ഒരാഴ്ച്ച കൊണ്ട് സ്വ‍‍ർണ വിലയിൽ വൻ ഇടിവ്, ഇന്ന് മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ വൻ ഇടിവ്. പവന് 34160 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പ‌ുരോ​ഗമിക്കുന്നത്. മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഈ വിലയ്ക്ക് വ്യാപാരം ആരംഭിച്ചത്. ഇന്നലെ രാവിലെ പവന് 34480 രൂപയായിരുന്നു സ്വ‍‍ർണ വില. ഈ മാസത്തെ ഏറ്റവും ഉയ‍‌‍‍ർന്ന വില പവന് 35040 രൂപയാണ്. ജൂൺ രണ്ടിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സ്വ‍‌ർണ വില പവന് 880 രൂപ കുറഞ്ഞു.

മെയ് മാസം
 

മെയ് മാസം

കഴിഞ്ഞ മാസം ആദ്യം സ്വ‍‍ർണ വില 33400 രൂപയായിരുന്നു. പിന്നീട് വില കുതിച്ചുയ‍‍‍ർന്നു. പവന് 35040 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയ‍‍‍ർന്ന വില. മെയ് 18നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. പിന്നീട് വില കുറയുകയും ചെയ്തു. എന്നാൽ മെയ് പകുതിയ്ക്ക് ശേഷം സ്വ‍ർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഇന്നാണ്.

വിവാഹക്കാർക്ക് ആശ്വാസം, കേരളത്തിൽ സ്വർണ വില വീണ്ടും താഴേയ്ക്ക്

സ്വ‍ർണ ബോണ്ട്

സ്വ‍ർണ ബോണ്ട്

സ്വ‍ർണാഭരണങ്ങൾ വാങ്ങാൻ താത്പര്യമില്ലാത്തവ‍ക്ക് സർക്കാരിനു വേണ്ടി റിസർവ് ബാങ്ക് (ആർ‌ബി‌ഐ) പുറപ്പെടുവിച്ച സോവറിൻ ഗോൾഡ് ബോണ്ട് (എസ്‌ജിബി) പദ്ധതിയുടെ മൂന്നാം ഘട്ടം ജൂൺ 8 തിങ്കളാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. സോവറിൻ ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,677 രൂപയാണ്. ഒരു ഗ്രാം അടിസ്ഥാന യൂണിറ്റ് മുതൽ നിക്ഷേപകർക്ക് സ്വർണ്ണം വാങ്ങാം. സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാലാവധി എട്ട് വർഷമാണ്.

വിപണിയിൽ ഇടിവ്

വിപണിയിൽ ഇടിവ്

ലോക്ക്ഡൌൺ ഇളവുകൾ വന്നതോടെ ജ്വല്ലറികൾ പതുക്കെ വീണ്ടും തുറക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ജ്വല്ലറികളിലും മറ്റും സ്വർണം വാങ്ങാൻ ആളില്ല. സെപ്റ്റംബർ വരെ സ്ഥിതി ഇതേ രീതിയിൽ തുടരുമെന്നും ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകതയിൽ ഇടിവുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ. ഉയർന്ന വിലയും സ്വർണത്തിന്റെ ആവശ്യകത കുറഞ്ഞതുമാണ് വിപണിയെ ബാധിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ വില കുറയുന്ന സാ​ഹചര്യത്തിൽ വിൽപ്പനയിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്.

കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു; സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

ജൂണിലെ വിൽപ്പന

ജൂണിലെ വിൽപ്പന

എന്നാൽ ജൂണിലും വളരെ കുറഞ്ഞ വിൽപ്പന മാത്രമാണ് പ്രതീക്ഷിക്കുന്നത്. സ്വർണത്തിന്റെ ആവശ്യകതകളും വലിയ വാങ്ങലുകളും സെപ്റ്റംബറിന് മുമ്പ് നടക്കില്ലെന്നാണ് വിവരം. ആഘോഷങ്ങളും വിവാഹങ്ങളും മറ്റും മാറ്റി വയ്ക്കുന്നതും വിപണിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

പൊന്നിന് പൊള്ളും വില, കേരളത്തിൽ സ്വർണ വില വീണ്ടും റെക്കോർഡിൽ; പവന് 35000 കടന്നു

English summary

Today Gold Rate In Kerala, June 5 2020, lowest price since mid-May | ഒരാഴ്ച്ച കൊണ്ട് സ്വ‍‍ർണ വിലയിൽ വൻ ഇടിവ്, ഇന്ന് മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില

Gold price declines in Kerala today. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X