വർണത്തിന്റെ വില ഉയരാനുള്ള മറ്റൊരു കാരണം.

കൈയിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന് പരിധി; വെളിപ്പെടുത്തലുമായി കേന്ദ്ര ധനമന്ത്രാലയം

സ്വർണ നിക്ഷേപം

സ്വർണ നിക്ഷേപം

സ്വർണ്ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം ഈ വർഷം ശക്തമായ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. കാരണം സ്വർണം പണപ്പെരുപ്പത്തിനെതിരായ ഒരു കരുതലായാണ് കണക്കാക്കുന്നത്.

പൊന്നിന് തീ വില; ഇനി സ്വർണ വില എങ്ങോട്ട്?

English summary

Today Gold Rate In Kerala, August 4 2020, Gold price in Kerala today at a new record കേരളത്തിൽ സ്വർണ വില ഇന്ന് പുതിയ റെക്കോർഡിൽ, വില പവന് 50000ലേയ്ക്ക്?

Two days later, gold prices rose again in Kerala. Read in malayalam.
Story first published: Tuesday, August 4, 2020, 10:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X