മാറ്റമില്ലാതെ സ്വ‍‍ർണ വില, കേരളത്തിലെ ഇന്നത്തെ നിരക്ക് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് തുട‍‍ർച്ചയായ നാലാം ദിവസവും സ്വ‍‍‍ർണ വിലയിൽ മാറ്റമില്ല. 34800 രൂപയ്ക്കാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4350 രൂപയാണ് ഇന്നത്തെ നിരക്ക്. മെയ് 18-ന് ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 35040 രൂപ സ്വർണത്തിന് രേഖപ്പെടുത്തിയത്. സർവ്വകാല റെക്കോർഡ് വിലയാണിത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില പവന് 33400 രൂപയാണ്. മെയ് ഒന്നിനാണ് സ്വർണത്തിന് ഈ വില രേഖപ്പെടുത്തിയത്.

എംസിഎക്സിലെ വില
 

എംസിഎക്സിലെ വില

ആഗോള നിരക്കിനിടയിൽ ഇന്ന് ഇന്ത്യൻ വിപണിയിൽ സ്വർണ വില ഉയർന്നു. എംസിഎക്‌സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.24 ശതമാനം ഉയർന്ന് 47,088 രൂപയിലെത്തി. സിൽവർ ഫ്യൂച്ച‍‍‍ർ വില എംസിഎക്സിൽ 1.4 ശതമാനം ഉയർന്ന് കിലോയ്ക്ക് 48,940 രൂപയിലെത്തി. ഇന്ത്യയിലെ സ്വർണ്ണ വില ഈ മാസം ആദ്യം 10 ​​ഗ്രാമിന് 48,000 രൂപ വരെ ഉയ‍ർന്നിരുന്നു. എന്നാൽ അതിനുശേഷം ആഗോള നിരക്കിന്റെ ഇടിവോടെ വിലയിൽ കുറവ് രേഖപ്പെടുത്തി.

ആ​ഗോള വിപണി

ആ​ഗോള വിപണി

കൂടുതൽ രാജ്യങ്ങൾ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കാൻ നടപടിയെടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിയാൻ കാരണമായത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,730 ഡോളറിനടുത്ത് എത്തി. സമ്പദ്‌വ്യവസ്ഥ തുറക്കാൻ രാജ്യങ്ങൾ നടപടിയെടുത്തതിനാൽ ഓഹരികൾ ഉയ‍‍‍ർന്നു. മറുവശത്ത്, ഡോളറിന്റെ ഇടിവും യുഎസ്-ചൈന സംഘർഷങ്ങളും സ്വർണത്തെ പിന്തുണച്ചു. ഡോളർ സൂചിക 0.2 ശതമാനം ഇടിഞ്ഞ് 99.70 ൽ എത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 840.25 ഡോളറിലെത്തി. വെള്ളി 0.3 ശതമാനം ഇടിഞ്ഞ് 17.14 ഡോളറിലെത്തി.

രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വർണ വില ഇന്ന് കുതിച്ചുയർന്നു; കേരളത്തിലെ ഇന്നത്തെ വില അറിയാം

വില കൂടാൻ സാധ്യത

വില കൂടാൻ സാധ്യത

യുഎസ് ഉപരോധത്തിനിടയിൽ യുഎസ്-ചൈന ശീതയുദ്ധം, ഇറാൻ-വെനിസ്വേല എണ്ണ വ്യാപാരം തുടങ്ങിയ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നത് സ്വർണ്ണ വില ഉയർത്താൻ സാധ്യതയുണ്ട്. അതേസമയം, ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതും ഓഹരികളിലെ നേട്ടവും സ്വ‍ർണ വിലിയിലെ ഇടിവിനും കാരണമായേക്കാം.

ഈ സമയത്ത് നിങ്ങൾ സ്വർണം വാങ്ങാൻ കാശ് ചെലവാക്കുമോ? സ്വ‍‍‍‍‍ർണ നിക്ഷേപത്തിന് തിളക്കം കൂടുന്നു

വരും മാസങ്ങളിൽ

വരും മാസങ്ങളിൽ

വിലയേറിയ രണ്ട് ലോഹങ്ങളുടെയും വില ഉയർന്നു കൊണ്ടിരിക്കെ, അടുത്ത പാദത്തിൽ സ്വർണ്ണ വില 10 ഗ്രാമിന് 50000 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിക്ക് കിലോയ്ക്ക് 54000 രൂപയോളം വില പ്രതീക്ഷിക്കുന്നു. സുസ്ഥിരമായ ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്നതിനാൽ ദീർഘകാലത്തേക്ക് സ്വർണ്ണത്തിലും വെള്ളിയിലും വർദ്ധനവ് രേഖപ്പെടുത്താനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം, കേരളത്തിൽ ഇന്ന് സ്വർണ വില കുറഞ്ഞു

English summary

Today Gold Rate In Kerala, May 26 2020: Gold price still unchanged | കേരളത്തിൽ ഇന്നും സ്വ‍‍ർണ വിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്ക് അറിയാം

Gold prices remained unchanged for the fourth consecutive day. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X