ദേശീയപാതകളിൽ ടോൾ ബൂത്തുകൾ നീക്കം ചെയ്യും; ടോൾ പിരിവ് ജിപിഎസ് വഴിയെന്ന് ഗഡ്ഗരി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; രാജ്യത്തെ ദേശീയ പാതകളിലെ ടോൾ ബൂത്തുകൾ ഉടൻ തന്നെ നിർത്തലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.ഒരു വർഷത്തിനുള്ളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് നടപ്പിലാക്കുമെന്നും അദ്ദേഹം ലോക്സഭയിൽ ഇറിയിച്ചു. 93 ശതമാനം വാഹനങ്ങളും ഫാസ് ടാഗ് ഉപയോഗിച്ചാണ് ഇപ്പോൾ ടോൾ നൽകുന്നത്. എന്നിരുന്നാലും, ബാക്കി 7 ശതമാനം വാഹനങ്ങൾ ഇപ്പോഴും ഇരട്ടി ടോൾ നൽകിയാണ് യാത്ര ചെയ്യുന്നതെന്നും നിതിൻ ഗഡ്ഗരി വ്യക്തമാക്കി.

 
ദേശീയപാതകളിൽ ടോൾ ബൂത്തുകൾ നീക്കം ചെയ്യും; ടോൾ പിരിവ് ജിപിഎസ് വഴിയെന്ന് ഗഡ്ഗരി

രാജ്യത്തെ എല്ലാ ഫിസിക്കൽ ടോൾ ബൂത്തുകളും ഒരു വർഷത്തിനുള്ളിൽ നീക്കംചെയ്യും. ടോൾ പിരിവ് ജിപിഎസ് വഴി നടപ്പാക്കാനാണ് ലക്ഷ്യം. ജി‌പി‌എസ് ഇമേജിംഗ് (വാഹനങ്ങളിൽ) അടിസ്ഥാനമാക്കിയാകും ദേശീയപാതകളിലെ ടോൾ ശേഖരിക്കുക.കൂടാതെ ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ നൽകാത്ത വാഹനങ്ങൾക്കെതിരെ അന്വേഷണം നടത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പുതിയ വാഹനങ്ങളിൽ ഫാസ്ടാഗുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും പഴയ വാഹനങ്ങൾക്ക് സൗജന്യമായി ഫാസ്ടാഗുകൾ നൽകുമെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.

കേരളത്തിലെ പ്രവാസി ബാങ്ക് നിക്ഷേപം കുതിക്കുന്നു; 14 % വർദ്ധന, കൂടുതൽ സ്വകാര്യമേഖല ബാങ്കുകളിലേക്ക്

ടോൾ പ്ലാസയില്‍ നേരി‌ട്ടുള്ള പണമി‌പാട് നല്കാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി പണം നല്കുന്ന സംവിധാനമാണ് ഫാസ് ടാഗ്. രാജ്യത്തെ എല്ലാ ടോള്‍ പാതകളിലും ടോള്‍ പിരിവിന് ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഏകീകൃത സംവിധാനമാണിത്. 2016ലാണ് ഫാസ്‌ടാഗ് സംവിധാനം ആരംഭിച്ചത്. ഈ വർഷം ഫെബ്രുവരി 15 മുതൽ ഫാസ്ടാഗ് രാജ്യത്ത് നിർബന്ധമാക്കിയിരുന്നു.സമയലാഭം, ഇന്ധന ലാഭം തുടങ്ങിയവ ഫാസ്ടാഗ് ഉപയോഗം വഴി ഉറപ്പു വരുത്താം. ടോള്‍ നല്കുന്നതിനായള്ല ക്യൂ പരമാവധി ഒഴിവാക്കുവാന്‍ ഇതുവഴി സാധിക്കും.

യുഎസ്സില്‍ തൊഴില്‍ മേഖലയ്ക്ക് ഉണര്‍വ്, ഒപ്പം കിതപ്പും, തൊഴിലില്ലായ്മ റെക്കോര്‍ഡ് നിരക്കില്‍!!

ഇൻഷുറൻസ് ഭേദഗതി ബില്ല് പാസാക്കി രാജ്യസഭ: എഫ്ഡിഐ പരിധി 74 ശതമാനമാക്കി ഉയർത്തി

കയ്യിലുള്ളത് 15 വര്‍ഷം പഴക്കമുള്ള കാറും ബൈക്കുമാണോ? ആര്‍സി പുതുക്കാന്‍ ഇനി ചിലവേറും

Read more about: nitin gadkari
English summary

Toll booths will be removed on national highways Says Nitin Gadkari

Toll booths will be removed on national highways Says Nitin Gadkari
Story first published: Thursday, March 18, 2021, 23:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X