രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വർണ വില ഇന്ന് കുതിച്ചുയർന്നു; കേരളത്തിലെ ഇന്നത്തെ വില അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. പവന് 360 രൂപ വർദ്ധിച്ച് 34800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4350 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ സ്വർണ വില കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 34,440 രൂപയും ഒരു ഗ്രാമിന് 4,175 രൂപയുമായിരുന്നു ഇന്നലത്തെ വില.

കേരളത്തിൽ സ്വർണ വില ഇന്ന് റെക്കോർഡിൽ നിന്ന് കുത്തനെ താഴേയ്ക്ക്; ഇന്നത്തെ സ്വർണ വില അറിയാം

മെയിലെ സ്വർണ വില
 

മെയിലെ സ്വർണ വില

മെയ് 18-ന് ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 35040 രൂപ സ്വർണത്തിന് രേഖപ്പെടുത്തിയത്. സർവ്വകാല റെക്കോർഡ് വിലയാണിത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില പവന് 33400 രൂപയാണ്. മെയ് ഒന്നിനാണ് സ്വർണത്തിന് ഈ വില രേഖപ്പെടുത്തിയത്. പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു.

കഴിഞ്ഞ മാസത്തെ വില

കഴിഞ്ഞ മാസത്തെ വില

ഏപ്രിലിലെയും ഏറ്റവും ഉയര്‍ന്ന നിരക്ക് 34,080 രൂപയായിരുന്നു. ഏപ്രില്‍ 29-നാണ് വില റോക്കോര്‍ഡില്‍ എത്തിയത്. കൊറോണ മൂലം രാജ്യാന്തര വിപണിയില്‍ വീണ്ടും സ്വര്‍ണ വില കൂടും എന്നാണ് അനുമാനം. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില 31600 രൂപയാണ്. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലാണ് ഈ വില രേഖപ്പെടുത്തിയത്. ലോക്ക്ഡൌണിനെ തുടർന്ന് ഈ സമയത്ത് രാജ്യത്ത് സ്വർണക്കടകൾ തുറക്കുകയോ സ്വർണ വ്യാപാരം നടക്കുകയോ ചെയ്തിരുന്നില്ല.

സ്വർണം പണയം വയ്ക്കാനുണ്ടോ? കാനറ ബാങ്കിന്റെ പുതിയ സ്വർണ്ണ വായ്പ പദ്ധതിയെക്കുറിച്ച് അറിയാം

സ്വർണ വില ഉയരുമോ?

സ്വർണ വില ഉയരുമോ?

2020 മാർച്ച് 24 ന് പുറത്തിറക്കിയ വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1973 മുതലുള്ള കണക്കനുസരിച്ച് സ്വർണത്തിൽ നിന്നുള്ള വരുമാനം ശരാശരി 14.10 ശതമാനം ആണ്. കൊറോണ വ്യാപനം മൂലം ലോകത്തിലെ ധാരാളം സ്വർണ്ണ ഖനികൾ താൽക്കാലികമായി ബിസിനസ്സ് അവസാനിപ്പിച്ചിരിക്കുകയാണ്. ഇത് കുറഞ്ഞ വിതരണത്തിനും ഉയർന്ന ഡിമാൻഡിനും കാരണമാകുകയും ഇതുമൂലം സ്വർണ്ണ വില ഉയരാൻ കാരണമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

വർദ്ധനവ് ഇങ്ങനെ

വർദ്ധനവ് ഇങ്ങനെ

2019 ഡിസംബറിൽ പകർച്ചവ്യാധിയുടെ ഭീഷണി ഇല്ലാതിരുന്നപ്പോൾ പോലും സ്വർണം 25% വരുമാനം നൽകി. നടപ്പ് വർഷത്തിൽ, സ്വർണം ഇതിനകം 16% വരുമാനം നൽകിയിട്ടുണ്ട്. ഇപ്പോൾ കൊവിഡ് വളരെ വേഗത്തിൽ പടർന്നു കൊണ്ടിരിക്കുകയാണ്. ഇത് വരും ദിവസങ്ങളിൽ ഓഹരികളിൽ സമ്മർദ്ദം ചെലുത്തും. അതുകൊണ്ട് തന്നെ സ്വർണ്ണ വില ഇനിയും ഉയരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

കേരളത്തിൽ സ്വർണ വില പവന് 35000 കടന്നു, ഇങ്ങനെ വില കൂടിയാൽ ആര് വാങ്ങും സ്വർണം?

English summary

Today Gold Rate In Kerala, May 23 2020: Gold Prices Hikes Today After Two Days Decline | രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വർണ വില ഇന്ന് കുതിച്ചുയർന്നു; കേരളത്തിലെ ഇന്നത്തെ വില അറിയാം

Gold prices in Kerala rises today. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X