കേരളത്തിൽ സ്വർണ വില ഇന്ന് പുതിയ റെക്കോർഡിൽ, പൊന്നിൻ വില കുതിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വർണ വില ഇന്ന് പുതിയ റെക്കോർഡിൽ. പവന് 280 രൂപ ഉയർന്ന് 36680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4585 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വർണ വില പവന് 120 രൂപ കുറഞ്ഞ് 36400 രൂപയിൽ എത്തിയിരുന്നു. എന്നാൽ ഇന്ന് വില വീണ്ടും കൂടി. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. ജൂലൈയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.

ഇന്ത്യൻ വിപണി
 

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിൽ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവുണ്ടായെങ്കിലും വില 49,000 രൂപയ്ക്ക് മുകളിലാണ്. എംസിഎക്സ് ആഗസ്റ്റ് സ്വർണ ഫ്യൂച്ചേഴ്സ് വില കഴിഞ്ഞ സെഷനിൽ 10 ഗ്രാമിന് 0.21% ഉയ‍ർന്ന ശേഷം ഇന്ന് 0.1% ഇടിഞ്ഞു. എന്നാൽ വെള്ളി നിരക്ക് ഇന്ന് ഉയർന്നു. കഴിഞ്ഞ സെഷനിൽ 0.75 ശതമാനം ഇടിഞ്ഞതിന് ശേഷം എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചർ കിലോയ്ക്ക് 0.42 ശതമാനം ഉയർന്ന് 52,870 രൂപയിലെത്തി. ഇന്ത്യയിലെ സ്വർണ്ണ നിരക്ക് കഴിഞ്ഞയാഴ്ച റെക്കോർഡ് വിലയായ 49,348 രൂപയിലെത്തിയിരുന്നു.

ആ​ഗോള വിപണി

ആ​ഗോള വിപണി

കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ചും യുഎസ്-ചൈനയിലെ പിരിമുറുക്കങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾക്കിടയിൽ ആഗോള വിപണികളിൽ സ്വർണ്ണ വില ഇന്ന് ഉയർന്നു. വില ഔൺസിന് 0.1% ഉയർന്ന് 1,808.61 ഡോളറായി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 827.82 ഡോളറിലും വെള്ളി 0.1 ശതമാനം ഉയർന്ന് 19.22 ഡോളറിലുമെത്തി.

കേരളത്തിൽ ഇന്നും സ്വ‍ർണ വില സ‍ർവ്വകാല റെക്കോ‍ഡിൽ

ഇടിഎഫ്

ഇടിഎഫ്

ലോകത്തെ ഏറ്റവും വലിയ സ്വർണ പിന്തുണയുള്ള ഇടിഎഫായ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ചൊവ്വാഴ്ച 0.2 ശതമാനം ഉയർന്ന് 1,206.89 ടണ്ണായി. ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വൈറസ്, ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ എന്നിവ വിലയിരുത്തുമ്പോൾ സ്വർണം അസ്ഥിരമായ വ്യാപാരത്തിന് സാക്ഷ്യം വഹിച്ചേക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

സ്വര്‍ണവിലയില്‍ രൂപയുടെ ചതി! ആഗോള വിപണിവിലയിലെ റെക്കോര്‍ഡ് കാലത്ത് പോലും ഇല്ലാത്തത്... കളികൾ ഇങ്ങനെ

സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കൽ

സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കൽ

പകർച്ചവ്യാധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ കൂടുതൽ കാലം വേണ്ടിവരുമെന്നും കേസുകൾ വർദ്ധിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാകുമെന്നും യുഎസ് സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വങ്ങളിൽ സ്വർണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപ താവളമായാണ് കണക്കാക്കുന്നത്. ലോകമെമ്പാടും ഇതുവരെ 13 ദശലക്ഷത്തിലധികം ആളുകളെ രോ​ഗം ബാധിച്ചതായാണ് റിപ്പോ‍ർട്ടുകൾ.

വധൂവരന്മാ‍‍ർക്ക് വജ്രം പതിപ്പിച്ച സ്പെഷ്യൽ മാസ്ക്, വില നാല് ലക്ഷം രൂപ

English summary

Today Gold Rate In Kerala, July 15 2020, Gold prices in Kerala hit a new record today | കേരളത്തിൽ സ്വർണ വില ഇന്ന് പുതിയ റെക്കോർഡിൽ, പൊന്നിൻ വില കുതിക്കുന്നു|

Gold prices in Kerala hit a new record today. Today's price is the highest price in the history of gold in Kerala. Read in malayalam.
Story first published: Wednesday, July 15, 2020, 10:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X