കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർദ്ധനവ്, ഇന്നത്തെ വില അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിവ് രേഖപ്പെടുത്തിയ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. പവന് 120 രൂപ വർദ്ധിച്ച് 34320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4290 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 600 രൂപ കുറഞ്ഞ് 34,200 രൂപയായി കുറഞ്ഞിരുന്നു സ്വർണ വില. മെയ് 18നാണ് ഈ മാസത്തെയും ചരിത്രത്തിലെ തന്നെയും റെക്കോഡ് വിലയായ 35,040 രൂപ സ്വർണത്തിന് രേഖപ്പെടുത്തിയത്. അതിനുശേഷം തുടര്‍ച്ചയായി സ്വർണത്തിന് വില കുറയുകയായിരുന്നു.

എം‌സി‌എക്‌സിലെ വില
 

എം‌സി‌എക്‌സിലെ വില

എം‌സി‌എക്‌സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.25 ശതമാനം ഇടിഞ്ഞ് 46,416 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണത്തിന് 0.27 ശതമാനം വില ഉയർന്നിരുന്നു. എം‌സി‌എക്‌സിന്റെ ജൂലൈ വെള്ളി ഫ്യൂച്ചറുകൾ കിലോയ്ക്ക് 0.2 ശതമാനം കുറഞ്ഞ് 48,310 രൂപയായി. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ​​ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ഈ മാസം ആദ്യം ഇന്ത്യയിൽ സ്വർണ്ണ നിരക്ക് 10 ഗ്രാമിന് 47,980 രൂപയിലെത്തിയിരുന്നു. അതിനുശേഷം വില അസ്ഥിരമായി തുടരുകയാണ്.

ജ്വല്ലറികൾ പ്രതിസന്ധിയിൽ

ജ്വല്ലറികൾ പ്രതിസന്ധിയിൽ

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ജ്വല്ലറികൾ വീണ്ടും തുറന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണ വൈറസ് പ്രതിസന്ധിയും ഉയർന്ന വിലയും സ്വർണത്തിന്റെ ആവശ്യകതയെ ബാധിക്കുന്ന ഘടകങ്ങളാണ്.

യുഎസ്-ചൈന പിരിമുറുക്കം: സ്വർണ വിലയിൽ ഇന്ന് ഇടിവ്

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണികളിൽ ഹോങ്കോംഗ് സുരക്ഷാ നിയമത്തെച്ചൊല്ലി യുഎസ്-ചൈന സംഘർഷങ്ങൾ രൂക്ഷമായതിനിടയിലാണ് സ്വർണ വില ഉയർന്നത്. സ്‌പോട്ട് സ്വർണ വില 0.2 ശതമാനം ഉയർന്ന് ഔൺസിന് 1,711.35 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ ഇത് രണ്ടാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. പല രാജ്യങ്ങളും പ്രഖ്യാപിച്ച പുതിയ ഉത്തേജക നടപടികളിൽ നിന്നും സ്വർണം പിന്തുണ നേടി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 1.9 ശതമാനം ഉയർന്ന് 834.19 ഡോളറിലെത്തി. വെള്ളി 0.4 ശതമാനം ഇടിഞ്ഞ് 17.24 ഡോളറിലെത്തി.

സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും അറിയാൻ, വരും മാസങ്ങളിൽ സ്വർണ വില എങ്ങോട്ട്?

നിക്ഷേപ ആവശ്യം

നിക്ഷേപ ആവശ്യം

നിക്ഷേപ ഡിമാൻഡിൽ സ്വർണം മുന്നേറ്റം തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ ഇടിഎഫിന്റെ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റ് ഹോൾഡിംഗുകളുടെ ഓഹരികൾ ബുധനാഴ്ച 0.2 ശതമാനം ഉയർന്ന് 1,119.05 ടണ്ണായി. ആഗോള വിപണിയിലെ സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് സ്വർണം കുത്തനെ കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും നിരീക്ഷകർ പറയുന്നു.

കൈയിലുള്ള സ്വർണം വിൽക്കാൻ ഇനി ജ്വല്ലറികളിൽ പോകേണ്ട, വിൽക്കാൻ പറ്റിയ മറ്റു ചിലയിടങ്ങൾ ഇതാ..

English summary

Today Gold Rate In Kerala, May 28 2020, Slightly Increased | കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർദ്ധനവ്, ഇന്നത്തെ വില അറിയാം

Gold prices rise slightly in Kerala today. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X